Schoolwiki:എഴുത്തുകളരി/പ്രമാണം:43243-praveswanauthsavam-2026.jpg
ദൃശ്യരൂപം
പ്രവേശനോത്സവം
2026 27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ അബ്ദുള്ള ഷാഫി കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തു .ശ്രീമതി രാജലക്ഷ്മി കൗൺസിലർ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത് . ശ്രീമതി ഫാത്തിമ പിടിഎ പ്രസിഡൻ്റ്,ശ്രീമതി ലയ ടീച്ചർ ശ്രീ രാധാകൃഷ്ണൻ സർ എന്നീ മഹത് വ്യക്തികൾ ആശംസാ പ്രസംഗം നടത്തി. ശ്രീമതി സംഗീതാ ബോസ് കൃതജ്ഞത പറഞ്ഞു.
നവാഗതരായ കുഞ്ഞുങ്ങളെ മധുരം നൽകിയും വർണ്ണ തൊപ്പി യും നൽകി സ്വീകരിച്ചു. അക്ഷര ദീപം തെളിയിച്ചാണ് കുഞ്ഞുങ്ങളെ ഒന്നാം ക്ലാസിൽ എത്തിച്ചത്. പാഠപുസ്തകങ്ങളും സമ്മാന പൊതികളും അവർക്ക് നൽകി. പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം നടത്തി.
ശ്രീമതി ശ്രീനി ടീച്ചർ സൈബർ സുരക്ഷ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പ്രവേശനോത്സവ ചടങ്ങോടെ ഈ അധ്യാന വർഷത്തിന്റെ വർണ്ണാഭമായ തുടക്കം കുറിച്ചു.