പി.എം.വി.എച്ച്.എസ്. പെരിങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ല യിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല യിൽ ഉൾപ്പെട്ട പെരിങ്ങര ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് "പ്രിൻസ് മാർത്താണ്ഡ വർമ്മ" വിദ്യാലയം സ്ഥിതി ചെയ്യുന്നു ഒരു എയ്ഡഡ് വിദ്യാലയമാണ് .. .
പി.എം.വി.എച്ച്.എസ്. പെരിങ്ങര | |
---|---|
വിലാസം | |
പെരിങ്ങര പെരിങ്ങര പി.ഒ, , പത്തനംതിട്ട 689108 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 04692700059 |
ഇമെയിൽ | pmvhsperingara2013@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 37039 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സരസ്വതി അന്തർജനം |
അവസാനം തിരുത്തിയത് | |
24-01-2022 | 37039 |
ചരിത്രം
പ്രാത:സ്മരണീയനായ ഇളമൻൺമന ശ്രീ.കൃഷ്ണൻ നമ്പൂതിരിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.1930ൽ 2 ക്ലാസ്സുകൾ ഉൾ ക്കൊള്ളുന്ന ഒരു പ്രൈമറി വിദ്യാലയമായാണ് സ്ഥാപിതമായത്. സ്ഥാപകന്റെ അശ്രാന്ത പരിശ്രമഫലമായി 1935 മേയ് 22 ന് ശ്രീ.ചിത്തിര തിരുനാൾ മഹാരാജാവിന്റെ സഹോദരൻ ശ്രീ.മാർത്താണ്ഡ വർമ്മ ഇളയരാജയുടെ നാമധേയത്തിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി.[[ പി.എം.വി.എച്ച്.എസ്. പെരിങ്ങര/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ]]
വിദ്യാലയത്തിന്റെ ആരംഭം മുതൽ ഹൈസ്കൂൾ ആയി ഉയരുന്നതുവരെ ശ്രീ.എം.കെ.ഗോപാലൻ നായർ അവർകൾ ആയിരുന്നു പ്രഥമപദം അലങ്കരിച്ചിരുന്നത്..മലയാളം പ്രൈമറി വിദ്യാലയമാണ് വളർന്ന് നഴ്സറി സ്കൂൾ ,പ്രൈമറി സ്കൂൾ , ഹൈസ്കൂൾ , ട്രെയിനിങ് സ്കൂൾ എന്നീ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബ്രിഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി പരിണമിച്ചത് . മലയാളം പ്രൈമറിസ്കൂൾ തുടരെ ഏഴാം ക്ലാസ്സ് വരെയുള്ള മലയാളം ലോവർ സ്കൂളായും എട്ടും ഒൻപതും ക്ലാസ്സുകൾ കൂടിച്ചേർന്ന് മലയാളം ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു . അതോടുകൂടിത്തന്നെ മലയാളം ട്രെയിനിങ് സ്കൂൾ തുടങ്ങുകയും ചെയ്തു . മലയാളം സ്കൂൾ പ്രവർത്തിക്കുന്നതിനോടൊപ്പം ഇംഗ്ലീഷ് middle സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് നേടി . സർവ്വശ്രീ കെ എൻ വാസുദേവപ്പണിക്കർ , എൻ ബാലകൃഷ്ണപിള്ള , പി എം മാത്യു , കെ ജി ഭാസ്കരമേനോൻ , കെ നാഗസ്വാമി നമ്പൂതിരി തുടങ്ങിയ പ്രതിഭാശാലികളായ അദ്ധ്യാപകർ സ്കൂളിന്റെ യശസ് ഉയർത്തുന്നതിന് സഹായിച്ചു . ഇംഗ്ലീഷ് middle സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഇംഗ്ലീഷ് ഹൈസ്കൂൾ ആക്കി . തിരുവിതാങ്കൂർ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിനെ മുഖംകാണിച്ചു സ്വർണ തളികയിൽ ഉപഹാരം സമർപ്പിച്ചാണ് 1944 ൽ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള ഉത്തരവ് കരസ്ഥമാക്കിയത് . ആ സ്മരണ നിലനിർത്തുന്നതിനായി സ്കൂളിന് പ്രിൻസ് മാർത്താണ്ഡവർമ്മ ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്‌തു .
ഭൗതികസൗകര്യങ്ങൾ
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും L Pക്ക് 4 ക്ലാസും T T C ക്ക് 6 ക്ലാസും അൺ എയ് ഡഡ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.T.T.C യ്ക്ക് പ്രത്യേ കം ലാബ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്. (നിലവിലില്ല)
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാതൃഭൂമി സീഡ്.
മാനേജ്മെന്റ്
പെരിങ്ങര ഇളമൺമന കുടുംബത്തിെലെ അംഗങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1940-1968 | N. Kunjuraman Nair | ||||
1968 - 1973 | T. C. Mathew | ||||
1973 - 1975 | T.C.George | ||||
1975 - 1978 | N. Sukumara Kaimal | ||||
1978 -1979 | N. G. Chandrashekharan Nair | ||||
1979 -1981 | V. Krishnaswami Iyer | ||||
1981-1985 | R. Lekshmana Iyer | ||||
1985 -1986 | T.P.Kesava Kurup | ||||
1986 -1994 | C.R. Chandrasekhara Panicker | ||||
1994 -1996 | Leelemma Mathew | ||||
1996 - 98 | T.K Ambujam | ||||
1998 - 99 | T.Geetha | ||||
1999 - 2004 | T.K.Ambujam | ||||
2004 - 2016 | T.Geetha | ||||
2016-2018 | T. Geetha | 2018-2020 | P.G. Sasikala | 2020- | Saraswathy Antherjanam |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാമൻ മത്തായി- മുൻ എം.എൽ. എ
- അലക്സാണ്ടർ കാരക്കൽ - കണ്ണൂർ മുൻ പ്രോ വൈസ് ചാൻസ് ലർ
- വിഷ് ണു നാരായണൻ നമ്പൂതിരി - പ്രശസ്ത മലയാള കവി
- പി. ഉണ്ണികൃഷ് ണൻ നായർ - പുരാവസ്തു ഗവേഷകൻ
- ജി. പങ്കജാക്ഷൻ പിള്ള - മുൻ
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
ഗൗരി.വി, പ്രീതി.കെ.പി, പാർവതി.എസ്, ആര്യ .എസ്.കുമാർ, രൂത്ത്.റോബൻ .
സ്കൂൾ ഫോട്ടോകൾ
-
ഗാന്ധിജയന്തി ചിത്രരചന
-
ഗാന്ധിജയന്തി ചിത്രരചന
-
ഗാന്ധിജയന്തി ചിത്രരചന
-
ഗാന്ധിജയന്തി ചിത്രരചന
-
ഗാന്ധിജയന്തി ചിത്രരചന
-
ഗാന്ധിജയന്തി ചിത്രരചന
-
ഗാന്ധിജയന്തി ചിത്രരചന
-
ഗാന്ധിജയന്തി ചിത്രരചന
-
World Environment Day
-
Hightec School Declaration
-
Hightec School Declaration
-
Onam celebration
-
Independence Day
-
പച്ചത്തുരുത്തു പദ്ധതി
-
പച്ചത്തുരുത്തു പദ്ധതി
-
പച്ചത്തുരുത്തു പദ്ധതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ പിന്നിട്ട് തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഷനിൽനിന്ന് വടക്ക് പടിഞ്ഞാറായി പെരിങ്ങര ജംഷനിലിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. * |