എച്ച്.എസ്.കേരളശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ് (മാത്തമാറ്റിക്ക)
എച്ച്.എസ് കേരളശ്ശേരിയിൽ mathematics Club ആയ MATHEMATICA യുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. സ്കൂളിലെ ലെ മുൻകാല ഗണിത ശാസ്ത്ര അധ്യാപകരുടെ ടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഇപ്പോൾ ലീല ,സുജി എന്നീ അധ്യാപകർ ഭംഗിയായി നിർവഹിക്കുന്നു.
ഗണിതശാസ്ത്ര ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിതശാസ്ത്ര അവബോധ ക്ലാസുകൾ , ഗണിതശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, പോസ്റ്റർ മേക്കിങ് മത്സരം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുക കൂടാതെ സബ്ജില്ല ,ജില്ലാതല മത്സരങ്ങൾക്കായി കുട്ടികളെ തയ്യാറാക്കുക എന്നിവ കഴിഞ്ഞ വർഷങ്ങളിലെല്ലാം നടന്നു വരുന്നു . സ്കൂളിൽ ഗണിത ശാസ്ത്ര ലാബ് വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ Covid കാലഘട്ടത്തിൽ ഓൺലൈൻ ആയും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നു.