ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
 സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി .കുട്ടികളുടെ യാത്രസൗകര്യത്തിനായി 6 സ്കൂൾ ബസുകളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട്.കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങൾസജീവമായി നടത്തി പോരുന്നു.സ്കൗട്ട്,ഗൈഡ്സ് പ്രവർത്തനതിനായി 8 അധ്യാപകർ നിരന്തരം പരിശീലനം നൽകി പോരുന്നു.കഴിഞ്ഞ വർഷം 35 കുട്ടികൾ രാജ്യപുരസ്കാരവും 4 കുട്ടികൾ രാഷ്ട്രപതി പുരസ്കാരവുംനേടി.സബ്ജില്ല,ജില്ല,സംസ്ഥാന തല കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും ,സ്പോർട്സിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുയും ചെയ്‌തു .ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി ആഘോഷിച്ചു വരുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.2015 ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി സ്കൂൾ ആരംഭിച്ചു.പുതിയ കുട്ടികളെ പൂച്ചെണ്ടോടെ സ്വീകരിക്കുകയും എല്ലാ കുട്ടികൾകൾക്കും ലഡു വിതരണവും നടത്തി.പ്ലസ് വൺ ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു.സയൻസ്,കോമേഴ്‌സ് എന്നിങ്ങനെ 2 ബാച്ചുകൾ പ്ലസ് 2 വിലും നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു.ഒന്നാം ക്ലാസ്സു മുതൽ +2 തലം വരെ ഏകദേശം 3200 കുട്ടികളും 115 അദ്ധ്യാപകരും 8 അനദ്ധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 പാചകത്തൊഴിലാളികളും 2 നഴ്സിംഗ് അസ്സിസ്റ്റന്റുമാരും ഒത്തൊരുമയോടെ പ്രവർത്തിച്ചുവരുന്നു.510 കുട്ടികൾ 10 ലും 96 കുട്ടികൾ +2 വിലും പരീക്ഷയെഴുതുന്നു .വിജയശതമാനംഉയർത്താനുള്ള എല്ലാ ഒരുക്കവും നടക്കുന്നുണ്ട് ഉച്ചഭക്ഷണ വിതരണവും ഭംഗിയായി നടന്നു വരുന്നു. കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ നൽകി അവരെ വായനയുടെ ലോകത്തേക്ക് ഉയർത്തികൊണ്ടുവരുന്നു.മലയാളം ദിന പത്രം എല്ലാ ക്ലാസ്സുകളിലും നൽകി വരുന്നു. 

2015-2016പ്രവർത്തനങ്ങൾ