Schoolwiki:എഴുത്തുകളരി/thusharamalayinkil
ദൃശ്യരൂപം
ഞാൻ പഠിച്ച നാട്ടിൽ
ആനപ്പാറ കുന്നിൻ ചെരുവിലെ ഗ്രാമവിദ്യാലയത്തിലെ ഭാഷാധ്യാപികയാണ് ഞാൻ. ആദ്യ പോസ്റ്റിങ്ങ് ലഭിച്ച ഈ ഇടം എന്നെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരമായിരുന്നു. വയലറ്റ് പരവതാനി വിരിച്ച തണൽ പൂക്കളും ഞാവൽ മരച്ചോടും വെയിലും തണലും ചേർന്ന് ഒരു കുന്നിൻ മുകൾ. ഇവിടെ സാധാരണയിൽ സാധാരണരായ കുട്ടികളാണ് പഠിക്കുന്നത്.
രാവിലെ മുതൽ വൈകുന്നേരം വരെ കുഞ്ഞുമക്കളും വലിയ ചേട്ടന്മാരും ചേച്ചിമാരും വരെ "ഷട പടെ..ഷട പടെ" എന്നുള്ള കലപില കൂട്ടലും ഒരുമിച്ചുള്ള ഊണും പഠനവും വായനയും മാർച്ച് പാസും പിറന്നാൾ വിശേഷവും ഒക്കെ ചേർന്ന് ഈ കുഞ്ഞു വിദ്യാലയം ഇന്നെനിക്ക് മധുരമേറിയതാണ്. മലയാളഭാഷ പഠിപ്പിക്കാൻ വന്ന ഞാനിന്ന് കമ്പ്യൂട്ടറിന്റെ വ്യത്യസ്ത സാധ്യതകൾ പരിശീലിച്ചും പരിശീലിപ്പിച്ചും വരുന്ന ഒരു അധ്യാപികകൂടിയാണ്.