ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊല്ലാതെ വിട്ടുകൂടെ

20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊല്ലാതെ വിട്ടുകൂടെ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊല്ലാതെ വിട്ടുകൂടെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊല്ലാതെ വിട്ടുകൂടെ

സംരക്ഷിച്ചില്ലെങ്കിലും കൊല്ലാതിരുന്നുകൂടെ എന്നെ
ഇനിയുമെന്നെ കൊല്ലാതിരിക്കൂ...
ഞാനൊരു പാവമല്ലേ..
ഞാനറിഞ്ഞതില്ല നീയാണെന്നെ -
കൊന്നതെന്ന്
നീ സ്നേഹിച്ചത് എന്നെയല്ല
നിന്റെ ആവശ്യങ്ങളെ മാത്രമാണ്
ഞാൻ സ്നേഹിച്ചത് എന്നെയല്ല നിന്നെ മാത്രമാണ് എന്നിട്ടും....
നീയെന്നെ കൊന്നില്ലെ
ഞാൻ നിന്നെ തന്നെ നിനക്കായ്..
ഒഴിച്ച് വച്ചില്ലയോ
ഞാൻ കേണിടുന്നു നിന്നോടായ്
ഞാൻ അപേക്ഷിക്കുന്നു-
നിന്നോട് മാത്രമായ്
മനുഷ്യാ.....
ഒന്നു കൊല്ലാതെ വിട്ടുകൂടെ
എന്തു തെറ്റാണു ഞാൻ ചെയ്തത്.............
എന്നെ അറുത്തുമാറ്റാനായ്.
എങ്കിലും വെറുപ്പില്ല നിന്നോടെനിക്ക്
കാരണം നീയെൻ മകനല്ലയോ....
ഈ പ്രകൃതി തൻ മകനല്ലയോ.......




മുഹമ്മദ്‌ അഫ്‌നാൻ. വി. വി
4 എ ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത