മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മാതൃഭാഷാദിനാചരണം

12:44, 20 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (Sachingnair എന്ന ഉപയോക്താവ് 5.മാതൃഭാഷാദിനാചരണം എന്ന താൾ മന്ദങ്കാവ് എ. എൽ. പി സ്കൂൾ/മാതൃഭാഷാദിനാചരണം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഹാളിൽ സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണച്ചടങ്ങുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിച്ചു. സ്കൂൾ ലീഡർ കമാരി. അനുഗ്രഹ.ജി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമീണ കർഷകത്തൊഴിലാളികളായ ശ്രീമതിമാർ ജാനു.സി.പി, മാധവി.വി.പി.കെ, കാർത്ത്യായനി, മാധവി.വി.പി എന്നിവർ തനതുരീതിയിലവതരിപ്പിച്ച നാടൻപാട്ടുകളിലൂടെ പഴയ കാർഷികസ്മരണ സദസ്സിലുണർത്തി. പ്രസീത.സി.എം, ദിവ്യ ഇടുവാട്ട്, പ്രദീപൻ.സി.പി എന്നിവർ ഭാഷാഗാനങ്ങളും സ്വന്തം കവിതകളും അവതരിപ്പിച്ചു. നാടൻ പാട്ടുകളെക്കുറിച്ചും മാതൃഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ചും ശ്രീ.കേശവൻ കാവുന്തറ വിശദീകരിച്ചു.