കണ്ണാംകോഡ് വെസ്റ്റ് എൽ.പി.എസ്

കണ്ണാംകോഡ് വെസ്റ്റ് എൽ.പി.എസ്
വിലാസം
കണ്ണങ്കോട്

കണ്ണങ്കോട്,തൂവക്കുന്ന് പി,ഒ
,
670693
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9496709329
ഇമെയിൽkwlpskannancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്14528 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരശ്മി പി
അവസാനം തിരുത്തിയത്
19-04-20211452K


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1904ൽ സ്ഥാപിതമായ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ കുന്നോത്ത്പറമ്പ് പഞ്ചായത്തിന്റെ തെക്കേയറ്റത്ത് കണ്ണങ്കോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്നു അക്കാലത്ത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ക്രമേണ ശരിയായ രൂപത്തിലുള്ള ഒരു വിദ്യാലയമായി ഇത് മാറി. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രമായിരുന്നു  ആദ്യകാലത്ത് ഇവിടെ അധ്യയനം നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇന്ന് എല്ലാ വിഭാഗത്തിൽ പ്പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

ഒരു കാലത്തെ സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു ഈ പ്രദേശം. കാര്യമായ സാംസ്കാരിക സ്ഥാപനങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. കൃഷിക്കാരായിരുന്നു. ഇവിടത്തെ ബഹുഭൂരിപക്ഷം ആളുകളും എന്നത് ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. സാമ്പത്തികമായി നല്ല മുന്നേറ്റം കൈവരിക്കാൻ ഈ പ്രദേശത്തിന് കഴിഞ്ഞിരിക്കുന്നു. എങ്കിലും സാംസ്കാരിക സ്ഥാപനങ്ങൾ ഇന്നും വിരളമാണ്. എന്നാൽ വിദ്യാലയവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ നടത്തി വരാറുള്ള വാർഷികാഘോഷങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ എല്ലാ വിഭാഗത്തിന്റേയും പങ്കാളിത്തം ഉറപ്പുവരുത്താനും നാടിന്റെ ഉത്സവമാക്കി മാറ്റാനും വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

2004 ൽ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറി. ഭൗതിക സാഹചര്യത്തിൽ ഏറെ മുൻപന്തിയിലാണ് ഈ സ്ഥാപനമെങ്കിലും ഇനിയും ധാരാളം പരിമിതികൾ നേരിടുന്നുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇത്തരം പരിമിതികൾ മറികടന്ന് ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഒരു കെടാവിളക്കായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി