ജി.എച്ച്.എസ്.എസ്.പുറത്തൂർ/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തിപരിചയ മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും ലഭിച്ചു. ഉപജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ഒന്നാം സ്ഥാനവും ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപ് എ ഗ്രേഡും നേടി. ഉപജില്ലാ ക്വിസ് മത്സരത്തിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം അഞ്ജലി സന്തോഷും സാമൂഹ്യശാസ്ത്ര ക്വിസിൽ ഒന്നാം സ്ഥാനം ദീപകും ശ്രേയയും ചേർന്ന ടീമും ഗണിത ക്വിസിൽ ഒന്നാം സ്ഥാനം മുഹമ്മദ് ആദിലും നേടി എല്ലാ ക്വിസ് മത്സരങ്ങളിലും സ്കൂളിലെ കുട്ടികൾ ഒന്നാമതെത്തി. ജില്ലാ സയൻസ് ക്വിസിൽ ഒന്നാമതെത്തിയ അഞ്ജലി സന്തോഷ് സംസ്ഥാന സയൻസ് ക്വിസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ ,ജില്ലാ, ടാലെന്റ് എക്സാമിനേഷനിലും ഒന്നാം സ്ഥാനം നേടിയത് അഞ്ജലി സന്തോഷ് ആയിരുന്നു. സംസ്ഥാന ഗണിതമേളയിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ സമാഹ മുസ്തഫ എ ഗ്രേഡ് കരസ്ഥമാക്കി . ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അനിലൻ.എൻ.വി ദേശീയ തലത്തിൽ മത്സരിച്ചു. മുഹമ്മദ് ആദിൽ, സയന.എം.എൻ ,റിൻഷ.എൻ. എന്നീ കുട്ടികൾക്ക് 2018 ലെ എൻ എം എം എസ്‌ സ്കോളർഷിപ് ലഭിച്ചു.റിൻഷ.എൻ , അരുണിമ, സയന, മുഹമ്മദ് ആദിൽ ഈ നാലു കുട്ടികൾക്ക് inculcate സ്കോളർഷിപ് ലഭിച്ചു. സ്വദേശി ക്വിസിൽ സംസ്ഥാന തലത്തിൽ അരവിന്ദ് &ദീപക് എന്നീ കുട്ടികൾ പങ്കെടുത്തു. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ് അവതരിപ്പിക്കാൻ റിൻഷക്കും കൃഷ്ണശ്രീക്കും അവസരം ലഭിച്ചു. ജൈവ വൈവിധ്യ പ്രോജക്ടിന് അരുണിമക്കും ശ്രീനന്ദക്കും രണ്ടാം സ്ഥാനം ലഭിച്ചു. പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. SIET നടത്തിയ talent hunt പരീക്ഷയിൽ അരുണിമ,ദേവിക,ആദിൽ,എന്നീ കുട്ടികൾ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018 ൽ സേ പരീക്ഷക്ക് മുൻപ് 96 % ശതമാനം റിസൾട്ട് ആയിരുന്നത് സേ പരീക്ഷക്കുശേഷം 98 % ആയി ഉയർന്നു. കഴിഞ്ഞ വർഷം 90 % ആയിരുന്നു റിസൾട്ട്.10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.2 പേർക്ക് 9എ പ്ലസ് ലഭിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പടി പടിയായി റിസൾട്ട് വർദ്ധിപ്പിക്കുകയാണ്. അവിടെ തീരുന്നില്ല സ്കൂളിന്റെ മികവുകൾ.സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും ,ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും മലയാള പദ്യത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ മിടുക്കിയായി അന്ധ വിദ്യാർത്ഥി റിൻഷാ സ്കൂളിന് അഭിമാനമാണ്. ടീച്ചേർസ് പ്രോജെക്ടിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ജയ്ദീപ് മാസ്റ്റർ ദേശീയ തലത്തിൽ മത്സരത്തിൽ പങ്കെടുത്തു .അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ പങ്കെടുത്തു എട്ടാം ക്ലാസ് വിദ്യാർഥികളായ തന്തുൽ ,അരവിന്ദ് എന്നിവർ ജില്ലാ തലത്തിൽ പങ്കെടുക്കാൻ അവസരം നേടി. ജയദീപ് മാസ്റ്റർ ടീച്ചേഴ്സ് പ്രോജക്ട് വിഭാഗത്തിൽ ദേശീയതലത്തിൽ സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിച്ചിരിക്കുന്നു.

ശാസ്ത്ര മികവുകൾ 2017 -18
കലാമേള വിജയികൾ 2018 -19

ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത റിൻഷ &കൃഷ്ണശ്രീ
ഫുൾ എ പ്ലസ് 9 എ പ്ലസ് വിജയികൾ 2018 -19
സംസ്ഥാന സയൻസ് ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം,സംസ്ഥാന ടാലെന്റ്റ് സെർച്ച് എക്സാമിനേഷനിൽ പങ്കാളിത്തം- അഞ്ജലി സന്തോഷ്
സംസ്ഥാന ഗണിതമേളയിൽ ജോമെട്രിക്കൽ ചാർട്ടിൽ എ ഗ്രേഡ് നേടിയ സമാഹ മുസ്തഫ
എസ്‌ പി സി ക്വിസ് ജില്ലാ തലം ഒന്നാം സ്ഥാനം 2017 -18 -അഞ്ജലി സന്തോഷ്,ദീപക്,ദേവിക
സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ എ ഗ്രേഡ് നേടിയ ആദിത്യ ദിലീപ്
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം- മാപ്പിളപ്പാട്ട് ഒന്നാം സ്ഥാനം ലളിതഗാനം ,രണ്ടാം സ്ഥാനം, മലയാളപദ്യം മൂന്നാം സ്ഥാനം ,ജില്ലാ സ്കൂൾ കലോത്സവം മാപ്പിളപ്പാട്ട് മൂന്നാം സ്ഥാനം ,സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ് ഇൻവെസ്റിഗേറ്ററി പ്രൊജക്റ്റ് അവതരിപ്പിച്ച മിടുക്കി-റിൻഷ
ശാസ്ത്രമേള വിജയികൾ

[[പ്രമാണം:

ജയദീപ്,സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം
ജയദീപ്,സതേൺ ഇൻഡ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം
അനിലൻ ,സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പ് - ഗോൾഡ് മെഡൽ