എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ഉളുന്തി സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ്
എച്ച്. ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി.
എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി | |
---|---|
വിലാസം | |
ഉളുന്തി ഉളുന്തി , പെരിങ്ങലിപ്പുറം പി ഒ പി.ഒ. , 689624 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | hijupsulunthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36376 (സമേതം) |
യുഡൈസ് കോഡ് | 32110300201 |
വിക്കിഡാറ്റ | Q87479251 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ബുധനൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസമ്മ വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജമ്മ മധു |
അവസാനം തിരുത്തിയത് | |
11-01-2022 | 36376hm |
ചരിത്രം
108 വർഷത്തെ സേവന പാരമ്പര്യവുമായി ഉളുന്തി നാടിന് തിലകക്കുറിയായി നിലക്കൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഹോളി ഇൻഫൻറ് ജീസസ്സ് യു പി സ്കൂൾ. തിരുവതാംകൂർ രാജകുടുംബത്തിന്റെ കൽപ്പനപ്രകാരം ദർബാർ ഫിസിഷനായിരുന്ന ഡോ. എസ്.റ്റി. പൊന്നുസ്വാമി പിള്ളയും അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ. പന്തലിയോ പെരേരയും ചേർന്ന് അച്ചൻകോവിലറിന്റെ തീരത്ത് 1910 -ൽ അന്നത്തെ സ്കൂൾ കെട്ടിടത്തിന്റെ മാതൃകയിലാണു ഈ സ്കൂൾ സ്ഥാപിച്ചത്. പാണൻ പാടിയാൽ തീരാത്ത ചരിത്രമുറങ്ങുന്ന ഈ സ്കൂൾ 2 ഏക്കർ 11 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കൊച്ചു വിദ്യാലയം ഉളുന്തി ഗ്രാമത്തിന്റെ മുഖമുദ്ര തന്നെയാണ്. സാമൂഹികജീവിതത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിന്റെയും സാംസ്കാരിക പുരോഗതിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വേദിയായി, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വേദിയായ് അന്ധകാരത്തിലേക്ക് അക്ഷര വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണിത്.
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര
- സുരക്ഷിതമായ ചുറ്റു മതിൽ
- കംപ്യൂട്ടർ ലാബ് സൗകര്യം
- സൗകര്യ പ്രദമായ ഭക്ഷണ ശാല
- ആകർഷണീയമായ പൂന്തോട്ടം
- ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ
- മികച്ച സ്കൂൾ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആനിയമ്മ
- മേരി
- യേശുദാസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തിരുവല്ല - കായംകുളം റൂട്ടിൽ നാടാലയ്ക്കൽ ജംഗഷൻ
നാടാലയ്ക്കൽ ജംഗഷനിൽ നിന്നും 10 മീറ്റർ വലത്തോട്ട് പോവുക ( ഉളുന്തി റോഡ്)
ഉളുന്തി - എണ്ണയ്ക്കാട് റൂട്ടിൽ വലത്തോട്ട് ൧ കി.മി സഞ്ചരിക്കുക
സെൻറ്. ആനീസ് ചർച്ചിന് തൊട്ടടുത്ത്{{#multimaps:9.2673208,76.5491909|zoom=12}}