സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കൽ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. സ്കൂൾ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാൽ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ൽ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂൾ പൂർണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കൽ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കുളിൻറെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ സ്റ്റേഡിയം അന്നത്തെ കേരള ഗവർണ്ണർ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീ. കെ.വി.തോമസ് പൊട്ടൻകുളം സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിൻറെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിൻറെ പിറവി. 5 പതിറ്റാണ്ടിൻറെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിയ ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ൽ അനുവദിച്ചുകിട്ടിയ ഹയർ സെക്കന്ഡറി വിഭാഗം.