ഗവ എച്ച് എസ് എസ് അഞ്ചേരി/ഹയർസെക്കന്ററി

22:59, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ) (ഉള്ളടക്കംഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2004 ജൂണിലാണ് ഹയർ സെക്കന്ററി വിഭാഗം നിലവിൽ വന്നത്. സയൻസ് ഒരു ബാച്ചും കോമേഴ്സ് രണ്ട് ബാച്ചുമാണ് ഉള്ളത്. ആദ്യ കാലങ്ങളിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.പിന്നീട് ഹയർ സെക്കന്ററി ഹൈസ്കൂളിൽ നിന്ന് അര കിലോമീറ്റർ ദൂരെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി.കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്ന എ.കെ ആന്റണിയുടെ ഫണ്ടുപയോഗിച്ചു പണിത മെയിൻ ബ്ളോക്കിന്റെ ഉദ്ഘാടനം എംഎൽഎ എം.പി വിൻസെന്റ് നിർവഹിച്ചു. 1.2.2014 ൽ വിവിധ ബ്ളോക്കുകളുടെ ഉദ്ഘാടനം നടന്നു.കോമേഴ്സ് ബ്ളോക്കിന്റെയും സയൻസ് ബ്ളോക്കിന്റെയും ഉദ്ഘാടനവും നടന്നു.

റിസൾട്ട്

2005-06-55%
2006-07-83%
2007-08-76%
2008-09-81%
2009-10-80%
2010-11-96%
2011-12-98%
2012-13-84%
2013-14-82%
2014-15-90%
2015-16-88%
2016-17-86%

2014-15 അധ്യയന വർഷം മുതലാണ് +2 പുതിയ കെട്ടിടത്തിലേക്ക് പൂർണ്ണമായും മാറിയത്. കോർപ്പറേഷൻ ലാബുകൾ പണിത് നൽകി.

അസാപ്

ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). ഇതിന്റെ പരിശീലനം നടക്കുന്നു.

കരിയർ ഗൈ‍‍ഡൻസ്,കൗൺസലിങ്ങ് ക്ലാസ്സുകൾ നടത്തുന്നു.