എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/മറ്റ്ക്ലബ്ബുകൾ

21:49, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ) ('== സംസ്കൃത ക്ലബ് == സംസ്കൃത ഭാഷ പഠിക്കുന്നതിനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സംസ്കൃത ക്ലബ്

സംസ്കൃത ഭാഷ പഠിക്കുന്നതിനുള്ള അവസരം ഈ വിദ്യാലയത്തിൽ ഉണ്ട്.അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ സംസ്കൃതം ഒന്നാംഭാഷയായി പഠിക്കാം. സംസ്കൃത കൗൺസിൽ വിദ്യാഭ്യാസ ജില്ലാ ടിസ്ഥാനത്തിൽ  ബഹു: വിദ്യാഭ്യാസ ഓഫീസർ പ്രസിഡൻ്റായും ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സെക്രട്ടറിയായും സംസ്കൃത അദ്ധ്യാപകർ അംഗങ്ങളായും രൂപീകരിക്കുന്നു.വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്ററുടെയും സംസ്കൃത അദ്ധ്യാപകൻ്റെയും നേതൃത്വത്തിൽ കൗൺസിൽ രൂപീകരിക്കുന്നു.

സബ് ജില്ല ,ജില്ല, സംസ്ഥാന കലോത്സവ വേദികളിൽ സംസ്കൃതോത്സവം പ്രത്യേകം നടത്താറുണ്ട്. പദ്യം ചൊല്ലൽ, പാഠകം ,അഷ്ടപദി ,അക്ഷര ശ്ലോകം, ഗാനാലാപനം,    ചമ്പു പ്രഭാഷണം, കഥാകഥനം, പ്രഭാഷണം, സംഘഗാനം ,വന്ദേമാതരം, ഉപന്യാസം, കഥ, കവിത', തുടങ്ങിയ രചനകൾ: ഇവയൊക്കെയാണ് മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.' നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മിക്കവരും തന്നെ മത്സരങ്ങളിൽ പങ്കടുക്കുകയും സംസ്ഥാനതലം വരെ സമ്മാനാർഹരാകുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ കഴിവുകളെ വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കലോത്സവത്തിലൂടെ സാധിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് നല്കി വരുന്ന സംസ്കൃത സ്കോളർഷിപ്പ് 'നേടുന്നതിനായി '' മത്സര പരീക്ഷയിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അവസരം ലഭിയ്ക്കുകയും ചെയ്യുന്നുണ്ട്: UP ' HS പ്രത്യേകം പരീക്ഷകളാണ് നടത്തുന്നത്. ഇവയെല്ലാം വിദ്യാർത്ഥികൾക്ക് ഭാഷയോടുള്ള താത്പര്യം വർദ്ധിക്കുന്നു '

സംസ്കൃത ക്ലബിൻ്റെ പ്രവർത്തനങ്ങൾ:

  • ദിനാചരണം
  • കലോത്സവം
  • സ്കോളർഷിപ്പ് പരീക്ഷ
  • ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങൾ