ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ: എൽ.പി സ്കൂൾ പന്ന്യന്നൂർ സെന്റെർ 1960-ൽ സ്ഥാപിതമായി.1950-കളിൽ പന്ന്യന്നൂർ ഭാഗത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടുവാൻ വളരെ ദൂരെയുള്ള പൂക്കോം മുസ്ലീം സ്കൂളിനെ ആശ്രയിക്കേണ്ടിയിരുന്നു. അപ്പോൾ പന്ന്യന്നൂർ കേന്ദ്രമാക്കി ഒരു മുസ്ലിം വിദ്യാലയം വേണം എന്ന് ചില മുസ്ലീങ്ങളുടെ ഇടയിൽ ചർച്ച ഉണ്ടായി. അപ്പോൾ 'തർവെ' എന്നയാൾ ഒരു മദ്രസ നടത്തുവാൻ സ്ഥലം വിട്ട് നല്കി. സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഒരു കമ്മിറ്റിക്ക് രൂപം നല്കി . അങ്ങിനെ മസാലിഹുൽ ഇസ്ലാം സംഘം രൂപീകൃതമായി .1950-ൽ മദ്രസ തുടങ്ങി. മദ്രസ സമയത്തിനു ശേഷം അത് വിദ്യാലയമായി പ്രവർത്തിച്ചു. കമ്മിറ്റി അവർക്ക് ശമ്പളം കൊടുത്തു .അപ്പോ ൾ വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്താൽ സർക്കാർ വിദ്യാലയമാക്കാമെന്ന ആശയം ഉണ്ടായി. 1960-ൽ പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി ഇവിടുത്തെ സ്ഥലം MLA ആയ പി.ആർ കുറുപ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്ത് സർക്കാർ വിദ്യാലയം ആക്കി മാറ്റാൻ തീരുമാനിച്ച് ഉത്തരവിറക്കി. അങ്ങിനെ ഗവ.എൽ പി സ്കൂൾ പന്ന്യന്നൂർ സെന്റർ ഉണ്ടായി.