ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 5 വരെ ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്ററെക്കൂടാതെ 9 സഹാധ്യാപകരും 2 അറബി അധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കിണറും ഇവിടെയുണ്ട്.11 ക്ലാസ് മുറികളും, കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ റൂമും ഉണ്ട്. വിശാലമായ മൈതാനമുണ്ട്. കിഡ്സ് പാർക്കുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട്. പഞ്ചായത്തിന്റെ ജലനിധിയുടെ ഭാഗമായി നിർമ്മിച്ച കഞ്ഞിപ്പുരയുണ്ട്. സ്കൂൾ ജലവിതരണ പദ്ധതയിൽ സ്ഥാപിച്ച മോട്ടോർപമ്പ് സെറ്റ് വാട്ടർ ടാങ്ക് ,ടേപ്പുകൾ എന്നിവക്കു പുറമെ ജലനിധിയുടെ കണക്ഷനുമുണ്ട്.കലാകായിക പ്രവൃത്തി പരിചയമേളകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. സ്കൗട്ടിന്റെ ഭാഗമായി കബ് യൂണിറ്റും, ബുൾബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്.  പ്രദേശത്തിന്റെ പ്രത്യേകതയും പിന്നോക്കാവസ്ഥയും കണക്കിലെടുത്ത് എൽ.പി.വിഭാഗത്തിൽ അഞ്ചാം തരം നിലനിർത്തിയതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത.ഈ വിദ്യാലയം ഒരു പൂർണ യു.പി.സ്കൂളായി ഉയർത്തുന്നതിന് ഇന്നാട്ടിലെ ജനങ്ങളും, പി.ടി.എ.യും, മാനേജ്മെന്റും, നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടു വരുന്നുണ്ട്.