ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ| . ഹിന്ദു സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല | |
---|---|
വിലാസം | |
തിരുവല്ല കാവുംഭാഗം പി.ഒ. തിരുവല്ല , 689102 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 05 - 1922 |
വിവരങ്ങൾ | |
ഫോൺ | 04692700780 |
ഇമെയിൽ | dbhssthiruvalla@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 37042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി. എസ്.ജയ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. സി.കെ.ഗീതാകുമാരി |
അവസാനം തിരുത്തിയത് | |
10-10-2020 | 37042 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന തിരുവല്ലയിൽ നിന്ന് നാലു കിലോമീറ്റർ പടിഞ്ഞാറ് കാവുംഭാഗം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഡി.ബി.എച്ച്. എസ്.എസ്.1922 ൽ ആരംഭിച്ച ഈ സ്കൂൾ "ഹിന്ദു ഇംഗ്ളീഷ് മിഡിൽ സ്കൂൾ" ഏന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് 1952 ൽ ഈ സ്ഥാപനം ദേവസ്വം ബോർഡിന് കൈമാറുകയും ഡി.ബി. എച്ച്. എസ്.എസ്. എന്നറിയപ്പെടുകയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- [[ഫലകം:Pagename/നേർകാഴ്ച|നേർകാഴ്ച]]
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്
അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 08 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- • (കല,സാഹിത്യം) 1. പ്രൊഫ. ജി. കുമാരപിള്ള -കവി , കേരള സർവകലാശാല സെനറ്റ് അംഗം
• 2. പ്രൊഫ. വി. ഡി. കൃഷ്ണൻ നമ്പ്യാർ -കേരള സാഹിത്യ അവാർഡ്, കേന്ദ്രസാഹിത്യ അവാർഡ് ജേതാവ് • (രാഷ്ട്രീയം) 1. ശ്രീ. വി. പി.പി. നമ്പൂതിരി -എം. എൽ.എ. , സ്വാതന്ത്ര്യ സമരസേനാനി • (പൊതു സേവകർ)1. പ്രൊഫ. വി. എസ്.മാധവൻ നായർ - തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ • 2. ശ്രീ. കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ഡയറക്ടർ - എ. ഐ. ആർ. • 3. ശ്രി. ജി. ഗോപാലകൃഷ്ണ പിള്ള -ഐ. എ. എസ്. • (സിനിമ ലോകം) 1. ശ്രീമതി. പാർവതി - നടി
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
-
renjith 10a
-
-
കുറിപ്പ്2
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'* തിരുവല്ല ടൗണിൽനിന്നും മൂന്ന് കിലോമീറ്റർ തിരുവല്ല - കായംകുളം റൂട്ടിൽ കാവുംഭാഗം ജംഷനിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . {{#multimaps:9.3755001,76.5556617|zoom=10}} |