സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

       ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1865 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

1865ൽ മാടത്താനി മാധവൻപിള്ള എന്ന വ്യക്തി അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കായി ക്ഷേത്രത്തിനോട് ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇന്നത്തെ സ്ക്കൂളായി പരിണമിച്ചത്. തുടക്കത്തിൽ ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് എല്ലാ ജാതിക്കാർക്കുമായി സ്ക്കൂൾ തുറന്നു നൽകിയത്.

ആദ്യകാല രേഖകളിൽ സ്കൂളിൻറെ പേര് കോഴിമുക്ക് എൽ.പി.എസ് എന്നാണുള്ളത്. G. 348637 Edn dtd 24/7/79 എന്ന ഓർഡർ നമ്പർ പ്രകാരം മുതൽ ഗവ:എൽ.പി.സ്ക്കൂൾ ചങ്ങങ്കരി എന്നായി മാറി. പ്രവേശന രേഖകൾ പ്രകാരം ഇതുവരെ 4442 കുട്ടികൾ പഠനം നടത്തി.

ഭൗതിക സൗകര്യങ്ങൾ

            ചുറ്റുമതിലോടു  കൂടിയ 50 സെന്റ് സ്ഥലം. അതിൽ ആകർഷകമായ കെട്ടിടം.ആധുനിക  സൗകര്യങ്ങളോടു  കൂടിയ സുസജ്ജമായ  ക്ലാസ്സ്‌ മുറികൾ. കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ചെറിയ പാർക്ക്‌. ആകർഷകമായ പൂന്തോട്ടം. ചെറിയ പച്ചക്കറിത്തോട്ടം. മികവാർന്ന  ഐ. ടി ലാബ്. ശുദ്ധജലത്തിനായി   പ്യൂരിഫയറുകൾ. ഇന്റർനെറ്റ്‌ സൗകര്യം. ആധുനിക  സൗകര്യങ്ങളോടു  കൂടിയ പാചകപ്പുര. ക്ലാസ്സ്‌ ലൈബ്രറി. യഥേഷ്ടം  വായിക്കാൻ പുസ്തകങ്ങൾ.  വൃത്തിയുള്ള  ശൗചാലയങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

1.1999-2003 ജോസ് സാർ

2.2003-2004 പദ്മാ വതിയമ്മ

3.2004-2005 കെ എസ് ശോഭ

4.2006-2007 ഉഷ

5.2007-2008 ടി എം ലതാകുമാരിയമ്മ

6.2008-2009 പി ശശികല ദേവി

7.2009-2015 വത്സലാ ദേവി

8.2015-2018 കെ ബീനാമോൾ

9.2018-2019 കെ പി സുധർമ

10. 2019- പി ലളിതാംബിക അന്തർ ജനം

നേട്ടങ്ങൾ

LSS പരീക്ഷ വിജയം, ക്വിസ് മത്സരങ്ങളിൽ ജില്ലാ തലത്തിൽ  വിജയം, കലാ കായിക  മത്സരങ്ങളിൽ  സബ് ജില്ലാ തലത്തിൽ ഉള്ള മികവ്, 2021 വർഷത്തിൽ  പ്രി -പ്രൈമറി  ക്ലാസുകൾക്ക് തുടക്കം കുറിച്ചു.1 മുതൽ  4 വരെ  ക്ലാസ്സുകളിൽ കുട്ടികളുടെ വർദ്ധനവ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

https://maps.app.goo.gl/ore4ash69c4Ek99PA

"https://schoolwiki.in/index.php?title=ചങ്ങങ്കരി_ജിഎൽ_പി_എസ്&oldid=1373125" എന്ന താളിൽനിന്ന് ശേഖരിച്ചത്