ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. രാമപുരം/Activities
ജി.എച്ച്.എസ്.എസ്. രാമപുരം/അക്ഷരവൃക്ഷം
സയൻസ് ലാബ്
കുട്ടികളിൽ ശാസ്‌ത്ര ബോധം ഉണർത്തുന്ന പ്രവർത്തനവുമായി ശാസ്ത്ര ക്ലബ്ബും, മുപ്പ്ത് കുട്ടികൾക്ക് ഒരേസമയം പരീഷണങ്ങളിൽ ഏർപ്പെടാവുന്ന തരത്തിൽ സയൻസ് ലാബും പ്രവർത്തിക്കുന്നു.ശാസ്തവിഷയങ്ങളിൽ നിരീഷണങ്ങളും , സൃഷ്ടികളും , കണ്ടത്തലുകളും നടത്തുന്നു .
സോഷ്യൽ സയൻസ്
വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.
സോഷ്യൽ സയൻസ് ക്ലബ് 2018 – 2019 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.
കാര്യക്രമം
ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം
എന്നിവ വിപുലമായി ആചരിച്ചു .
ഗണിതം
ശാസ്‌ത്രത്തിന്റെ റാണിയായ ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .
ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ ലോകവിജ്ഞാനത്തിലേക്ക് തുറക്കുന്ന ജാലകമാണ്. ലോകത്തിലെ കോടാനുകോടി ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ശാസ്ത്രസാങ്കേതിക പുരോഗതിയ്ക്കും മാധ്യമമായി പ്രവർത്തിക്കുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് സംശയാതിതമായ വസ്തുതയാണ് അതുകൊണ്ടു തന്നെ ഇംഗ്ലീഷ് ഭാഷ പഠനത്തിന് അക്കാദമിക് മേഖലയിൽ തനതായ പ്രാധാന്യമുണ്ട്. നമ്മുടെ സ്കൂൾ ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യവും വിദ്യാർത്ഥികളുടെ ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയെന്നതാണ്.
സ്പോട്സ്
സ്‌ക്കൂളിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധിക്കാലത്തും തുടരും. മറ്റ് സർക്കാർ ഹൈസ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിന്റൻ ടീമും, നല്ലൊരു അത്‍ലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ബാൻറ് ട്രൂപ്പ്
മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസുത്രണ പദ്ധതിയിൽ പെടുത്തി 2005 ൽ എഴുപതിനായിരം ചിലവുചെയ്ത് വാങ്ങിയ ബാൻറ് സെറ്റ് സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികളെ പരിശീലിപ്പിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി ഹയർസെക്കന്ററി , ഹെെസ്‌കൂൾ തലത്തിൽ സ്‌കൂൾ യുവജനോൽസവത്തിൽ സ്റ്റേറ്റ് വരെ കുട്ടികൾ പങ്കെടുത്ത് എ ഗ്രേഡ് നേടുകയുണ്ടായി .
െഎ. റ്റി. ക്ലബ്ബ്
വിവര വിനിമയ വിദ്യാഭ്യാസ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുന്നതിനോടൊപ്പം, മലയാളം ടൈപ്പിംങ്ങ് , വെബ് പേജ് ഡിസൈനിങ്ങ് , മൾട്ടിമീഡിയ പ്രസന്റേഷൻ , ഡിജിറ്റൽ പെയിന്റിംഗ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം സ്‌ക്കൂളിൽ നടന്നുവരുന്നു .. തുടർച്ചയായി അഞ്ചാം വർഷവും (2017)സബ്‍ജില്ലാ െഎ. റ്റി. മത്സരത്തിൽ യു.പി , എച്ച്.എസ് ,എച്ച്.എസ്.എസ് വിഭാഗത്തിൽ ഒാവറാൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി,എല്ലാ വർഷങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലമത്സരത്തിൽ കുട്ടികൾ സമ്മാനം കരസ്ഥമാക്കുന്നു ...
ഹായ്സ്‌ക്കൂൾ കുട്ടിക്കൂട്ടം
വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. ആനിമേഷൻ ,ഭാഷാ കമ്പ്യൂട്ടിംഗ് ,ഇലക്‌ട്രോണിക്സ് സാങ്കേതിക വിദ്യ , ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉളവാക്കുന്ന തരത്തിലുള്ള പരിശീലനം സ്‌ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയിൽ നടപ്പാക്കുന്നു .ക്രിസ്‍തുമസ് അവധിക്കാല പരിശീലനത്തിൽ ആപ്പുകളുടെ നിർമ്മാണത്തെ ആസ്പദമാക്കിയുള്ള പരിശീലനം സ്‌ക്കൂളിൽ നടക്കുന്നു.
എസ്.പി. സി
" WE LEAR TO SERVE "
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്2010ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 27ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു രൂപം നൽകിയത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗതം - വനം - എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്.പി.സി യെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .
എസ് . പി . സി യൂണിറ്റ് ഉദ്ഘാടനം 2017 ഡിസംബർ 8
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- സ്പോട്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എെ. റ്റി. ക്ലബ്ബ്
- എസ്.പി. സി
- ജൂനിയർ റെഡ്ക്രോസ്