ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ചരിത്രം

12:21, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41059anchalummood (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്‌, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. മുക്കുവന്റെയും, തൊണ്ടു തല്ലുന്നവന്റെയും, കശുവണ്ടി തൊഴിലാളിയുടെയും, കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു് ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു.