ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ചരിത്രം

12:54, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37303 (സംവാദം | സംഭാവനകൾ) ('പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുല്ലാട് ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ.എൽ.പി.എസ്.ഇരവിപേരൂർ.1908ൽ സ്ഥാപിതമായ ഈ സ്കൂളിൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിൽ വിദ്യാർത് ഥികൾ പഠിക്കുന്നു.ഗവ.അംഗീകൃത പ്രിപ്രൈമറി ഈ വിദ്യാലയത്തിന്റെ പകിട്ടിന് മാറ്റുകൂട്ടുന്നു. കുട്ടികൾക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നല്കാൻ അധ്യാപകർ ശ്രദ്ധിച്ചുവരുന്നു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണിത് . ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമാണ് ഈ വിദ്യാലയം. ഇതിന്റെ അടുത്ത് സ്വർണമണി എന്നപേരിൽ ഒരു മ്യൂസിയം ഉണ്ടായിരുന്നു. ഇവിടെ ധാരാളം പുരാവസ്തുക്കൾ ശേഖരിച്ചിരുന്നു. എല്ലാവരും ഇവിടെ സന്ദർശിക്കുമായിരുന്നു. സ്കൂളിനു സമീപമായി ഒരു അഭ്രക്കുളം ഉണ്ട്