എ.എം.എൽ.പി.എസ്. മൂർക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ്. മൂർക്കനാട് | |
---|---|
വിലാസം | |
മൂർക്കനാട് A M L P SCHOOL MOORKANAD , മൂർക്കനാട് പി.ഒ. , 679338 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 04933 265000 |
ഇമെയിൽ | amlpsmoorkanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18621 (സമേതം) |
യുഡൈസ് കോഡ് | 32051500702 |
വിക്കിഡാറ്റ | Q64565732 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂർക്കനാട്പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ പി |
പി.ടി.എ. പ്രസിഡണ്ട് | ഷബീർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | റംസിയ |
അവസാനം തിരുത്തിയത് | |
12-01-2022 | 18621 |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ മൂർക്കനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മൂർക്കനാട് എ എം എൽ പി സ്‌കൂൾ . മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് പഞ്ചായത്തിലെ പത്താം വാർഡിലാണ് പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വാർഡിലെ വിദ്യാർത്ഥികൾക്ക് പുറമെ ഒൻപതു, പതിനൊന്ന് വാർഡുകളിലെ വിദ്യാർത്ഥികൾ കൂടി പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന വിദ്യാലയമാണ് മൂർക്കനാട് എ എം എൽ പി സ്‌കൂൾ. വിദൂരങ്ങളിൽ പോയി വിരലിലെണ്ണാവുന്നവർക്കു മാത്രം സിദ്ധിച്ചിരുന്ന ഭൗതിക വിദ്യാഭ്യാസം സാധാരണക്കാരിൽ കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുകൊണ്ട് മുസ്ലിം പൗര പ്രധാനികൾ പലഭാഗത്തും ഓത്തുപള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയുണ്ടായി. അത്തരം ഓത്തുപള്ളിക്കൂടമായാണ് ഈ പള്ളിക്കൂടത്തിന്റെ തുടക്കം. മൂർക്കനാട് അടക്കാപ്പുര മൈതാനിയിൽ ആരംഭം കുറിച്ച ഈ ഏകാധ്യാപക വിദ്യാലയത്തിനു നേതൃത്വം കൊടുത്തിരുന്നത് ജ: അബ്ദുള്ള മാസ്റ്റർ ആയിരുന്നു. പിന്നീട് ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോടെ 1942 ൽ വിദ്യാലയം ഇന്നത്തെ രൂപത്തിൽ സ്ഥാപിതമാകുകയും 1946 ൽ എ എം എൽ പി സ്‌കൂൾ മൂർക്കനാട് എന്നപേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. ആരംഭത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന നിയമ പ്രകാരം നാലാം തരം വരെ ആയി നിലനിർത്തി. പല പ്രമുഖ വ്യക്തിത്വങ്ങളും ഇവിടെ പ്രധാനാധ്യാപകരും സഹാധ്യാപകരുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്തു കാലാനുസൃതമായി ഉണ്ടായ പുരോഗതിക്കൊപ്പം ഈ വിദ്യാലയവും അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ആദ്യകാലത്തു ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ പെരിന്തൽമണ്ണ ഉപജില്ലാ പരിധിയിലായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. ആദ്യത്തെ മാനേജർ ആയിരുന്ന ജ: ഇ കെ മുഹമ്മദ്‌കുട്ടി ഹാജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മരുമകൾ ശ്രീമതി എം വി ആയിഷയാണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാല് വരെ മൂന്ന് ഡിവിഷനുകൾ വീതം പന്ത്രണ്ട് ക്ലാസ്സ്‌റൂമുകളും ഒരു പ്രീ പ്രൈമറി ക്ലാസ്സ് റൂമും അടക്കം പതിമൂന്ന് ക്ലാസ്സ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ്സ് റൂമും നിലവിൽ സ്കൂളിൽ ഉണ്ട്. മുഴുവൻ ക്ലാസ് റൂമുകളിലും 40 ഇഞ്ച് LED സ്മാർട്ട് ടെലിവിഷൻ സ്ഥാപിക്കുകയും മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. മുഴുവൻ ക്ലാസ്സ് റൂമുകളും വൈദ്യുതീകരിക്കുകയും ലൈറ്റ്, ഫാൻ എന്നിവ സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളും ഏഴ് ലാപ്ടോപ്പുകളൂം മൂന്നു പ്രോജെക്ടറുകളും പ്രോജെക്ടരും പ്രിന്ററും ഇന്റർനെറ്റ് അടക്കമുള്ള സംവിധാനങ്ങളും സ്കൂളിൽ ലഭ്യമാണ്. പശ്ചിമഘട്ട വികസന പദ്ധതിപ്രകാരം 25000 ലിറ്റർ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. തികച്ചും പ്രകൃതി സൌഹൃദമായ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ മുറ്റത്തുള്ള നാലോളം വുങ്ങിൻ മരങ്ങൾ കൊടും വേനലിൽ പോലും വിദ്യാർത്ഥികൾക്ക് കുളിർമ്മയേകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സംസ്ഥാന സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടന്നു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് പി മൂസ മറ്റു രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ഹെഡ്‌മാസ്റ്റർ ശ്രീ ടി ഐദ്രു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വഴികാട്ടി
മലപ്പുറം പാലക്കാട് ജില്ലകൾക്ക് അതിർത്തിയിടുന്ന തൂതപ്പുഴയോരത്തുള്ള പ്രകൃതി രമണീയമായ മൂർക്കനാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലേക്ക്, പെരിന്തൽമണ്ണ വളാഞ്ചേരി സംസ്ഥാന പാതയിലെ വെങ്ങാട് നിന്നും ആരംഭിക്കുന്ന വെങ്ങാട് ചെമ്മലശ്ശേരി റോഡിൽ അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം. കൂടാതെ പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ പുലാമന്തോളിൽ നിന്നും വളപുരം വഴി പതിനൊന്നു കിലോമീറ്റർ സഞ്ചരിച്ചാലും, പുലാമന്തോളിൽ നിന്നും പുലാമന്തോൾ പാലം കടന്നു പാലക്കാട് ജില്ലയിലെ വിളയൂർ എടപ്പലം വഴി ആറര കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.
{{#multimaps: 10.9009173, 76.1492081 | width=800px | zoom=12 }}