ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ ഓർക്കാം

22:16, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ) (Nalinakshan എന്ന ഉപയോക്താവ് ഗവ എച്ച് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ ഓർക്കാം എന്ന താൾ ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതിയെ ഓർക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയെ ഓർക്കാം

പരിസ്ഥിതിയെന്നാൽ നാം ജീവിക്കുന്ന ചുറ്റുപാടാണ്.പരിസ്ഥിതിക്കായി ഒരു ദിനമൊക്കെ ആചരിക്കുന്നവരാണ് നാം. ജൂൺ 5. പക്ഷേ മനുഷ്യർ പരിസ്ഥിതിയെക്കുറിച്ച് സത്യത്തിൽ ഓർക്കാറുണ്ടോ. മനുഷ്യൻ മാത്രമല്ല ജീവജാലങ്ങൾ ,കാറ്റ് ,മണ്ണ് , വായു ,ജലം അങ്ങനെ എല്ലാം അടങ്ങുന്നതാണ് പരിസ്ഥിതി. എന്നാൽ മനുഷ്യർ പല രീതിയിലും ഇന്ന് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് മണൽ വാരിയും വനനശീകരണത്തിലൂടെയും പ്ലാസ്റ്റിക്ക് ഉപയോഗിച്ചും മറ്റും.
നമ്മുടെ പരിസ്ഥിതിയിൽ പ്രധാനമാണ് വൃക്ഷങ്ങൾ.മരങ്ങൾ ഇല്ലാതായാൽ മണ്ണൊലിപ്പ് ഉണ്ടാവുന്നു. അങ്ങനെ മണ്ണിൻ്റെ ജൈവാംശം ഇല്ലാതാവുന്നു. അതു തടയാൻ നാം വേണ്ടത് വൃക്ഷങ്ങൾ നട്ടപിടിപ്പിക്കുക എന്നതാണ്. ' പ്ലാസ്റ്റിക്കിൻ്റെ അമിത ഉപയോഗംകൊണ്ടും നാം ബുദ്ധിമു ട്ടുന്നു. അത് പുഴയിലേക്കും വീട്ടുപറ മ്പിലേക്കും വലിച്ചെറിയുന്നതു കാരണം മണ്ണിൻ്റെ ജൈവഘടന തന്നെ നഷ്ടമാവുന്നു. അതിനു വേണ്ടത് പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിനു പകരം അത് പഞ്ചായത്തുകളിൽ നിന്നു വരുന്നവരെ ഏൽപ്പിക്കുക.ജലാശയങ്ങൾ മലിനമാവാതെ സൂക്ഷിക്കുക അല്ലങ്കിൽ അതിനും നമ്മൾ നല്ല വില കൊടുക്കേണ്ടി വരും.
അതുപോലെ തന്നെ വായു മലിനമായി ക്കൊണ്ടിരിക്കുന്നു. അമിതമായ വാഹന ഉപയോഗം കൊണ്ട് കാർബൺ മോണോക് സൈഡ് പല ശരീരപ്രശ്നങ്ങൾക്കും കാരണമാവുന്നു .ഫാക്ടറികളിൽ നിന്ന് വരുന്ന പുക നമുക്ക് കുടയായി നിൽക്കുന്ന ഓസോൺ പാളിക്കു തന്നെ ഭീഷിണിയാവുന്നു.
പരിസ്ഥിതി ക്ഷയിച്ചതോടെ ഇന്ന് കോറോണ, നിപ പോലെ പല രോഗങ്ങളും നമ്മെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു നമുക്ക് വേണ്ടി നമ്മുടെ പൂർവ്വികർ പലതും കരുതിവച്ചിരുന്നു എന്നാൽ നമ്മൾ നമ്മുടെ തലമുറയ്ക്കു വേണ്ടി എന്തു കരുതി വയ്ക്കും?അതു കൊണ്ട് നമ്മൾ കുട്ടികളെങ്കിലും പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കാൻ ശക്തമായി പ്രതികരിക്കണം.

തേജസി കെ
7 ബി ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം