പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ടൂറിസം ക്ലബ്ബ്

18:25, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ടൂറിസം ക്ലബ്ബ്-17 എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ടൂറിസം ക്ലബ്ബ്

ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ വർഷവും പഠനയാത്രകൾ വളരെ രസകരമായി നടത്തി വരുന്നു. 2017-'18 വർഷത്തിൽ 90 കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ മൈസൂർ, കുടക് യാത്ര വളരെയധികം ആസ്വാദ്യകരമായിരുന്നു. ചുരത്തിലൂടെയും വനത്തിലൂടെയും ഉള്ള യാത്ര കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകുന്നതായിരുന്നു. മൈസൂർ പാലസിലെ കാഴ്ചകൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചിന്തകളെ തള്ളി നീക്കി. മൃഗശാല, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലെ കാഴ്ചകൾ മനസ്സുകളെ കോരിത്തരിപ്പിച്ചു. മൃഗശാലയിലെ പക്ഷി-മൃഗാദികൾ അത്യപൂർവ്വ കാഴ്ചകളായിരുന്നു. ചാമുണ്ഡി ക്ഷേത്രവും മൈസൂർ നഗരത്തിന്റെ രാത്രികാല കാഴ്ചയും ഒരാനന്ദമായി മാറി. കുടകിലെ മുളങ്കാടുകളും ഓറഞ്ച് തോട്ടങ്ങളും വല്ലാത്ത ഒരനുഭവമായിരുന്നു. വളരെ ത്രില്ലിംഗ് ആയ Camp Fire ന് ശേഷം തിരിച്ച് യാത്രയായി.

ടൂറിസം ക്ലബ്ബിന്റെ ഈ വർഷത്തെ ചുമതല ഫസലുദീൻ മാസ്റ്റർക്കാണ്.
 
മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....
 
മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....
 
മൈസൂർ-കുടക് വിനോദയാത്രയിൽ നിന്ന്....
 
മെട്രോ യാത്ര