ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു.

പ്രവേശനോത്സവം -ആഘോഷ തിമിർപ്പിൽ അക്ഷരമുറ്റത്തേക്ക്

അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആദ്യാനുഭവം ആഘോഷ തിമിർപ്പിന്റെ വർണ്ണരാജികളുടേതായി മാറി. ആടിയും പാടിയും മധുരം നുണഞ്ഞും കക്കാട്ടിന്റെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപക രക്ഷാകർതൃ സമിതിയും നാട്ടുകാരും പുരുഷ സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അനുഭൂതിയുടെ പുതിയ ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഗീത നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി രാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽ കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ശ്യാമ ശശി, ശ്രീ കെ കെ പിഷാരടി, ശ്രീമതി കമലാക്ഷി, ശ്രീമതി രത്നവല്ലി, ശ്രീ പുഷ്പരാജൻ ശ്രീമതി ശ്യാമള എന്നിവർ നേതൃത്വം നല്കി

പരിസ്ഥിതി ദിനം- വിത്തെറിയൽ

കക്കാട്ട് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയൽ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന വിവിധ വിത്തുകൾ സ്കൂൾ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളർച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയിൽ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ട‌ീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ കോംപൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. കുട്ടികൾക്ക് മരതൈകൾ വിതരണം ചെയ്തു.

ശ്യാമ ശശി, പി ഗോവിന്ദൻ, സുധീർകുമാർ, പ്രീതിമോൾ ടി ആർ, പി എസ് അനിൽ കുമാർ, കെ പുഷ്പരാജൻ, കെ വി ഗംഗാധരൻ എന്നിവർ നേത‍ൃത്വം നല്കി.

മരുവത്കരണ വിരുദ്ധ ദിനം

കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി ഒരുക്കുന്ന പഠനാന്തരീക്ഷത്തിലൂടെയും, പഠനാനുഭവങ്ങളിലൂടെയും, പാരിസ്ഥിതികാവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നതാണ് ഹരിത വിദ്യാലയം സമീപനം. അതിന്റെ ഭാഗമായാണ് ജൂൺ 17മരുവത്കരണ വിരുദ്ധദിനമായി ആചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനനുകൂലമായ മനോഭാവം ഉണ്ടാക്കാനും, ശുചിത്വബോധം ഉണ്ടാക്കാനും, ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുമായി സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമളടീച്ചർ ഹരിതനിയമാവലി പ്രഖ്യാപനം നടത്തി. സ്കൂൾ കോമ്പൗണ്ടിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിൽ വരുത്താൻ നിഷ്കർഷിച്ചു. സ്കൂൾ കോമ്പൗണ്ടിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ജനമനസ്സുകളിൽ എത്തിച്ച് വായനയുടെ മഹത്വം മലയാളികൾക്ക് പകർന്ന് നല്കിയ ശ്രീ പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനം സമുചിതമായി ആഘോഷിച്ചു. എഴുത്തിന്റെ കൈ വഴികൾ എന്നെഴുതിയ മൂന്ന് പുസ്തകപെട്ടികൾ സ്ഥാപിച്ചു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾ അവർക്ക് ഏറ്റവും ഇഷ്ടപെട്ട കഥ കവിത, പുസ്തകാസ്വാദനം ഇവയെകുറിച്ച് കുറിപ്പെഴുതി ഒരാഴ്ചക്കാലം പെട്ടിയിൽ സിക്ഷേപിക്കാൻ അവസരം നല്കി. മികച്ച രചനകൾക്ക് സമ്മാനവും ഏർപെടുത്തി. എൽ പി വിഭാഗം കുട്ടികൾക്ക് വായന ഒരു അനുഭവമാക്കി മാറ്റാനും അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുമായി "ഒരു ദിവസം ഒരു കഥ" എന്ന പേരിൽവൈകുന്നേരം കഥകൾ കേൾക്കാൻ അവസരം നല്കി..കൂടാതെ ചിത്രവായന, ശില്പ വായന, പുസ്തക പ്രദർശനം,വുസ്തക ചങ്ങാത്തം, കവിയരങ്ങ്എന്നിവയും സംഘടിപ്പിച്ചു. വായനാ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രശസ്ത കഥാകൃത്ത് ശ്രീ പി വി ഷാജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും വായനയിലേക്ക് കൈപിടിച്ച് നടത്താനും ഉതകുന്ന വിധത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീ അശോക് കുമാർ സ്വാഗതവും ശ്രീ കെ കെ പി‍ഷാരടി നന്ദിയും പറഞ്ഞു.

 
 

ഗണിതലാബ്

ഗണിത പഠനം പ്രൈമറി ക്ലാസ്സുകളിൽ രസകരവും ലളിതവും, താല്പര്യമുള്ളതുമാക്കി തീർക്കാൻ ക്ലാസ്സ് ലൈബ്രറിയിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്കൂളിൽ തയ്യാറാക്കി. ഒരു പഠന നേട്ടം ആർജ്ജിക്കാനായി തന്നെ വിവിഘ പഠനോപകരണങ്ങൾ തയ്യാറാക്കിയവയിൽ ഉണ്ടായിരുന്നു. കുട്ടി്കൾക്ക് സ്വയം എടുത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള പഠന സാമഗ്രികളാണ് അധികവും. രക്ഷിതാക്കളും അധ്യാപകരും ശില്പസാലയിൽ പങ്കാളികളായി. ചില പഠനോപകരണങ്ങളുടെ ക്ലാസ്സ് റൂം സാധ്യതകൾ അധ്യാപകനായി സുധീർ കുമാർ രക്ഷിതാക്കൾക്ക് പരിചയപെടുത്തി കൊടുക്കുകയും ചെയ്തു. വിജയലക്ഷ്മി ടീച്ചർ, ചിത്ര ടീച്ചർ എന്നിവർ നേതൃത്വം നല്കി. പി ടി എ പ്രസിഡന്റ് ഇൻ ചാർജ് കെ വി മധു ശില്പശാലയുടെ ഉദ്ഘാടനമ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ സ്വാഗതവും സുധീർ‌ കുമാർ നന്ദിയും പറഞ്ഞു.

കാവ്യ സായാഹ്നം

ജി എച്ച് എസ് എസ് കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കാവ്യ സായാഹ്നം സംഘടിപ്പിച്ചു. കുട്ടികളുടെ കവിയരങ്ങ് ഏറെ ശ്രദ്ധേയമായി. പുതയ തലമുറ ജീവിതത്തെ , സമൂഹത്തെ, പ്രകൃതിയെ എങ്ങിനെ നോക്കി കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു കുട്ടികളുടെ സർഗ്ഗാത്മക രചനകൾ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു. വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ ടി അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു. പി എസ് അനിൽ കുമാർ, കെ വി ഗംഗാധരൻ, ശ്യാമ ശശി, കെ കെ പിഷാരടി എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗം കൺവീനർ കാർത്തിക സ്വാഗതവും കവിതാകൂട്ടം കൺവീനർ ശരണ്യ നന്ദിയും പറ‍ഞ്ഞു.

സ്വാതന്ത്ര ദിനാഘോഷം

രാജ്യത്തിന്റെ 72-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്ഥി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

അധ്യാപകദിനാഘോഷം

കാൻവാസിൽ തെളിഞ്ഞത് അധ്യാപകരുടെ മുഖങ്ങൾ

അധ്യാപക ദിനത്തിൽ വിദ്യാലയത്തിലെ എല്ലാ അധ്യാപകരുടെയും മുഖങ്ങൾ കാൻവാസിൽ പകർത്തി ചിത്രകലാധ്യാപകൻ അധ്യാപക ദിനാഘോഷം വേറിട്ട അനുഭവമാക്കി തീർത്തു. ചിത്രകലാധ്യാപകനായ ശ്യാമ ശശിയാണ് സഹപ്രവർത്തകരെയെല്ലാം സൗഹൃദ കൂട്ടായ്മയുടെ പ്രതീകമായി ഒറ്റ കാൻവാസിൽ പകർത്തിയത്. നാല്പതോളം അധ്യാപകരുടെ മുഖങ്ങൾ കാൻവാസിൽ തെളിഞ്ഞത് വിദ്യാർത്ഥികൾക്കും കൗതുക കാഴ്ചയായി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമിഖ്യത്തിൽ ഗുരു വന്ദനം പരിപാടിയും നടന്നു. ചടങ്ങിൽ അധ്യാപക ദിന സന്ദേശം സീനിയർ അസിസ്റ്റന്റ് കെ പ്രീത അവതരിപ്പിച്ചു.

സ്കൂൾ തല മേളകൾ

സ്കൂൾ തല ശാസ്ത്ര, ഗനിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ 19/9/2018 ന് നടന്നു. മേലയിലെ ചില ദൃശ്യങ്ങൾ.

വനിതാ ഫുട്ബോൾ താരങ്ങൾക്ക് സ്വീകരണം

ഇന്ത്യൻ ടീം അംഗമായ കക്കാട്ട് സ്കൂൾ പത്താം ക്ളാസ്സ് വിദ്യാർത്ഥിനി ആര്യശ്രീ, കേരള ടീമിന് വേണ്ടി കളിച്ച മാളവിക തുടങ്ങി സ്കൂളിലെ വനിതാ ഫുട്ബോൾ അംഗങ്ങൾക്കും കോച്ച് നിധീഷിനും കായികാധ്യാപിക പ്രീതിമോൾക്കും സ്കൂളിൽ അനുമോദനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി വി രമേശൻ ഉത്ഘാടനം ചെയ്തുു. ചടങ്ങിൽ ബേബി ബാലകൃഷ്ണൻ  വാർഡ് മെമ്പർ രുഗ്മിണി എന്നിവർ സംബന്ധിച്ചു. പി ടി എ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ മധു, എസ് എം സി ചെയർമാൻ വി പ്രകാശൻ, പ്രിൻസ്പപ്ൽ ഗോവർദ്ധനൻ ടി വി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള  സ്റ്റാഫ് സെക്രട്ടരി പി എസ് അനിൽകുമാർഎന്നിവർ സംസാരിച്ചു.
 
 

ശിശുദിനം

സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾ സ്വന്തമായി തൊപ്പിയുണ്ടാക്കി. പ്ലാക്കാർഡും മുദ്രാഗീതങ്ങളും തയ്യാറാക്കി. ഒരോ ക്ലാസ്സിലും ചെന്ന് അധ്യാപകരേയും വിദ്യാർത്ഥികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് ബങ്കളം ടൗണിലേക്ക് ഘോഷയാത്ര നടത്തി. അടുത്തുള്ള അംഗൻ വാടിയിലെത്തി കുട്ടികൾക്ക് മധുരങ്ങൾ സമ്മാനിച്ചു. ഘോഷയാത്രയ്ക്ക് ശേഷം ചേർന്ന അസംബ്ലിയിൽ കുട്ടികൾ ചാച്ചാജിയുമായി ബന്ധപെട്ട പ്രസംഗം നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ, വൽസമ്മ ടീച്ചർ, എന്നിവർ കുട്ടികൾക്ക് ലഡു വാങ്ങികൊടുത്തു. അസംബ്ലിയിൽ ലഘുഭാഷണവും നടത്തി. എൽ പി വിഭാഗം അധ്യാപകർ, ഹെഡ്മിസ്ട്രസ്സ്, സ്റ്റാഫ് സെക്രട്ടറി, അനിൽകുമാർ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ നേതൃത്വം നല്കി

 
 
 

ഇംഗ്ലീഷ് ഫെസ്റ്റ്

സംസ്ഥാന ഗവൺമെന്റ് ആ വർഷം ഏറെ പ്രാധാന്യത്തോടെ നടപ്പാക്കി വരുന്ന Hello English ന്റെ ക്ലാസ്സ് റൂം സാധ്യതകളും അതിന്റെ ഉയർന്ന തലത്തിലുള്ള സർഗാത്മകശേഷിയും പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കിയാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എൽ പി വിഭാഗത്തിലം കുട്ടികളും യു പി വിഭാഗത്തിലെ കുട്ടികളും പരിപാടിയിൽ പങ്കാളികളായി. കുട്ടികൾ തന്നെ തയ്യാറാക്കിയ പ്രോപ്പർട്ടീസും കോസ്റ്റ്യൂമുകളും പരിപാടിക്ക് മികവ് നല്കി. ഇംഗ്ലീഷ് ഭാഷ വഴക്കത്തോടെ കൈകാര്യം ചെയ്യാനും സഭാകമ്പമില്ലാതെ അഭിനയിക്കാനും ഇംഗ്ലീഷ് ഫെസ്റ്റ് അവസരമൊരുക്കി. ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മുൻ ഹൊസ്ദുർഗ് ബി ആർ സി ബി പി ഒ ശ്രീ വി മധുസൂദനൻ മാസ്റ്റർ നിർവ്വഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രഭാകരൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ്സ് ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ, ഇംഗ്ലീഷ് അധ്യാപകൻ പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു.

 
 
 
 
 

പച്ചക്കറി വിളവെടുപ്പ്

 
 
 
 
 
 

രാത്രി കാല വായനാ കേന്ദ്രങ്ങൾ

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സി വീദ്യാർത്ഥികളുടെ റിസൽറ്റ് മെച്ചപെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. സ്കൂൾ പരിധിയിലുള്ള ക്ളബ്ബുകൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പഠന കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷമായി എസ് എസ് എൽ സി പരിക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നതിന് ഇത്തരം പഠനകേന്ദ്രങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. സഹൃദയ വായനശാല ബങ്കളം, അക്ഷയ കൂട്ടുപ്പുന്ന, ചൈതന്യ അങ്കകളരി, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം, തെക്കൻ ബങ്കളം, സൂര്യ കക്കാട്ട് എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്.

 
 
 
 

പഠനോത്സവം

കക്കാട്ട് സ്കൂൾ പഠനോത്സവം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് കെ പ്രഭാകരൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള , വാർഡ് മെമ്പർ പി ഗീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി സുധീർകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ശാസ്ത്ര കളരിയും നടന്നു.
 
 
 

ആരോഗ്യ ക്വിസ്സ്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷയരോഗ നിർമ്മാർജന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്സ് മത്സരത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വൈശാഖ് പി ഒന്നാം സ്ഥാനവും അദ്വൈത് കെ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.

 
വൈശാഖ് പി
 
അദ്വൈത് കെ

സ്നേഹാദരം

ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ‍ശ്യാമളടീച്ചർക്കും, ശ്രീമതി വൽസമ്മ ടീച്ചർക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹാദരം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി‌ ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ഗോവർദ്ധനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സീനിയർ‌ അസിസ്റ്റന്റ് കെ പ്രീത , , കെ കെ പി‍ഷാരടി, കെ വി കമലാക്ഷി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അഭിനന്ദ്, വർ‍ഷ, ഗംഗ എന്നിവരും അവരുടെ പ്രിയപെട്ട ടീച്ചർമാരെകുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ചു. മറുപടി പ്രസംഗത്തിൽ ശ്യാമള ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു കവിതയും, വൽസമ്മ ടീച്ചർ ഒരു കഥയും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും എസ് ആർ ജി കൺവീനർ കെ തങ്കമണി നന്ദിയും പ്രകാശിപ്പിച്ചു.

 
 
 
 
 
 
 
 
 
 
 

ചങ്ങാതികൂട്ടം

സമഗ്ര ശിക്ഷാ അഭിയാന്റെ കാസർഗോഡ് ജില്ലാ ചങ്ങാതികൂട്ടം പരിപാടിയുടെ ഭാഗമായി സന ഫാത്തിമ, റിൻഷ ഫാത്തിമ എന്നീ കുട്ടികളുടെ വീട്ടിലേക്ക് അധ്യാപകരും, വിദ്യാർത്ഥികളും ജനപ്രതിനിധികളും സന്ദർശനം നടത്തി. സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത ഈ കുട്ടികളുടെ വീട് സന്ദർശനത്തിന് ഹെഡ്മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ്, വാർഡ് മെമ്പർ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നല്കി. കുട്ടികൾക്ക് സ്നേഹോപഹാരവും മധുരവും നല്കി.

 
 
 
 

പ്രവേശനോത്സവം

2019 പ്രവേശനോത്സവം അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക്  ആഘോഷമായി മാറി. വർണ്ണതൊപ്പിയും ബലൂണുകളുമൊക്കെയായ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്വയം സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ പ്രവേശനേത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രുഗ്മിണി നിർ‌വ്വഹിച്ചു. പ്രിൻസിപ്പൽ  ഗോവർദ്ധനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു.  ഹെഡ്മാസ്റ്റർ  പി വിജയൻ , എസ് എം സി ചെയർമാൻ കെ പ്രകാശൻ, മുൻ പി ടി എ പ്രസിഡന്റ്  വി രാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടികൾക്കുള്ള ബാഗ് കാ‍ഞ്ഞങ്ങാട് ഗിരിജ ജ്വല്ലറി ഉടമ മുരളിയും കുടകൾ വിവിധ സന്നദ്ധ സ്വയം സഹായസംഘങ്ങളും, സ്ലേറ്റ് ക്രയോൺസ് എന്നിവ സ്റ്റാഫും നല്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസവിതരണവും നടത്തി. സ്കൂളിലെ മലയാളം അധ്യാപകനും പ്രശസ്ത സംഗീത സംവിധായകനുമായ ഗംഗാധരൻ മാസ്റ്റർ ചിട്ടപെടുത്തിയ സ്വാഗതഗാനം കുട്ടികൾ ആലപിച്ചു. ഭിന്നശേഷി വിദ്യാർത്ഥിയായ യദുകൃഷ്ണൻ കവിത ആലപിച്ചു.
 
 
 
 
 
 

വായനാപക്ഷാചരണവും സ്കൂൾ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സർക്കാറിന്റെ അന്റാർട്ടിക്കൻ പര്യവേഷണ സംഘാംഗവും പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിർവ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളർത്താൻ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മനുഷ്യ വാസമില്ലാത അന്റാർട്ടിക്ക വൻകരയുടെ സവിശേഷതകൾ ജൈവവൈവിധ്യങ്ങൾ സൂര്യായനങ്ങൾ തുടങ്ങിയവയെപറ്റിയുള്ള അറിവുകൾ കുട്ടികളിൽ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു. തുടർന്ന് അന്റാർട്ടിക്കൻ പര്യവേഷണ വീഡിയോ പ്രദർശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു. തുടർന്ന് അദ്ദേഹം സ്കൂൾ മുറ്റത്ത് ഓർമ്മ മരം നട്ടുപിടിപ്പിച്ചു.

  ചടങ്ങിൽ പി ടി എ പ്രസിഡന്റ്  കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ സീനിയർ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു. 
 
 
 
 
 
 

ക്ലാസ്സ് പി ടി എ യോഗങ്ങൾ

2019-2020 അധ്യയന വർഷത്തിലെ ആദ്യത്തെ ക്ലാസ്സ് പി ടി എ യോഗം 20/6/2019 വ്യാഴാഴ്ച നടന്നു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും പി ടി എ യോഗത്തിൽ സ്കൂളിലെ അക്കാദമിക മികവുകളെകുറിച്ചും ഭൗതികസാഹചര്യങ്ങളെകുറിച്ചും ചർച്ച ചെയ്തു. പോരായമകൾ പരിഹരിക്കാനുള്ള കൂട്ടായ ചർച്ചകൾ എല്ലാ ക്ലാസ്സിലും നടന്നു. ചർച്ചകളിൽ‌ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, മദർ പി ടി എ പ്രസിഡന്റ്, പി ടി എ കമറ്റി അംഗങ്ങൾ എന്നിവർ ഒരോ ക്ലാസ്സിലും നേതൃത്വം നല്കി.

 
 

ലഹരി വിരുദ്ധ ദിനാചരണം

സ്കൂൾ സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റയും, ഇക്കോ ക്ലബ്ബിന്റയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. നീലേശ്വരം സി ഐ എ എം മാത്യു ഉത്ഘാടനം ചെയ്തു. പ്രഭാകരൻ ബങ്കളം മുഖ്യാതിഥി ആയിരുന്നു. എസ് എം സി ചെയർമാൻ വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ‌ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, എക്കോ ക്ലബ്ബ് കൺവീനർ ശ്യാമ ശശി, എസ് ആർ ജി കൺവീനർ‌ കെ തങ്കമണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. തുടർന്ന് പ്രഭാകരൻ ബങ്കളം സംവിധാനം ചെയ്ത "നിങ്ങൾ നല്ല കുട്ടികളാണ് "എന്ന ഷ‍ോർട്ട് ഫിലിം പ്രദർശനവും നടന്നു.

 
 
 

വിജയോത്സവം

കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ മേഖ‌ലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാൻ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പി വിജയൻ, എസ് എം സി ചെയർമാൻ വി പ്രകാശൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ, ഇൻസ്പയർ അവാർഡ് ജോതാവ്, കലാ-കായിക മത്സരങ്ങളിൽ സ്റ്റേറ്റ് തല പങ്കാളികൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

കാർഷിക കോളേജ് സന്ദർശനം

ജി എച്ച് എസ് എസ് കക്കാട്ടിലെ കുട്ടികൾ മണ്ണിൽ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തിന്റെ തുടർപ്രവർത്തനമായി പടന്നക്കാട് കാർഷിക കോളേജ് സന്ദർശിച്ചു. വിവിധ ക‍ൃഷി രീതികളും ബഡ്ഡിങ്ങ് ഗ്രാഫ്റ്റിങ്ങ് രീതികളും കുട്ടികൾ പരിചയപെട്ടു.

 
 

സ്വാതന്ത്ര്യ ദിനാഘോഷം

കക്കാട്ട് സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ്, ഗോവിന്ദൻ മാസ്റ്റർ, ശംഭുമാസ്റ്റർ, മോഹനൻ മാസ്റ്റർ, ശശിപ്രഭ ടീച്ചർ, പി ടി എ പ്രതിനിധി പ്രകാശൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ അരങ്ങേറി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജുനിയർ റെഡ്ക്രോസ് അംഗങ്ങളും അസംബ്ലിയിൽ അണിനിരന്നു.

Athlets... on your mark....

കക്കാട്ട് സ്കൂളിലെ കായികമേളയ്ക്ക് 21/08/19 വ്യാഴാഴ്ച തുടക്കമായി. സ്കൗട്ട് ആന്റ് ഗൈഡ്സ് , ജൂനിയർ റെഡ്ക്രോസ്സ് വളണ്ടിയർമാരും വിവിധ ഹൗസുകളി,െ കുട്ടികളും അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ശേഷം പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ മീറ്റ് ഉത്ഘാടനം ചെയ്തു. ഇന്ത്യൻ വനിതാ ഫുട്ബേൾ താരം ആര്യശ്രീ പ്രതിജ്ഞ ചൊല്ലി. തുടർന്ന് മത്സരങ്ങൾ ആരംഭിച്ചു.

ഡിജിറ്റൽ പൂക്കളം

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങളിൽ ചിലത്

ഓണാഘോഷം

കക്കാട്ട് സ്കൂളിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ഓണപൂക്കളമൊരുക്കി. കുട്ടികൾക്കായി സുന്ദരിക്ക് പൊട്ട് തൊടൽ, പാസ്സിങ്ങ് ദ ഹാറ്റ് തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യ ഒരുക്കി.

അധ്യാപകദിനാഘോഷം

ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം

അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.

കൊയ്ത്ത്

സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ബങ്കളത്തിന്റെ കർഷക കാരണവർ വെളുത്തമ്പു മൂസോർ നിർവ്വഹിക്കുന്നു.

പച്ചക്കറി വിളവെടുപ്പ്

സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടന്ന പച്ചക്കറി കൃഷി വിളവെടുപ്പ്

ശിശുദിനം

ഊണിന്റെ മേളം

ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേത‍ൃത്വം നല്കി.

ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്

ഹൊസ്ദുർഗ് സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസി‍ഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയൻ, കെ ഗംഗാധരൻ, സുഭാഷ്, കെ സന്തോഷ് എന്നിവർ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയർസെക്കന്ററി സ്കൂൾ, കാഞ്ഞിരപൊയിൽ, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

കെട്ടിടോത്ഘാടനം

സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പി പ്രഭാകരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ സ്വാഗതവും, ഹെഡ്മാസ്റ്റർ പി വിജയൻ നന്ദിയും പറഞ്ഞു. എസ് എം സി ചെയർമാൻ വി പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ പൂർവ്വകാല അധ്യാപകർ, രക്ഷിതാക്കഷ്‍ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പൂതിയ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെയും, മുൻ ഹെഡ്മാസ്റ്റർ ഇ പി രാജഗോപാലൻ സ്പോൺസർ ചെയ്ത ചങ്ങാത്തം ശില്പവും, ശ്യാമ ശശി മാസ്ററർ സേപോൺസർ ചെയ്ത ഹിസ്റ്റോറിയ റിലീഫ് ശില്പത്തിന്റെയും ഉത്ഘാടനവും നടന്നു,

 
 
 

വലയഗ്രഹണം നേരിൽ കണ്ട് കക്കാട്ടെ കുട്ടികൾ

ഡിസംബർ 26 ന് നടക്കുന്ന വലയഗ്രഹണം സ്കൂളിലെ എല്ലാ കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. സെറ്റെല്ലേറിയം സോഫ്റ്റ് വെയറിൻ സഹായത്തോടെയാണ് കുട്ടികൾ ഗ്രഹണം നിരീക്ഷിച്ചത്. കൂടാതെ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസ്സും ഉണ്ടായിരുന്നു. അതിന് ശേഷം 26 ന് ഗ്രഹണം നിരിക്ഷിക്കുന്നതിന് പിൻ ഹോൾ ക്യാമറ നിർമ്മാണം, കണ്ണാടി ഉപയോഗച്ച് പ്രതിപതനം വഴിയുള്ള നിരീക്ഷണം എന്നിവയും കുട്ടികള‍െ പരിചയപെടുത്തി. ക്ലാസ്സിന് രവീന്ദ്രൻ മാസ്ററർ, സന്തോഷ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ശശിപ്രഭ ടീച്ചർ, നിർമ്മല ടീച്ചർ, ശശിലേഖ ടീച്ചർ എന്നിവർ നേതൃത്വം നല്കി. 26ന് രാവിലെ സ്കൂളിൽ വച്ച് ഗ്രഹണ നിരീക്ഷണത്തിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. അതിനാവശ്യമായ കണ്ണടകൾ രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ എന്നിവരുടെ നേത‍ൃത്വത്തിൽ തയ്യാറാക്കി.

 
 
 

വലയഗ്രഹണം

സ്കൂളിൽ വച്ച് കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും വലയഗ്രഹണം കാണുന്നതിന് സൗകര്യം ഏർപെടുത്തി. ഹെഡ്മാസ്റ്റർ പി വിജയൻ, രവീന്ദ്രൻ മാസ്റ്റർ, മഹേഷ് മാസ്റ്റർ, ത്രിവേണി ടീച്ചർ എന്നിവർ നേതൃത്വം നല്കി.

 
തയ്യാറെടുപ്പ്
 
നിരീക്ഷണം
 
ഗ്രഹണം ക്ലാസ്സ് മുറിയിൽ

വലയഗ്രഹണം ക്യാമറയിൽ പകർത്തി ആദിത്യൻ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ലീഡറും പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആദിത്യൻ എസ് വി ചെറുവത്തൂരിൽ നിന്നും പകർത്തിയ ഗ്രഹണ ദൃശ്യങ്ങൾ
 
 

പ്ലാസ്റ്റിക് വില്ലനെ തൂക്കിലേറ്റി കക്കാട്ടെ കുട്ടികൾ

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രാബല്യത്തിൽ വന്ന പുതുവർഷദിനത്തിൽ ജി.എച്ച്.എസ്.എസ്.കക്കാട്ടെ കുട്ടികൾ നടത്തിയ വേറിട്ട പരിപാടി ശ്രദ്ധേയമായി. സ്കൂളിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഇവ ഉപയോഗിച്ച് മനുഷ്യക്കോലമുണ്ടാക്കി പരസ്യ വിചാരണ നടത്തി തൂക്കിലേറ്റുകയും ചെയ്തു.തുടർന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ ,സീനിയർ അസിസ്റ്റൻറ് പ്രീത ,ശ്യാമ ശശി, സുധീർ കുമാർ, ഹരി നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 
 
 

പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു.

 
സഹൃദയ ബങ്കളം
 
ഫ്രണ്ട്സ് പഴനെല്ലി
 
ബി എ സി ചിറപ്പുറം
 
സൂര്യ കക്കാട്ട്

വിദ്യാരംഗം-പുസ്തക ചർച്ച

വിദ്യാരംഗം കലാ സാഹിത്യ വേദി പുസ്തക പരിചയവും ചർച്ചയും നടത്തി. ശശിലേഖ ടീച്ചർ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി 'ചെറുകഥ പരിചയപ്പെടുത്തി. ലതീഷ് ബാബു മാസ്റ്റർ അധ്യഷനായി H M വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്ദന്ദിത. എൻ എസ്, അഭിനദ ടി.കെ,,നന്ദന എൻ.എസ്., , സരിത ടീച്ചർ എന്നിവർ സംസാരിച്ചു,ആകാശ് ചന്ദ്രൻ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.

 
ശശിലേഖ ടീച്ചർ പുസ്തകം പരിചയപെടുത്തുന്നു.
 
ഉത്ഘാടനം ഹെഡ്മാസ്റ്റർ

ശാസ്ത്രകൗതുകം

എൽ പി ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപരീക്ഷണങ്ങൾ ഉൾപെടുത്തി നടത്തിയ ശാസ്ത്രകൗതുകത്തിൽ നിന്ന്

പുസ്തക പരിചയം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചത്തെ പുസ്തകപരിചയത്തിൽ സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകം എട്ടാംതരം എ യിലെ നന്ദന എൻ എസ് പരിചയപെടുത്തി. തുടർന്ന് പുസ്തകചർച്ചയും നടന്നു. എട്ട് ബി ക്ലാസ്സിലെ സ്നേഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ പി സ്വാഗതവും മനു നന്ദിയും പറഞ്ഞു.

കവിയരങ്ങ്

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നാട്ടുമാഞ്ചോട്ടിൽ എന്ന പേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ശ്രീമതി കെ വി ശ്യാമളടീച്ചർ ഉത്ഘാടനം ചെയ്തു. ആകാശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐശ്വര്യ ടി വി, യദുകൃഷ്ണൻ, മിസിരിയ പി, ആദിത്യ ടി വി, വിസ്മയ പി വി . കീർത്തന പി എന്നിവർ കവിതകൾ അവതരിപ്പിച്ചു. കാവ്യസ്വഭാവത്തെയും രീതിയെയും സംബന്ധിച്ച് ലതീഷ് ബാബു മാഷും, കവിതകളെ വിലയിരുത്തി ശശിലേഖ ടീച്ചറും സംസാരിച്ചു. വർഷ എം ജെ സ്വാഗതവും കാർത്തിക എം നന്ദിയും പറഞ്ഞു.

 
 
 
 

ബോധവൽക്കരണ ക്ലാസ്സ്

ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.

 
 

ക്ലാസ്സ് ലൈബ്രറി

യൂ പി വിഭാഗം കുട്ടികള‍ ക്ലാസ്സുകളിൽ ആരംഭിച്ച ലൈബ്രറി. ഇതിലേക്കുള്ള പുസ്തകങ്ങൾ കുട്ടികൾ തന്നെ സംഭാവന ചെയ്യുന്നു. പിറന്നാൾ സമ്മാനമായി കുട്ടികൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ഉപയോഗിച്ചാണ് ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നത്.

 
 
 

ബഹിരാകാശ ക്ലാസ്സ്

ബഹിരാകാശം ഒരു വിസ്മയലോകം എന്ന വിഷയത്തെ ആസ്പദമാക്കി ആറാം ക്ലാസ്സിൽ പഠിക്കുന്ന ഉജ്വൽ ഹിരൺ ക്ലാസ്സ് നടത്തി. ബഹിരാകാശത്തോടൊപ്പം ഇന്ത്യയുടെ ചാന്ദ്രയാൻ പദ്ധതിയും ക്ലാസ്സിൽ ഉൾപ്പെട്ടിരുന്നു.

 

ഒ എൻ വി അനുസ്മരണം

എൽ പി ക്ലാസ്സിൽ നടന്ന ഒ എൻ വി അനുസ്മരണ പരിപാടിയിൽ കുട്ടികൾ ഒ എൻ വി കവിതകൾ ആലപിച്ചു. ചടങ്ങിലെ ചില ദൃശ്യങ്ങൾ

 
 
 

പഠനോത്സവം

സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു, സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.

ശാസ്ത്രദിനാഘോഷം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം സമുചിതമായി ആഘോഷിച്ചു. രജിഷ ടീച്ചർ ഈ വർഷത്തെ വിഷയമായ ശാസ്ത്രലോകത്തെ പെൺപ്രതിഭകൾ എന്ന വിഷത്തെകുറിച്ച് സംസാരിച്ചു. കൂടാതെ സുനിത ടീച്ചർ, കെ സന്തോഷ് , ആദിത്യ, ഐശ്വര്യ എന്നിവരും സംസാരിച്ചു. ശാസ്ത്രദിനാഘോഷത്തെകുറിച്ചും രാമൻ എഫക്ടിനെകുറിച്ചും നന്ദന എൻ എസ്, നന്ദിത എൻ എസ്, അഭിനന്ദ ടി കെ എന്നിവരും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെകുറിച്ച് സായന്ത് കൃഷ്ണൻ, നന്ദകിഷോർ എന്നിവരും സംസാരിച്ചു.

 
 
 
 
 
 

ലോക്ക്ഡൗൺ കാലത്ത് കരവിരുത് തെളിയിച്ച് കക്കാട്ടെ കുട്ടികൾ

ലോക്ക്ഡൊൺ കാലത്ത് കിട്ടിയ അവധിക്കാലം തങ്ങളുടെ കഴിവുകൾ തേച്ച് മിനുക്കാനുള്ള അവസരമാക്കി മാറ്റി കക്കാട്ടെ കുട്ടികൾ. പാഴ് വസ്തുക്കളിൽ കരവിരുത് തെളിയിച്ചും കഥ , കവിത, ലേഖനങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്കായി കുട്ടികൾ ഈ ലോക്ക്ഡൗൺ കാലം വിനിയോഗിച്ചു. അവയിൽ ചിലത്....

ബഷീർ ദിനാചരണം

വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ ബഷീർ ദിനാചരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു . പുതു തലമുറയിൽ ശ്രദ്ധേയനായ കവി ഡോ. സോമൻ കടലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികൾക്കായി അനുസ്മരണ പ്രഭാഷണം, ജീവചരിത്ര കുുറിപ്പ്, ബഷീർ കൃതികളുടെ പരിചയം, ബഷീർ വരകളിൽ, കഥാപാത്ര ചിത്രീകരണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം കുട്ടികൾ ഓഡിയോ ക്ലിപ്പായി മലയാളം ഗ്രൂപ്പിലേക്ക് അപ് ലോഡ് ചെയ്തു.

വിവിധ ക്ലബ്ബുകൾ നടത്തിയ മത്സര വിജയികൾ

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ അമൽ കെ വാസു (9A)ഒന്നാം സ്ഥാനവും , ആദിത്യവിശ്വനാഥൻ (10C)രണ്ടാം സ്ഥാനവും , ദേവസ്മിത(9B)മൂന്നാം സ്ഥാനവും നേടി.

ഫ്രീഡം സ്പീച്ച്

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഫ്രീഡം സ്പീച്ച് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ ശ്രേയ രാജീവ് ഒന്നാം സ്ഥാനവും ശ്രീയ എം രണ്ടാം സ്ഥാനവും ശ്രീര ആർ നായർ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ യഥാക്രമം ദേവനന്ദ, ഉജ്വൽ ഹിരൺ, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നന്ദിത എൻ എസ് ഒന്നാം സ്ഥാനവും, നന്ദന എൻ എസ് രണ്ടാം സ്ഥാനവും ഐശ്വര്യ ടി വി മൂന്നാം സ്ഥാനവും നേടി.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് ഓൺലൈനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾകളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപെടുത്തികൊണ്ട് ഓൺലൈനായാണ് ഇത്തവണ ഓണോഘോഷം സംഘചിപ്പിക്കുന്നത്. മികച്ച പരിപാടികൾ ഉത്രാടം നാളിൽ കക്കാട്ട് റേഡിയോയിലൂടെ പ്രഷേപണം ചെയ്യും.

കാർട്ടൂൺ രചനകളിൽ ചിലത്

ഗണിതപൂക്കളം

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഗണിത പൂക്കളങ്ങൾ

ഡിജിറ്റൾ പൂക്കളങ്ങൾ

ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങൾ

അധ്യാപക ദിനാഘോഷം

കക്കാട്ട് സ്കൂളിന്റെ അധ്യാപകദിനാഘോഷം കക്കാട്ട് റേഡിയോയിലൂടെ ബഹുമാനപെട്ട കാസ‍‍ർഗോഡ് ഡി ഡി ഇ ശ്രീമതി കെ വി പുഷ്പ ഉദ്ഘാടനം ചെയ്തു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് ശ്രീ വിഷ്ണുഭട്ട് മാഷ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് എം സി ചെയ‍ർമാൻ വി പ്രകാശൻ, ഹെഡ്മാസ്റ്റർ പി വിജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകർ അവതരിപ്പിച്ച വിവധ കലാപരിപാടികളും പ്രക്ഷേപണം ചെയ്തു.

ഓസോൺ ദിനം

ഓസോൺ ദിനാഘോഷത്തിന്റെ ഭാഗമായി യു പി വിഭാഗം കുട്ടികൾക്കായി പോസ്റ്റർ രചനയും കുട്ടികളുടെ പരിപാടികൾ ഉൾപെടുത്തിയുള്ള സ്പെഷൽ കക്കാട്ട് റേഡിയോ എപ്പിസോഡും അവതരിപ്പിച്ചു. റേഡിയോയിൽ ഒൻപതാം ക്ലാസ്സിലെ നന്ദന എൻഎസ് ഓസോൺ ദിനത്തെകുറിച്ചുള്ള പ്രഭാക്ഷണം നടത്തി. എട്ടാം ക്ലാസ്സിലെ ഭവ്യ ഓസോണിന്റെ ആത്മഗതവും ശ്രീലക്ഷ്മി മുരുകൻ കാട്ടാകടയുടെ പക എന്ന കവിതയും ആലപിച്ചു. എട്ടാം ക്ലാസ്സിലെ തന്നെ ശ്രീഷ്ണ സ്വന്തമായി എഴുതിയ കവിതയും ആലപിച്ചു.

ഓസോൺ ദിനത്തോട് അനുബന്ധിച്ച് യു പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

കൗൺസിലിങ്ങ് ക്ലാസ്സ്

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭീമുഖ്യത്തിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റർ പി വിജയൻ ആസംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.

പ്രവേശനോത്സവം

2021-22 അക്കാദമിക വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ജൂൺ 1 രാവിലെ പത്ത് മണിക്ക് ഓൺ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ രുഗ്മിണി, സീനിയർ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു.

തുടർന്ന് പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾ ഓൺലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.

സ്കൂൾ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓൺലൈനായി സംഘടിപ്പിച്ചു.

 
 

പരിസ്ഥിതി ദിനാചരണം

സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 2021 ലെ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. ശ്രീ ആനന്ദൻ പേക്കടം, ശ്രീ ജയകുമാർ( ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ), പി വിജയൻ ( ഹെഡ്മാസ്റ്റർ, ജി എച്ച്എസ്സ് എസ്സ് കക്കാട്ട്) എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാണി എന്ന പേരിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപെടുത്തി റേഡിയോ സംപ്രേക്ഷണം നടന്നു. സ്കൂൾ ഹരിതവത്കരണം, സ്കൂൾ പാർക്കിന്റെ നവീകരണം, ഔഷധത്തോട്ടനിർമ്മാണം, മരത്തെനടൽ, മരസംരക്ഷണ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, ക്വിസ്സ് എന്നിവയും നടന്നു.

ഔഷധത്തോട്ട നിർമ്മാണം

എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു,  എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററഉം നേതൃത്വം നല്കി.

ചാന്ദ്രദിനം 2021

ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പോസ്റ്റർ രചന, ചാന്ദ്രവാർത്താ അവതരണം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ 'ആർടെമിസിനെകുറിച്ചുള്ള' ക്ലാസ്സും സംഘടിപ്പിച്ചു. ക്വിസ്സിൽ 207 കുട്ടികൾ പങ്കെടുത്തു. കൂടാതെ കക്കാട്ട് റേഡിയോ ചാന്ദ്രദിനെ സ്പെഷൽ എപ്പിസോഡും സംപ്രേക്ഷണം ചെയ്തു.

പ്രേംചന്ദ് ദിനം

പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസർ ശ്രീ ചക്രവർത്തി പരിപാടികൾ ഓൺലൈനായി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും ഹരിനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക് കുട്ടികൾക്കായി ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

ജി സ്യൂട്ട് ട്രെയിനിങ്ങ്

കൈറ്റിന്റെ നേത‍ത്വത്തിൽ  സംസ്ഥാനത്തെ സ്കൂളിൽ നടപ്പാക്കുന്ന ഓൺ ലൈൻ ക്ലാസ്സ് പ്ലാറ്റ്ഫോം  ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുർഗ് സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകർക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശങ്കരൻ മാസ്റ്റർ, ബാബൂ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുത്തു.

ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന,    ഡിജിറ്റൽ പോസ്റ്റർ രചന (വിഷയം-ഓസോൺ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയിൽ ജിവന്റെ നിലനിൽപിന് ഓസോൺ) സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം,  വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

ഹിന്ദി പക്ഷാചരണം

സ്കൂൾ ഹിന്ദി ക്ലബ് - പ്രേംചന്ദ് ഹിന്ദി മഞ്ച് ഹിന്ദി ദിനവുമായി ബന്ധപ്പെടുത്തി കൊണ്ട് ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു. ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന്' പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം നടന്നു. ശാംഭവി ആലപിച്ചവിദ്യാലയത്തെ കുറിച്ചുള്ള ഹിന്ദി പ്രാർത്ഥനയോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു.

ബഹുഭാഷാ കവിയും ഗാന രചയിതാവും ഭാഷാ പണ്ഡിതനുമായ കാലടി സർവകലാശാലയിലെ പ്രൊ ഡോ മനുവായിരുന്നു ഉദ്ഘാടകൻ ഹിന്ദിയിലും മലയാളത്തിലുമായി ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും ഹിന്ദി പഠിക്കേണ്ടുന്നതിൻ്റെ ആവശ്യകതകളെ കുറിച്ചുമുള്ള കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്ക് പകർന്നു നൽകി. ജലത്തിൻ്റെ പ്രാധാന്യം തൻ്റെ എളിയ കവിതയിലൂടെ അവതരിപ്പിച്ചപ്പോൾ അതിൽ മറഞ്ഞിരിക്കുന്ന മഹത്തായ ആശയം ഏവരിലും നവ ചിന്തയുണർത്തി '

സ്കൂൾ പ്രധാനധ്യാപകൻ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹിന്ദി അധ്യാപകൻ ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മധു സീനിയർ അസിസ്റ്റൻറ് പ്രീതടീച്ചർ , എച്ച് എസ് എസ് വിഭാഗം രാജേഷ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ ഹിന്ദി മഞ്ച് പ്രതിനിധികളായ ഗംഗ, ഗൗരി എന്നിവർ സന്ദേശങ്ങൾ നൽകി സംസാരിച്ചു. ഹരി മാസ്റ്ററും നാരായണൻ മാസ്റ്ററും പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിന് ആശ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു

ഗാന്ധിജയന്തി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട്ട് ഒരുക്കുന്ന പരിപാടികൾ
* *ഞാനറിഞ്ഞ ഗാന്ധി**
 ഗാന്ധിജിയെ കുറിച്ച് കുട്ടികൾക്കറിയാവുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുമർ പത്രിക (ഞാനറിഞ്ഞ ഗാന്ധി) നിർമ്മാണം
  • ഗാന്ധിജിയുടെ ചിത്രം
  • ഗാന്ധി വചനങ്ങൾ
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ചിത്രങ്ങൾ/ വിവരങ്ങൾ
  • ഗാന്ധിജിയെ വരയ്ക്കൽ
  • ഗാന്ധി ക്വിസ് ശേഖരണം തുടങ്ങി ....... എന്തും)
  • കൂടാതെ ....

ഗാന്ധി - കവിതകളുടെ ആലാപനം, ദണ്ഡി മാർച്ച്, പ്രസംഗം.... തുടങ്ങി വൈവിധ്യമാർന്നപരിപാടികളോടെ ആഘോഷിക്കുന്നു.

WEBINAR_ STAY SAFE ONLINE

കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE   എന്ന ബോധവൽക്കരണ വെബി നാർ  ജനമൈതി  പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വയോജന ദിനം

അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "Precious moments with my grandparents "എന്ന വിഷയത്തിൽ കുട്ടികൾക്കായി 3 മിനിറ്റ് നേരമുള്ള വീഡിയോ മത്സരം സംഘടിപ്പിച്ചു. 9 B യിൽ പഠിക്കുന്ന മഹാലക്ഷ്മി ഒന്നാം സ്ഥാനവും 9Bയിലെ തന്നെ നയന രണ്ടാം സ്ഥാനവും നേടി.

ബഹിരാകാശവാരം

അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് VSSC നടത്തിയ പ്രസംഗമത്സരത്തിൽ 10A ക്ലാസ്സിലെ നന്ദന എൻ എസ്, നന്ദിത എൻ എസ് എന്നീകുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂൾതലത്തിൽ ബഹീരാകാശ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ നിന്ന് മികച്ച മാർക്ക് നേടിയ 10 കുട്ടികൾ VSSCനടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുപോലെ റീച്ച് ഔട്ട് സ്റ്റുഡന്റ് പരിപാടിയിലും സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. യു പി തലത്തിൽ കുട്ടികൾക്കായി "സ്വപ്നങ്ങളുടെ നീല വിഹായസ്സ്"എന്ന പേരിൽ ജനാർദ്ദനൻ മാസ്റ്റുറുടെ സ്പേസ് മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.

UNITED NATIONS DAY QUIZ

ഐക്യരാഷ്ട്രദിനത്തോട് അനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബ് കക്കാട്ടിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കാർത്തിക് സി മാണിയൂർ ഒന്നാംസ്ഥാനവും മാളവിക രാജൻ, നന്ദിത എൻ എസ്, സൗപർണ്ണിക എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും നേടി

വയലാർ ദിനാചരണം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി വയലാർ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഡോ. സോന ഭാസ്കരൻ വയലാർ അനുസ്മരണ പ്രഭാക്ഷണം നടത്തി.

സ്കൂൾ ശുചീകരണം

നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.

ലോക പ്രമേഹ ദിനം

ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "പ്രമേഹവും കുട്ടികളുടെ ജീവിതശൈലിയും"എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. ജയസുസ്മിത (BNYS)ക്ലാസ്സ് കൈകാര്യം ചെയ്തു.

ശിശുദിനം

സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം, പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.