എച്ച്.എസ്.കേരളശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

14:58, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21075 (സംവാദം | സംഭാവനകൾ) ('ഹൈസ്കൂൾ കേരളശ്ശേരി യിൽ സ്റ്റുഡന്റ് പോലീസ് കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂൾ കേരളശ്ശേരി യിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടന്നുവരുന്നു.ദേവദാസൻ.എം, ഗീതാ ദേവി. കെ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ PK 300 എന്ന പേരിൽ 2013 ൽ രജിസ്റ്റർ ചെയ്യപ്പെട്ട എസ് പി സി യൂണിറ്റിന്റെ ഇപ്പോഴത്തെ ചുമതല നിർവഹിക്കുന്നത് ബിന്ദു. കെ, ദിവ്യ. എ. എൻ എന്നീ അധ്യാപകരാണ് . കോങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ ഡ്രിൽ ഇൻസ്‌ട്രക്ടർമാർ അനിത, അശോകൻ എന്നീ സിവിൽ പോലീസ് ഉദ്യോഗസ്ഥരാണ്. എക്സൈസ്, ആരോഗ്യം, ഫോറസ്റ്റ്, സാമൂഹ്യക്ഷേമം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യൂണിറ്റിന്റെ ചെയർമാൻ പ്രധാന അധ്യാപിക ശ്രീമതി രാധിക. പി ആണ്.എല്ലാ ആഴ്ചകളിലും ഫിസിക്കൽ ട്രെയിനിങ്, പരേഡ് എന്നിവയുടെ പരിശീലനം സ്കൂൾ ഗ്രൗണ്ടിൽ നടന്നു വരുന്നു. ലഹരി ബോധവൽക്കരണം, സൈബർ ക്രൈം  തുടങ്ങിയ ബോധവൽക്കരണ ക്ലാസുകൾക്ക് പുറമേ ഓണം, ക്രിസ്മസ്, സമ്മർ ക്യാമ്പുകൾ നടത്തിവരുന്നു. പ്രബന്ധരചന, ക്വിസ്, കലാമത്സരങ്ങളിൽ  കേഡറ്റ്സ്  തങ്ങളുടെ കഴിവ് തെളിയിച്ചു വരുന്നു. സ്റ്റേറ്റ് ക്യാമ്പിൽ വരെ പങ്കെടുത്ത പൂർവ്വ  വിദ്യാർത്ഥികളായ കേഡറ്റ്    സ് സ്കൂളിന്റെ  എക്കാലത്തെയും അഭിമാനമാണ്