ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.
ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ | |
---|---|
വിലാസം | |
പന്ന്യന്നൂർ ഗവ എൽ പി സ്കൂൾ പന്ന്യന്നൂർ സെൻ്റർ,പന്ന്യന്നൂർ , പന്ന്യന്നൂർ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഇമെയിൽ | glpspcentre@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14401 (സമേതം) |
യുഡൈസ് കോഡ് | 32020500401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ,, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ എ |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് സി എച്ച് |
എം.പി.ടി.എ. പ്രസിഡണ്ട് | സനില |
അവസാനം തിരുത്തിയത് | |
10-01-2022 | 14401HM |
ചരിത്രം
ഗവ: എൽ.പി സ്കൂൾ പന്ന്യന്നൂർ സെന്റെർ 1960-ൽ സ്ഥാപിതമായി.1950-കളിൽ പന്ന്യന്നൂർ ഭാഗത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടുവാൻ വളരെ ദൂരെയുള്ള പൂക്കോം മുസ്ലീം സ്കൂളിനെ ആശ്രയിക്കേണ്ടിയിരുന്നു. അപ്പോൾ പന്ന്യന്നൂർ കേന്ദ്രമാക്കി ഒരു മുസ്ലിം വിദ്യാലയം വേണം എന്ന് ചില മുസ്ലീങ്ങളുടെ ഇടയിൽ ചർച്ച ഉണ്ടായി. അപ്പോൾ 'തർവെ' എന്നയാൾ ഒരു മദ്രസ നടത്തുവാൻ സ്ഥലം വിട്ട് നല്കി. സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഒരു കമ്മിറ്റിക്ക് രൂപം നല്കി . അങ്ങിനെ മസാലിഹുൽ ഇസ്ലാം സംഘം രൂപീകൃതമായി .1950-ൽ മദ്രസ തുടങ്ങി. മദ്രസ സമയത്തിനു ശേഷം അത് വിദ്യാലയമായി പ്രവർത്തിച്ചു. കമ്മിറ്റി അവർക്ക് ശമ്പളം കൊടുത്തു .അപ്പോ ൾ വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്താൽ സർക്കാർ വിദ്യാലയമാക്കാമെന്ന ആശയം ഉണ്ടായി. 1960-ൽ പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി ഇവിടുത്തെ സ്ഥലം MLA ആയ പി.ആർ കുറുപ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്ത് സർക്കാർ വിദ്യാലയം ആക്കി മാറ്റാൻ തീരുമാനിച്ച് ഉത്തരവിറക്കി. അങ്ങിനെ ഗവ.എൽ പി സ്കൂൾ പന്ന്യന്നൂർ സെന്റർ ഉണ്ടായി.
ഭൗതികസൗകര്യങ്ങൾ
. SMC ഭാരവാഹികളും നല്ലവരായ നാട്ടുകാരും സംഘടിച്ച് സ്ക്കൂളിന് ചുറ്റുമുള്ള മുറ്റം വില കൊടുത്തു വാങ്ങി അത് സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തു .ഇനി കെട്ടിടം പൊളിച്ചു മാറ്റി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിയണമെന്നാണ് ആഗ്രഹിക്കു ന്നത് . അതിന് സർക്കാറിന്റെ ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ ശ്രമത്തിലാണ് ടMC ഭാരവാഹികൾ.
== പാഠ്യേതര പ്രവർത്തനങ്ങൾ ==വിവിധ ക്ലബ് പ്രവർത്തനങ്ങൾ, വിദ്യാരംഗം സാഹിത്യ വേദി
മാനേജ്‌മെന്റ്
മുൻസാരഥികൾ
ശ്രീധരൻ മാസ്റ്റർ , പി.എം രാഘവൻ മാസ്റ്റർ , എം ലീല ടീച്ചർ , എം.വി ബാലൻ നമ്പ്യാർ , പി ടി കെ ചാത്തുകുട്ടി മാസ്റ്റർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==<
ഡോ . അബ്ദുൾ സലാം , ഡോ റാഷിദ്