ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്കൗട്ട്&ഗൈഡ്സ്
വെള്ളമുണ്ട ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വർഷങ്ങളുടെ പാരമ്പര്യവുമായാണ് സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൗട്ടിന്റെയും ഗൈഡിന്റെയും ഓരോ യൂണിറ്റുകളാണ് പ്രവർത്തിക്കന്നത്. വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്ലാസ്റ്റിക് വിമുക്ത കേരളം
കൊറോണ കാലത്ത് കുട്ടികളിലെ വിരസത അകറ്റാനും പ്രകൃതിയിലേക്ക് മടങ്ങാനുമായി സ്കൗട് ഗൈഡ് വിദ്യാർഥികൾ അവരുടെ വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുകയും അവകൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ സകൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ടീച്ചർ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്നേഹഭവനം പദ്ധതി
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹഭവനം പദ്ധതി. വയനാട് ജില്ലയിലെ പൊതുവിദ്യലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരും അശരണരുമായ ഒരു കുടുംബത്തിന് സ്വന്തമായി വീട് നിർമ്മിച്ചു നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. വയനാട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും കവർ വിതരണത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാലയത്തിലെ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വിദ്യാർത്ഥികളിൽ നിന്നും സ്നേഹഭവനം പദ്ധതിക്കായി തുക സ്വരൂപിച്ചു. ഏകദേശം ഏഴായിരത്തോളം രൂപ സ്വരൂപിക്കുകയും പ്രസ്തുത തുക വയനാട് ജില്ലാ അസോസിയേഷന് കൈമാറുകയും ചെയ്തു.വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മാസ്ക് നിർമ്മാണം
നവംബർ മാസത്തിൽ വിദ്യാലയം തുറക്കുന്നതിൻ്റെ മുന്നോടിയായി എല്ലാ വിദ്യാർഥികൾക്കും മാസ്ക് നൽകു ക എന്ന ലക്ഷ്യവുമായി സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ മാസ്ക് നിർമ്മിച്ച് ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുൻപ് വിദ്യാലയത്തിൽ ഏൽപ്പിച്ചു. ഓരോ വിദ്യാർഥികളും അവർ സ്വയം തുന്നിയ മാസ്കുകളുമായാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത്. ഏകദേശം ഇരുന്നൂറോളം മാസ്കുകൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ച് പ്രധാനാധ്യാപിക സുധ ടീച്ചർക്ക് കൈമാറി.
പ്രകൃതി പഠന യാത്ര
ഭാരത് സ്കൗട്ട് & ഗൈഡ്സ് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുളിഞ്ഞാൽ മീൻമുട്ടിയിലേക്ക് സംഘടിപ്പിച്ച പ്രകൃതി പഠന യാത്രയിൽ നിന്നും...
തീയ്യതി 8-12-18 ശനി
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫുകളായ ശ്രീ ജോൺസൺ ശ്രീ ബാലൻ ശ്രീ രാജേഷ് എന്നിവർക്കും വനസംരക്ഷണ സമിതി അംഗം ശ്രീ .അച്ചപ്പേട്ടനും പ്രതേക നന്ദി
ചിത്രശാല