സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. പിന്നീട് ഇന്നത്തെ മാനേജർ വിദ്യാലയം ഏറ്റെടുത്ത്  സ്കൂൾ പുതുക്കി പണിതു. ഓല  മേഞ്ഞ കെട്ടിടമായിരുന്നു ആദ്യം.1995 ഇൽ ഓടിട്ട മേൽക്കൂര ആക്കി മാറ്റി. ഒന്നു മുതൽ  അഞ്ചു വരെ ആയിരുന്നു ആദ്യം ക്ലാസ്സ്‌ ഉണ്ടായിരുന്നത്.

ഒരു ദേശത്തിൻറെ ചരിത്രം തന്നെ ഈ വിദ്യാലയ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു .1916 മുതലിങ്ങോട്ട് ഒരു നാടിൻറെ സാംസ്കാരികവും രാഷ്ട്രീയവും ചരിത്രപരവുമായ വളർച്ച ഈ സ്ഥാപനത്തിൻറെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.  പഴയ ചിറക്കൽ താലൂക്കിലെ ഭാഗമായ മുണ്ടേരി പ്രദേശം ജന്മിത്വത്തെയും നാടുവാഴിത്തത്തിനും തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോയ പ്രദേശം കൂടിയാണ് സ്വാതന്ത്ര്യസമരത്തിന് അഗ്നിജ്വാലകൾ ഏറ്റുവാങ്ങിയ വീരപുരുഷൻ പ്രദേശത്തിൻറെ സന്തതികളായി ചരിത്രത്തിലിടം നേടിയിട്ടുണ്ട്.   ശതാബ്ദി ആഘോഷിച്ച മുണ്ടേരി എൽപി സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശിയുടെ സായന്തന  ചിന്തകൾ അല്ല ഇന്ന് ഇന്ന്നമ്മോടൊപ്പം ഉള്ളത്, അഭിനവ് ഗോപാലൻ മാരും ഗോപികമാരും ഉല്ലസിച്ച് കളിക്കുന്ന അമ്പാടിയുടെ  നേർചിത്രമാണ് നമുക്ക് കാണാൻ കഴിയുന്നത് എത്രയോ തലമുറകൾ ഈ കളി പാട്ടിലൂടെ കളിച്ചു വളർന്നു പോയി അമ്പാടിക്ക് എന്ന മനുഷ്യരുടെ ആത്മാർത്ഥ ത്തിൻറെ സ്മാരകമായി മുണ്ടേരി എൽപി സ്കൂൾ എന്ന വിദ്യാലയം അമ്പാടിയായി ഇന്നും ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്നു.