സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Muhammadens L. P. S. Vaipur
വിലാസം
വായ്‌പ്പൂര്

മുഹമ്മദൻ എൽ പി സ്കൂൾ വായ്‌പ്പൂര്
,
വായ്‌പ്പൂര് പി ഒ പി.ഒ.
,
689588
,
തിരുവല്ല ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04692687236
ഇമെയിൽmohammadenlpsvaipur@gmail.com
കോഡുകൾ
സ്കൂൾ കോഡ്37634 (സമേതം)
യുഡൈസ് കോഡ്32120701602
വിക്കിഡാറ്റQ87595083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവല്ല
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടങ്ങൽ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്
സ്കൂൾ വിഭാഗംഎയിഡഡ്
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജാഫാൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്ആഷ്‌ന ഇല്ലിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീന പി എ
അവസാനം തിരുത്തിയത്
20-01-2022Gopika G



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ വായ്‌പ്പൂര് എന്ന ശാന്തസുന്ദരമായ  ഗ്രാമത്തിൽ മണിമലയാറിന്റെ തീരത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുഹമ്മദൻ എൽ.പി. എസ്. വായ്‌പ്പൂര്.1925 ൽ  വായ്‌പ്പൂര്‌ മുസ്ലിം പഴയ പള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ സുശക്തമായ  കരങ്ങളിൽ  തിരുവിതാംകൂർ രാജാഭരണത്തിന്റെ പൊതുവിദ്യാഭാസ കാഴ്ചപ്പാടിൽ അനുവദിച്ചു കിട്ടിയ സ്ഥാപനമാണിത്. നാടിന്റെ അക്ഷരജ്യോതിയായി ശതാബ്‌ദിയിലേക്ക് എത്തികൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ ജീവിതത്തിൽ തിളങ്ങുന്ന പ്രതിഭകളായി  മാറ്റുന്നതിനുള്ള മാർഗ്ഗരേഖകൾ ഇവിടെ നടപ്പിലാക്കി വരുന്നു.

ചരിത്രം

മുൻ പ്രധാന അധ്യാപകർ

പേര്              കാലയളവ്
                     1925-1950
T G രാമൻപിള്ള   1950-1967
P A നാരായണപിള്ള  1968-1985
C C ഏലിക്കുട്ടി  1985-1988
V R പങ്കജാക്ഷിയമ്മ  1988-1992
A R പൊന്നമ്മ 1992-1997
M K ശ്രീദേവിയമ്മ  1997-2013
ഷീജാഫാൻ H       2013 മുതൽ തുടരുന്നു

സേവനമനുഷ്ഠിച്ച അധ്യാപകർ

T G രാമൻപിള്ള
P A നാരായണപിള്ള
C C ഏലിക്കുട്ടി
T T ഏലിയാമ്മ
G ഗോദവർമ്മ തമ്പുരാൻ
V R പങ്കജാക്ഷിയമ്മ
K E അബ്ദുൾറഹ്‌മാൻ റാവുത്തർ
A P ഹസ്സൻ റാവുത്തർ
P V സാറാമ്മ
A R പൊന്നമ്മ
M K ശ്രീദേവിയമ്മ
മോൻസി ജോർജ്
P A ഷീജാഭായി

നിലവിലെ അധ്യാപകർ

1.ഷീജാഫാൻ  H (HM)

2.K M മുഹമ്മദ്‌ സലിം

3.ബീന  ജോൺ

4.സുഷി ഐസക്

5.ഷീബ  ലത്തീഫ്

6.ഗോപിക G

7.പ്രിയ പ്രസന്നൻ

8.രേവതി രവീന്ദ്രൻ

9.അൽഫിയ N S

മാനേജുമെന്റ്

വായ്പ്പൂര് മുസ്ലിം പഴയപള്ളി ജമാ -അത്ത് മാനേജ്മെന്റിന്റെ കീഴിൽ 1924 ൽ ലോവർ പ്രൈമറി വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1993ൽ പ്രീപ്രൈമറി വിഭാഗവും ആരംഭിച്ചു.2000 ൽ 1മുതൽ 4വരെ ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയത്തിന് സർക്കാർ അംഗീകാരം നൽകിയതോടു കൂടി  ഗ്രാമീണ ജനതയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാൽകരിക്കുകയുണ്ടായി.വായ്‌പ്പൂര് പഴയ പള്ളി ജമാ അത്തിന്റെ കീഴിലുള്ള 11 അംഗങ്ങൾ അടങ്ങിയ ഭരണ സമിതിയാണ് ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കാലാ കാലങ്ങളിൽ മാറി മാറി വരുന്ന മാനേജ്മെന്റ് ഭരണ സമിതി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും അതീവ ശ്രദ്ധ ചെലുത്തുകയും സ്കൂൾ വികസനത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുന്നു. ഈ സ്കൂളിന്റെ കെട്ടിടം, ബസ്സ്, ഫർണീച്ചർ, ടോയ്ലറ്റ് തുടങ്ങി എല്ലാ ക്രമീകരണങ്ങളും മാനേജ്മെന്റ് ചെയ്തു തരുന്നു. സ്കൂളിലെ എല്ലാ ജീവനക്കാർക്കും വേണ്ട പിന്തുണ മാനേജ്മെന്റിന്റെ ഭാഗത്ത്‌ നിന്നും നൽകുന്നുണ്ട്.

അക്കാദമിക് മികവുകൾ

താളുകളിൽ ഇടം നേടിയവർ

മികവ് പ്രവർത്തനങ്ങൾ

വിദ്യാലയ നേട്ടങ്ങൾ

പത്തനംതിട്ട ജില്ലയിൽ പാരലെൽ ഇംഗ്ലീഷ് മീഡിയത്തിന് അംഗീകാരം ലഭിച്ച ആദ്യത്തെ എയ്ഡഡ് സ്കൂൾ ആണ് നമ്മുടെ സ്കൂൾ.ഓടിട്ട ചെറിയ നാല് ക്ലാസ്സ്‌ റൂമുകളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ചെറിയ കെട്ടിടമായിരുന്ന ഈ സ്കൂൾ ഇന്ന് നാല് നിലയുള്ള ഒരു ബഹു നില കെട്ടിടമായി മാറിയിരിക്കുന്നു.

2017-18 വർഷത്തിൽ MLA ഫണ്ടിൽ നിന്നും ഈ സ്കൂളിന് ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ജൈവ വൈവിധ്യ പാർക്കും അനുവദിക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനകർമ്മം ബഹു. രാജു എബ്രഹാം എം എൽ എ നിർവഹിച്ചു.

കലാകായിക രംഗത്ത് ഈ സ്കൂൾ മികച്ച നേട്ടം കൈവരിക്കുന്നുണ്ട്. അറബി കലോത്സവത്തിൽ എല്ലാ വർഷവും ഓവറോൾ കരസ്ഥമാക്കുന്നു. കായിക രംഗങ്ങളിലും ഒട്ടും പിന്നിലാകാതെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി കൊണ്ടിരിക്കുന്നു. I CT സാധ്യത ഫലവത്താക്കുന്നതിന് നല്ല ഒരു കമ്പ്യൂട്ടർ ലാബും, അഞ്ച് ലാപ്ടോപ്പുകളും, രണ്ട് പ്രൊജക്ടറുകളും, ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമും ഈ സ്കൂളിൽ ഉണ്ട്. സർക്കാർ അനുവദിച്ച ഫണ്ട്‌ വിനിയോഗിച്ച് പണിത ഒരു പാചകപ്പുരയും ഉണ്ട്.സാധാരണക്കാരായ കുട്ടികളുടെ യാത്ര ബുദ്ധിമുട്ട് ഒഴിവാക്കി സ്കൂളിൽ എത്തിക്കുന്നതിനായി രണ്ട് ബസ്സ്‌ സേവനം നടത്തി വരുന്നു. ഇതിൽ രണ്ട് ഡ്രൈവറും രണ്ട് ആയമാരും സേവനം അനുഷ്ഠിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

★ കലാകായിക മത്സരങ്ങൾ

★ അസംബ്ലി

★ദിനാചാരണങ്ങൾ

★ഗണിത ലാബ്

★വിദ്യാരംഗം

★ചിത്ര രചനകൾ

★കയ്യെഴുത്ത് മാസിക

★സ്കൂൾ സുരക്ഷ ക്ലബ്‌

★വായനാ പ്രവർത്തനങ്ങൾ

★മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=Muhammadens_L._P._S._Vaipur&oldid=1348315" എന്ന താളിൽനിന്ന് ശേഖരിച്ചത്