യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി

20:53, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37213yglpsthiruvalla (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി
വിലാസം
തിരുവല്ല

യോഗക്ഷേമം ഗവ. എൽ.പി.എസ്. തിരുവല്ല p o, തിരുവല്ല
,
689101
സ്ഥാപിതം05 - 06 - 1937
വിവരങ്ങൾ
ഫോൺ04692700446
ഇമെയിൽyglpsthiruvalla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37213 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.സ്മിത കുമാരി കെ.എസ്
അവസാനം തിരുത്തിയത്
28-09-202037213yglpsthiruvalla


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന നമ്മുടെ പ്രദേശത്തു ജാതിമത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1937 ൽ മുളവന ഇല്ലത്തു ശ്രീ .എം .പരമേശ്വരൻ ഭട്ടതിരിയാൽ സ്ഥാപിതമായതാണ് യോഗക്ഷേമം വിദ്യാപ്രദായിനി സ്ക്കൂൾ . പിന്നീട് ഈ വിദ്യാലയം കേരള സർക്കാരിലേക്ക് വിട്ടു നൽകുകയും അങ്ങനെ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾ ഉള്ള യോഗക്ഷേമം ഗവ .എൽ .പി . സ്ക്കൂൾ ആയി .1990 മുതൽ പ്രീ-പ്രൈമറി വിദ്യാലയവും ഇവിടെ ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

50സെന്റിലാണ് ഈ സ്ക്കൂൾ ചുറ്റുമതിലോടു കൂടി സ്ഥിതി ചെയ്യുന്നത് . 1 മുതൽ 5 വരെ ക്ലാസ് മുറികളും ഓഫീസ്റൂം അടങ്ങുന്ന പ്രധാന കെട്ടിടം , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക ഊണുമുറി , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങൾ കുട്ടികൾക്ക് കളിക്കുന്നതിനായി റൈഡർ , സ്ലൈഡ് ,സീസോ ,ഊഞ്ഞാൽ ഇവ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിന് ഒരു കിണറും പൈപ്പ് സംവിധാനവും ഉണ്ട് . വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്നതിനായി സ്ക്കൂൾ വളപ്പിൽ വാഴ ,കപ്പ ,പച്ചക്കറികൾ കൃഷി ചെയ്യുന്നു . ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി മനോഹരമായ ഒരു പൂന്തോട്ടവും മീൻകുളവും ഉണ്ട് .

മികവുകൾ

  • സ്ക്കൂൾ അസംബ്ലി

ആഴ്ചയിൽ 5 ദിവസവും സ്ക്കൂൾ അസംബ്ലി നടത്തുന്നു . 9 .45 മുതൽ 10 .15 വരെയാണ് അസംബ്ലി സമയം . ഈ അസംബ്ലിയിൽ കുട്ടികൾ പത്രവായന ,പഴഞ്ചൊല്ല് , കടങ്കഥ ,ക്വിസ് ,ലഘുപരീക്ഷണങ്ങൾ ,മഹത് വചനം എയ്‌റോബിക്സ് എന്നിവ ദിനവും നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് നടത്തുന്നത് .

  • ഭാഷാമികവുകൾ

1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു .

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്കൂളിലെ ദിനാചരണങ്ങൾ വിപുലമായിത്തന്നെ നടത്തുന്നു. സ്ക്കൂൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത് . പ്രമുഖരും പ്രഗത്ഭരും, സാഹിത്യകാരന്മാരും പങ്കെടുത്ത ഈ ആഘോഷങ്ങൾ വിപുലമാക്കുന്നതിലൂടെ കുട്ടികളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്

അദ്ധ്യാപകർ

  • ശ്രീമതി .ചന്ദ്രലേഖ .ഇ .എൻ
  • ശ്രീ.ബിജുകുമാർ .റ്റി
  • ശ്രീമതി .ഹസീന .എം .എസ്
  • ശ്രീമതി .സന്ധ്യ .എം .ആർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

 
computerlab
 
outdoor
 
outdoorgames
 
playground

വഴികാട്ടി