Schoolwiki:എഴുത്തുകളരി/4204901

Schoolwiki സംരംഭത്തിൽ നിന്ന്










തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. മലയാളവർഷം 1090 ൽ തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുക്കുറുപ്പിന്റ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്.പിന്നീട് സ്കൂൾ ഗവൺമെന്റിന് വിട്ടുകൊടുത്തു . തെങ്ങ് വിളവീട്ടിൽ ശ്രീ ശങ്കരപ്പിള്ള യാണ് ആദ്യ വിദ്യാർത്ഥി. 1960 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി മാറി. 1980 ൽ ഹൈസ്‌കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തി. രണ്ടേക്കർ സ്ഥലവും നൂറ്റിയിരുപത് അടി നീളമുള്ള ഒരു കെട്ടിടവും പള്ളിക്കൽ നിവാസികളായ യൂ.എ.ഇ.യിൽ ജോലി ചെയ്യുന്ന ആളുകളുടെ സംഭാവനയാണ്.സ്‌കൂളിന്റെ പ്രീ-പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള വിഭാഗം ഒരു കോമ്പൗണ്ടിലും ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾ മറ്റൊരു കോമ്പൗണ്ടിലുമാണ് സ്ഥിതി ചെയ്യുന്നത്. 'പളളിക്കൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/4204901&oldid=2757472" എന്ന താളിൽനിന്ന് ശേഖരിച്ചത്