ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം
ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ
കേരള സർക്കാരിന്റെ ഹയർസെക്കന്ററി തല സപ്തദിന എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്യത്തിൽ സ്കൂൾ കാമ്പസിൽ വിപുലമായ ഔഷധസസ്യ ഉദ്യാനമൊരുക്കി
35 ഓളം ഔഷധസസ്യങ്ങളാണ് കാമ്പസിൽ വളണ്ടിയർമാർ നട്ടിരിക്കുന്നത്. കരിനൊച്ചി, കല്ലുരുക്കി , ആടലോടകം, കറിവേപ്പില, ശതാവരി, മന്ദാരം, മുഞ്ഞ, വാതംകൊല്ലി, ചെറൂള, രാമച്ചം, ചെറുനാരകം, ആര്യവേപ്പ്, പൂവരശ്, വയമ്പ്, സർവ്വസുഗന്ധി, വാളൻപുളി, കണിക്കൊന്ന, നെല്ലി, കിരിയാത്ത, മുറികൂട്ടി , നീർമരുത്, പേരക്ക, മണിത്തക്കാളി, പനിക്കൂർക്ക, തുളസി, ആനക്കുറുന്തോട്ടി, ഞാവൽ, ആനച്ചുവടി, അണലിവേഗം, സാമ്പാർ ചീര, ഉപ്പേരി ചീര, സീതപ്പഴം, തഴുതാമ തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടിരിക്കുന്നത്. പരിപാടി സർവസുഗന്ധി ചെടി നട്ട് വനം വകുപ്പ് പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ അധ്യക്ഷനായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ.അബ്ദുസലാം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി,കെ.കെ. നന്ദിയും പറഞ്ഞു.
എൻ എസ് എസ് അനുമോദന സദസ്സ്
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിനെ 2019- 20 വർഷത്തെ ജില്ലയിലെ മികച്ച എൻ .എസ്.എസ് യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിന്നിൽ പ്രവർത്തിച്ച പ്രോഗ്രാം ഓഫീസറെയും ടീമംഗങ്ങളെയും ആദരിച്ചു .സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കായി നിർമ്മിച്ചു നൽകിയ സ്വപ്നക്കൂട് പദ്ധതി, പ്ലാസ്റ്റിക് ഫ്രീ കൂമ്പാറ ,ഹരിത കൃഷി,ഉപജീവനം, സ്നേഹാദ്രം, അഗദം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ടീം നേതൃത്വം നൽകിയത് . പി ടി എ വൈ. പ്രസിഡൻറ് ഇസ്മായിൽ എൻ കെ യുടെ അദ്ധ്യക്ഷതിയിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസിർ കെ. ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ക്ലസ്റ്റർ കോഓർഡിനേറ്റർ ശ്രീ.മധുസൂദനൻ മുഖ്യ പ്രഭാഷണം നടത്തി. നിയാസ് ചോല അനുമോദന പ്രഭാഷണം നടത്തി. മുൻ പ്രോഗ്രാം ഓഫീസർ അബ്ദുൾ ലത്തീഫ് യു .എം മറുപടി പ്രസംഗം നിർവഹിച്ചു .അഷ്റഫ് കെ.കെ ,അബ്ദുൾ നാസർ കെ. നാസർ കുന്നുമ്മൽ .അബ്ദുൽ ജമാൽ കെ .സുബിൻ പി .സ് ഷംസു കെ.എച്ച് .മുബീന ഉമ്മർ. സുമി .പി.മാത്തച്ചൻ.നഷീദ.യു.പി .വാഹിദ്.ഒ.പി തുടങ്ങിയവർ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി.കെ സ്വാഗതവും ലീഡർ റാനിയ തസ്നി നന്ദിയും പറഞ്ഞു.