ഗവ. യു പി സ്കൂൾ ചെമ്പിളാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ ചെമ്പിളാവ് | |
---|---|
വിലാസം | |
ചെമ്പിളാവ് ചെമ്പിളാവ് പി.ഒ. , 686584 , 31464 ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0482 2254085 |
ഇമെയിൽ | gupschempilavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31464 (സമേതം) |
യുഡൈസ് കോഡ് | 32100300607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31464 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പി കെ |
പി.ടി.എ. പ്രസിഡണ്ട് | ബിനുമോൻ സി കെ |
അവസാനം തിരുത്തിയത് | |
04-01-2022 | Sreekumarpr |
ചരിത്രം
കൊല്ലവർഷം 1089-ൽ ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. സങ്കുചിതമായ ചിന്താഗതികൾക്ക് അതീതമായി എല്ലാ വിഭാഗം ആളുകളേയും ഒന്നായിക്കണ്ട ആ മഹത് വ്യക്തികൾ പലവിധ സമ്മർദ്ദങ്ങളേയും കണക്കിലെടുക്കാതെ ഈ വിദ്യാലയത്തെ ഒരു സ്വകാര്യസ്ഥാപനം ആക്കാതെ 1112-ൽ ഇതിന്റെ വസ്തുവകകൾ ഗവൺമെന്റിലേക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഈ സ്‌കൂൾ ഒരു ഗവൺമെന്റ് വിദ്യാലയമായി മാറുകയും ചെയ്തു. നാനാജാതിമതസ്ഥർ ഉൾക്കൊള്ളുന്ന ഈ കൊച്ചുഗ്രാമത്തിലുള്ള ജനങ്ങളുടെ സ്‌നേഹവും, സഹകരണവുമാണ് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിനാധാരം. 20 സെന്റ് സ്ഥലത്തുമാത്രം ആരംഭിച്ച ഈ സ്‌കൂളിനുവേണ്ടി 80 സെന്റ് സ്ഥലം കൂടി പൊന്നുംവിലയ്‌ക്കെടുത്ത് ഇന്ന് ഒരേക്കറിൽ ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു. എൻ. ഇ. രാമൻ നെല്ലിപ്പുഴ, എം. സി. ജോസഫ് മുള്ളാങ്കൽ, കെ. എം. ചാക്കോ കരക്കൊഴുപ്പിൽ, പി. എ. ശങ്കരൻ പാട്ടശ്ശേരിൽ, കെ. മറിയം കരമല, നാരായണമാരാർ അമ്മനത്ത്, റ്റി. സി. അഗസ്റ്റിൻ താമരശ്ശേരിൽ, പി. ജെ മത്തായി പുതിയാലിൽ എന്നിവർ ആദ്യകാല വിദ്യാർത്ഥികളിൽ ഉൾപ്പെട്ടവരാണ്. ജന്മി - കുടിയാൻ-സാമൂഹ്യവ്യവസ്ഥ നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. അയിത്തവും, അനാചാരവും കൊടികുത്തിവാണിരുന്ന ആ കാലത്തുപോലും, സാധാരണജനങ്ങളുടെ വിദ്യാഭ്യാസം ദീർഘവീക്ഷണത്തോടുകൂടി കണക്കിലെടുത്ത് പ്രവർത്തിച്ചതുകൊണ്ടാണ് ഈ സ്‌കൂളിന്റെ പ്രവർത്തനം സുഗമമായി നടത്തിക്കൊണ്ടുപോകുവാൻ സാധിച്ചത്. യശശ്ശരീരനായ മുൻ മുഖ്യമന്ത്രി ശ്രീ പി. കെ. വാസുദേവൻനായർ ഈ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ വെട്ടിത്തുരുത്തിൽ ശ്രീ. കേശവപിള്ള സാർ പ്രഥമാധ്യാപകനായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സ്‌കൂളിൽ വളരെയധികം വികസനപ്രവർത്തനങ്ങൾ ഉണ്ടായത്. മറ്റയ്ക്കാട്ട് ശങ്കരപിള്ളസാർ, പുറത്തക്കാട് പത്മനാഭപിള്ളസർ, കൂടാരപ്പള്ളിൽ നീലകണ്ഠപ്പിള്ള സാർ, മോനിപ്പള്ളിൽ ഗോവിന്ദപ്പിള്ള സാർ, ശ്രീ വേലുക്കുട്ടൻ സാർ തുടങ്ങിയ പ്രധാനാധ്യാപകർ ഈ സ്‌കൂളിൽ പ്രശസ്തസേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബഹു മുഖ്യമന്ത്രി ആർ. ശങ്കറിന്റെ കാലത്ത് മോനിപ്പള്ളിയിൽ ഗോവിന്ദപ്പിള്ളസാറിന്റെ ശ്രമഫലമായിട്ടാണ് ഈ സ്‌കൂൾ യു. പി. സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടത്. പ്രധാന അദ്ധ്യാപകനായിരുന്ന മത്തായിസാറിന്റെ കാലത്താണ് യു. പി. സ്‌കൂളിനുള്ള പുതിയ കെട്ടിടം പണികഴിപ്പിച്ചത്. ഈ സ്‌കൂളിൽ ദീർഘകാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എസ് എം ജോസഫ് ശൗര്യാംകുഴിയുടെ കാലത്ത് മികച്ച വിദ്യാലയം,മികച്ച പി ടി എ, മികച്ച എം പി ടി എ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഇടശ്ശേരിൽ ചാക്കോസാർ ത്രേസ്യാമ്മ ടീച്ചർ, ശ്രീ എസ്. സുകുമാരൻസാർ, ശ്രീമതി ലീലാബാലകൃഷ്ണൻ, എം. കെ. ലീലാമ്മ, ശ്രീ രാമൻനായർ സർ, ശ്രീമതി സി. എൻ. ലീലാമണിടീച്ചർ, കിടാരത്തിൽ മാത്യുസാർ, ശ്രീമതി കെ. എം. പെണ്ണമ്മടീച്ചർ, ശ്രീ.ടി എസ് നാരായണൻ സാർ,ശ്രീമതി നന്ദിനി ടീച്ചർ തേറുംപുറത്ത്,ശ്രീമതി നന്ദിനി ടീച്ചർ ചെമ്പകശേരിൽ,ശ്രീമതി കെ വി എത്സമ്മ ടീച്ചർ,ശ്രീമതി വത്സമ്മ ടീച്ചർ കരിമാങ്കുഴിയിൽ,ഏലിയാമ്മ ടീച്ചർ കാരിമറ്റത്തിൽ തുടങ്ങിയവരെല്ലാം ഈ സ്‌കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ചെമ്പിളാവ് നിവാസികളായ അദ്ധ്യാപകശ്രേഷ്ഠരാണ്.
== ഭൗതികസൗകര്യങ്ങൾ ==എസ്. എസ്. എയുടെയും കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളിൽ സമഗ്രമായ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികൾ പൂർണ്ണമായും ടൈൽസ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാർക്ക്, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകൾ, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂൾ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂൾ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.669296,76.630158| width=800px | zoom=16 }}
|