Schoolwiki:എഴുത്തുകളരി/Ramyap

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി ബോധവത്കരണ ക്ലാസ്സ്‌

2025 -26 അധ്യായന വർഷത്തിൽ , പൊതുവിദ്യഭ്യാസത്തിൻ്റെ ഭാഗമായി ജൂൺ 4 ഉച്ചയ്ക്ക് 2 മണിക്ക് ജി.എച്ച് എസ് കുറ്റിക്കോലിൽ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. SPG Cordinator സുനിത കെ.ബി സ്വാഗതവും, സ്കൂൾ HM ശ്രീ എ എം കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനവും നിർവ്വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഒഫീസർ ശ്രീ ഗോവിന്ദൻ.പി ക്ലാസ് കൈകാര്യം ചെയ്തു. ലഹരി മരുന്നിൻ്റെ ദൂഷ്യ ഫലങ്ങളും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ പരാതിപെടാനുള്ള മാർഗ്ഗനിർദേശങ്ങളും പറഞ്ഞു കൊടുത്തു.

ലോകപരിസ്ഥിതിദിനം

ജൂൺ അഞ്ചിന് സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങൾ കുറ്റിക്കോൽ കൃഷിഭവനിലെ കൃഷി വകുപ്പ് മേധാവി വിനോദിനി മാഡം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് രതീഷ് സർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുമേഷ് സർ ചടങ്ങിന് നന്ദി അറിയിച്ചു. രാവിലെ അസംബ്ലിയിൽ വച്ച് കുട്ടികൾ ശുചിത്വ മിഷനുമായി ബന്ധപ്പെട്ട പ്രതിജ്ഞയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. അതിനുശേഷം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെപ്രദർശനം നടന്നു. തുടർന്ന് കുറ്റിക്കോൽ കൃഷിഭവനിൽ നിന്നും സ്കൂളിലേക്ക് നൽകിയ മൂന്നു ഫല വൃക്ഷത്തൈകൾ സ്കൂളിലേക്ക് കൈമാറി. തുടർന്ന് ഈ ഫലവൃക്ഷത്തൈകൾ സ്കൂളിലെ കോമ്പൗണ്ടിൽ നടുകയും അതോടൊപ്പം ഓരോ കുട്ടിയും കൊണ്ടുവന്ന മരത്തൈകൾ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജെ ആർ സി കുട്ടികളുടെ ഒരു പൂന്തോട്ട നിർമ്മാണവും നടന്നിരുന്നു. കമ്പോസ്റ്റ് നിർമ്മാണവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.

SPG യോഗം

ജിഎച്ച്എസ് കുറ്റിക്കോലിൽ  05 /06/ 2025 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെ (SPG) യോഗം ചേർന്നു. പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എ എം കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് രതീഷ് എസ്, വ്യാപാര വ്യവസായ സമിതി  അംഗം  വേണു പുലരി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു . സമിതിയുടെ ചെയർമാനായി ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററേയും വൈസ് ചെയർമാനായി സീനിയർ അസിസ്റ്റന്റ് രതീഷ് മാഷിനെയുംതെരഞ്ഞെടുത്തു. കൺവീനറായി രാജീവൻ വലിയ വളപ്പിൽ (SHO ബേഡകം ), ജോയിന്റ്  കൺവീനറായി സബ് ഇൻസ്പെക്ടർ ബേഡകം പോലീസ്, SPG കോർഡിനേറ്ററായി ശ്രീമതി സുനിത ടീച്ചറെയും തെരഞ്ഞെടുത്തു .SPGയുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ SHO വിശദീകരിച്ചു. പെരുമാറ്റ ദൂഷ്യങ്ങൾ കാണുന്ന കുട്ടികളെ രക്ഷിതാക്കളെ അറിയിക്കാനും, അവർക്ക് കൗൺസിലിങ് നൽകാനും യോഗത്തിൽ തീരുമാനിച്ചു.ഡ്രോപ്പ് ഔട്ട്‌ ആയ കുട്ടികളെ തിരികെ കൊണ്ടു വരണമെന്ന് യോഗം നിർദേശിച്ചു. എല്ലാ മാസവും എസ് പിജി യോഗം ചേരാൻ  തീരുമാനമെടുത്തു.

വായനാദിനം

ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 19 മുതൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വായനാ മാസാചരണ പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. വായനയുടെ പുതിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വായനയുടെ ആദ്യ പാഠങ്ങൾ പ്രകൃതിയിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് അതൊരു പുതിയ അറിവായിരുന്നു. ചടങ്ങിന് അധ്യക്ഷത വഹിച്ചത് സീനിയർ അസിസ്റ്റന്റ് രതീഷ് എസ് ആയിരുന്നു.  വ്യക്തിയുടെ സമഗ്ര വികസനത്തിന്  വായന അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയുടെ സ്വാഗത കർമ്മം നിർവഹിച്ചത് മലയാളം അധ്യാപിക നയനയായിരുന്നു. ഡിജിറ്റൽ വായനകളെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചും ടീച്ചർ സംസാരിച്ചു. നന്ദി അർപ്പിച്ചു സംസാരിച്ചത് മലയാളം അധ്യാപിക വീണാമോഹനായിരുന്നു. വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആശങ്കകൾ ടീച്ചർ പങ്കുവെച്ചു. വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കപ്പെടേണ്ട കാര്യമാണെന്ന് ഓർമ്മിപ്പിച്ചു.

അന്താരാഷ്ട്ര യോഗാദിനം

21/06 /2025ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് GHS കുറ്റിക്കോലിൽ യോഗ ദിനാചരണം നടത്തി. സീനിയർ അസിസ്റ്റന്റ് രതീഷ് എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ കൃഷ്ണൻ എ.എം അദ്ധ്യക്ഷത വഹിച്ചു . JHI ബന്തടുക്ക ഫിലിപ്പ് മാത്യു  ഉദ്ഘാടനവം നിർവഹിച്ചു. ആശംസ അറിയിച്ച് ശരണ്യ.എം (JPHA), രാഖി സുരേന്ദ്രൻ(MLST,NURSE) എന്നിവർ സംസാരിച്ചു.സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴച്ച വച്ച കുട്ടികൾക്ക് സമ്മാനദാനവും നൽകി. 8ാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ മുരളി  "YOGA For One Earth One Health "എന്ന ആശയം മുൻനിർത്തി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അതോടൊപ്പം കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും നടന്നു. തുടർന്ന് സുനിത കെ.ബി(DIY, കായികാധ്യാപിക) "യോഗയും ആരോഗ്യവും" എന്നതിനെ കുറിച്ച് അവബോധ ക്ലാസും, യോഗ പരിശീലനവും നൽകി.

ലഹരി വിരുദ്ധ ദിനം

ഗവ ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആചരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ രാജേഷ് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ രതീഷ്. എസ് സ്വാഗതം പറഞ്ഞു .മുഖ്യാതിഥി ശ്രീ രാജീവൻ വലിയ വളപ്പിൽ (Inspector of Police SHO Bedakam) ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി ഉപയോഗത്തിലേക്ക് കുട്ടികൾ എത്തിപ്പെടുന്ന സാഹചര്യങ്ങളും അത് ഒഴിവാക്കാനുള്ള മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ലഹരി നമ്മുടെ ജീവിതമായിരിക്കണമെന്നും വായന,കായികം, യാത്ര തുടങ്ങിയവ തരുന്ന ലഹരി നമ്മുടെ ജീവിതം സന്തോഷ പൂർണ്ണമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ ഷഹബാസ് അഹമ്മദ് അവർകളുടെ സാനിദ്ധ്യവും ലഹരിവിരുദ്ധ സന്ദേശവും പരിപാടിയുടെ മാറ്റ് കൂട്ടി. ശ്രീ സയന കെ വി (WCEO-Bandaduka) ലഹരി  വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആശംസ അറിയിച്ച് , ശ്രീ സി ബാലകൃഷ്ണൻ (SMC Chairman) , ശ്രീ രാഗിണി വി ( MPTA President) , ശ്രീ ഗണേഷ്.കെ (Excise officer) എന്നിവർ സംസാരിച്ചു. സ്കൂളിലെ JRC Coordinator ശ്രീ സ്വാതി ടീച്ചറുടെ നേതൃത്വത്തിൽ JRC കുട്ടികളെ ഉൾക്കൊള്ളിച്ച് ലഹരി വിരുദ്ധ Signature  Campaign നടത്തി. SHO ബേഡകം, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ ,PTA പ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ കൈയ്യൊപ്പ് ചാർത്തി. അതിനു ശേഷം കുട്ടികളുടെ ലഹരി വിരുദ്ധ പരിപാടികൾ അരങ്ങേറി. കൂടാതെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ZOOMBA-DANCE , പരിപാടിയെ കൂടുതൽ മനോഹരമാക്കി. സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ ശ്രീ സുനിത കെ.ബി പരിപാടിക്ക് നന്ദി അറിയിച്ചു.

ക്ലാസ് PTA

2025-26 വർഷത്തെ ആദ്യത്തെ ക്ലാസ് PTA ജൂൺ 11,12,13 തീയതികളിലായി നടന്നു. 11ാംതീയതി 10ാംക്ലാസ്സിന്റെയും 12ാം തീയതി 8ാം ക്ലാസ്സിന്റെയും 13ാം തീയതി 9ാം ക്ലാസ്സിന്റെയും എന്നിങ്ങനെയാണ് നടത്തിയത്. സ്കൂളിലെ പൊതുവായ കാര്യങ്ങൾ , അച്ചടക്കം ,സ്കൂൾ സമയമാറ്റം എന്നിവയായിരുന്നു അജണ്ട .ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് എല്ലാ യോഗത്തിലും സംസാരിച്ചു. ഓരോ ക്ലാസിലെയും രക്ഷിതാക്കളിൽ നിന്ന് ഒരു പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നിങ്ങനെ തെരഞ്ഞെടുത്തു .

വായന മത്സരം

വായന മാസാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മത്സരം സംഘടിപ്പിച്ചു. 23/06/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലൈബ്രറിയിൽ വച്ചായിരുന്നു വായനാ മത്സരം നടന്നത്. 8 ബി ക്ലാസിലെ ആരാധ്യ മുരളി മികച്ച വായനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. 8 ബി ക്ലാസിലെ അമേയ പി ആർ രണ്ടാം സ്ഥാനവും 9 ഡി ക്ലാസിലെ റിൻസി ഫാത്തിമ, 8 ബി ക്ലാസിലെ തേജാമോഹൻ എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വായനാദിന ക്വിസ്

വായനാ മാസാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ 25/06/2025 ചൊവ്വാഴ്ച ക്വിസ് മത്സരം സംഘടിപ്പിച്ചു. രണ്ടു റൗണ്ടുകളിലായിട്ടായിരുന്നു മത്സരം. ക്ലാസ് തല ക്വിസ് മത്സരം സംഘടിപ്പിക്കുകയും ശേഷം ഫൈനൽ മത്സരത്തിലൂടെ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. 9 ഡി ക്ലാസിലെ റിൻസി ഫാത്തിമ ഒന്നാം സ്ഥാനത്തിന് അർഹയായി. രണ്ടാം സ്ഥാനം നേടിയത് 9 ഡി ക്ലാസിലെ കാർത്തിക് എസ് കുറുപ്പ് ആയിരുന്നു. മൂന്നാം സ്ഥാനം 8 ബി ക്ലാസിലെ ദേവജിത്ത് നേടി.

ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്സ്

2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി ലിറ്റിൽ കൈറ്റ്സിൽ ചേരാൻ അപേക്ഷ സമർപ്പിച്ച 51 കുട്ടികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ്സ് ജൂൺ 23 നു ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂളിൽ വച്ച് നടത്തി. അപേക്ഷ നൽകിയ എല്ലാ കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മെന്റർമാരായ  സുമേഷ്. കെ, റീന. എ എന്നിവരാണ് ഓറിയന്റേഷൻ ക്ലാസ്സ് നൽകിയത്.

ലിറ്റിൽ കൈറ്റ്സ് പ്രവേശന ടെസ്‍റ്റ്

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ ജൂൺ 25 ന് കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. 8 ക്ലാസ്സിലെ മുഴുവൻ കുട്ടികളും ടെസ്റ്റിൽ പങ്കെടുത്തു.

പാമ്പ് ദിനം

കുറ്റിക്കോൽ ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളത്തിലെ പാമ്പുകളെ കുറിച്ചും പാമ്പു കടി ഏറ്റാൽ ചെയ്യേണ്ട അടിയന്തര കാര്യങ്ങളെ കുറിച്ചും കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ് നടത്തി കേരളവനം വന്യജീവി വകുപ്പിന്റെയും സർപ്പ സ്‌നേക്ക് റെസ്ക്യൂ സംഘടനയുടെയും സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.

ബഷീർ  അനുസ്മരണം

നെരുദ ഗ്രന്ഥാലയം കുറ്റിക്കോലിന്റെയും ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഷീർ  അനുസ്മരണം ജൂലൈ നാലിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ നയന സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു. തുടർന്ന് അധ്യാപകനും എഴുത്തുകാരനുമായ ബിജു ജോസഫ് ബഷീർ ദിന അനുസ്മരണ പ്രഭാഷണം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളും കഥാപാത്രങ്ങളെയും അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തി. കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയം ഭരണസമിതി അംഗങ്ങളായ അഞ്ജലി, അശ്വതി അജി കുമാർ, സുഗന്ധി, പവിത്രൻ എന്നിവർ ആശംസ അറിയിച്ചു. ഒമ്പതാം തരം വിദ്യാർത്ഥി മാളവിക ചടങ്ങിന് നന്ദി പറഞ്ഞു.

ബഷീർ ദിന ക്വിസ് മത്സരം

ബഷീർ ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കുറ്റിക്കോലിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. 9 ഡി ക്ലാസിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത് . ഒന്നാം സ്ഥാനം ആദിത്യ എ യും രണ്ടാം സ്ഥാനം ഫിദ ഫാത്തിമയും( രണ്ടുപേരും 9C ക്ലാസ് ) മൂന്നാം സ്ഥാനം മുഹമ്മദ് ആദിൽ ഷമ്മാസും(9A ക്ലാസ് ) കരസ്ഥമാക്കി.

സാഹിത്യോത്സവം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

ജിഎച്ച്എസ് കുറ്റിക്കോലിൽ സാഹിത്യോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂലൈ 7ന് രാവിലെ 10 30 ന് അനന്തകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെയും കഥാപാത്രങ്ങളെയും കുറിച്ച്അദ്ദേഹം സംസാരിച്ചു.അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുട്ടികളെ ഇത് ഏറെ സഹായിച്ചു

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Ramyap&oldid=2866573" എന്ന താളിൽനിന്ന് ശേഖരിച്ചത്