ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/25625

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026-27 പുതിയ പ്രതീക്ഷകളുടെ പുത്തൻ സ്വപ്നങ്ങളുടെ അറിവിന്റെയും മികവിന്റെയും പുതിയ അക്കാദമിക വർഷം വളരെ ആഘോഷപൂർവം തുടക്കം കുറിച്ചു .രക്ഷിതാവിനോടൊപ്പം അക്ഷരമധുരം നുണയാൻ എത്തിച്ചേർന്ന കുരുന്നുകളെ സമ്മാനങ്ങൾ നൽകിയും മധുരം നൽകിയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ സ്വീകരിച്ചു.ഫ്ലാഷ് മോബോടു കൂടി ആരംഭിച്ച ചടങ്ങുകൾക്ക് സ്കൂൾ മാനേജർ ശ്രീ.കെ.വി സുധൻ അധ്യക്ഷ പദം അലങ്കരിച്ചു.ടീച്ചർ ഇൻ ചാർജ് ശ്രീമതി .രാജി രാമകൃഷ്ണൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി .ശ്രീരഞ്ജിനി എസ്.എൻ ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീ.സി.കെ ജയൻ ,ഒന്നാം വാർഡ് മെമ്പർ ശ്രീ .റെജി ഇല്ലിക്കപറമ്പിൽ ,മാമല എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീ.രാജീവ് എസ് ,ശ്രീമതി അനുപമ വിശ്വനാഥൻ,മാതൃസംഗമം പ്രസിഡന്റ് ശ്രീമതി .സിമി സി.കെ ,മുൻ അദ്ധ്യാപിക ശ്രീമതി.ശാന്തി കെ നായർ ,പി ടി എ വൈസ് പ്രസിഡന്റ് ശ്രീ .ദിൽഷാദ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.പി ടി എ പ്രസിഡന്റ് ശ്രീ .അംബീഷൻ വി.എ കൃതജ്ഞത അർപ്പിച്ചു പൊതുയോഗം അവസാനിച്ചു .ഉച്ച ഭക്ഷണത്തിനു ശേഷം എല്ലാവരും പിരിഞ്ഞു .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/25625&oldid=3005723" എന്ന താളിൽനിന്ന് ശേഖരിച്ചത്