കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1931ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'
കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട | |
---|---|
വിലാസം | |
പത്തനംതിട്ട പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
25-11-2009 | Catholicate |
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 78 വര്‍ഷങ്ങള്‍ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിന്‍റ ദര്‍ശനം 'വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നതാണ്. മലന്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാര്‍ഹനായ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നില്‍ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിത്. 1931-ല്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂര്‍ത്തി ആയി. 1952--ല്‍ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ല്‍ ഇതൊരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. സി സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ്
വിദ്യാലയത്തിന്‍റ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാര്‍ത്തോമ്മ ദിദിയോസ് പ്രഥമന്‍ കാതോലീക്കബാബയും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവര്‍ത്തിക്കുന്നു. മാനേജ്മെന്‍റ് ഓഫിസ് കോട്ടയം ദേവലോകത്ത് പ്രവര്‍ത്തിക്കുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മ്മാസ്ടര്‍ ജോസ് മാത്യുവും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ശ്രീ ജേക്കബ് കൊച്ചേരിയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ.കെ.ജി.ചെറിയാന്‍ | റവ.ഫാ. എന്‍. ജി. കുര്യന്‍ |
ശ്രീ.പീ.ഇ.ചെറിയാന്‍ | |
1957 - 60 | വി. ജി. തോമസ്. |
1960 - 63 | റവ.ഫാ.കെ.ജെ.വര്‍ഗീസ് |
1963- 64 | റ്റി.വി.തോമസ് |
1964 - 73 | റവ.ഫാ.കെ.സി.ഉമ്മന്‍ |
1973- 78 | എം.ജെ.വര്‍ഗീസ് |
1978- 82 | പി.വി.ജോര്‍ജ്ജ് (തുമ്പമണ്‍) |
1982 - 83 | പി.വി.ജോര്‍ജ്ജ് (ചെങ്ങന്നൂര്‍) |
1983 - 84 | റവ.ഫാ.കെ.പി.ഈപ്പന്‍ |
1984 - 85 | റ്റി.പി. മാത്യൂ |
1985 - 89 | എം.ഡി.ഡേവിഡ് |
1989 - 90 | റവ.ഫാ.പി.എം.സക്കറിയ |
1990 - 93 | ശ്രീ.എബ്രഹാം ഫിലിപ്പ് |
1993 - 94 | എ.ഐ.വര്‍ഗീസ് |
1994-96 | കെ.എ.ഉമ്മന്‍ |
1996 - 98 | എന്‍.ഡി.ജോയ് |
1998- 2001 | റ്റി.എം.സാമുവല്‍ |
2001- 05 | റവ.ഫാ.ജേക്കബ് ഫിലിപ്പ് |
2005 - 07 | കെ.എംമേഴ്സി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.ജസ്റ്റിസ് ഫാത്തിമാ ബീവീ (മുന്‍ തമിഴ് നാട് ഗവര്‍ണര്‍)
2.ജാതവേതന്‍ നന്പൂതിരി (മുന്‍ ഗുജറാത്ത് ഡി.ജി.പി.)
3.അഭിവന്ദ്യ ഏബ്രാഹാം മാര്‍ എപ്പിപ്പാനിയോസ്
4.ഡോ.റ്റി.കെ.അലക്സ് (ശാസ്ത്രജ്ഞന്‍ ചന്ദ്രയാന്‍ ഭൗത്യ ടീമിലെ അംഗം)
5.സൂര്യാ തന്കപ്പന്‍ ഐ.പി.സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )