ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ
നല്ല ശീലങ്ങൾ
ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം പ്രാധാന്യമുള്ളതാണ്. മാത്രവുമല്ല ആരോഗ്യാവസ്ഥ ശുചിത്വ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ മാലിന്യങ്ങൾ പുഴ കളിലേക്കും പറമ്പിലേക്കും വലിച്ചെറിയുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആ മാലിന്യങ്ങളിൽ കൊതുക് വന്നിരുന്നു മുട്ടയിട്ട് പെരുകും. അതുകാരണം നമുക്ക് ധാരാളം അസുഖങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അതിന് ഉദാഹരണമാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വൃത്തിഹീനമായ തെരുവിൽ നിന്നാണ് കൊറോണയുടെ തുടക്കം. അതിനെ തടയാൻ ശുചിത്വം അത്യാവശ്യമാണ്. അതുകൊണ്ടാണ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകാൻ പറയുന്നത്. വൃത്തിയുള്ള വരിൽ ഒരു രോഗവും ഉണ്ടാവാൻ സാധ്യതയില്ല. നമ്മളോരോരുത്തരും ശുചിത്വം ഉള്ളവരായി നമുക്ക് കൊറോണയെ തുരത്താം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |