SAY NO TO DRUGS CAMPAIGN 2022

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി  നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.

MOCK DRILL
ക്ലാസ് തല ബോധവത്കരണം
  • കാട്ടാകട നിയോജക മണ്ഡലത്തിൽ ഐ ബി സതീഷ് സാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ട്രിനിറ്റി കോളേജ് ഗ്രൗണ്ടിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.കുട്ടികൾ പങ്കെടുത്തു.
  • സ്കൂൾ തലത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ, ഉപന്യാസമത്സരങ്ങൾ നടത്തി.
റാലി
പ്രതിജ്ഞ
ലഹരിമുക്ത നവകേരളം ചങ്ങല
ഫ്ലാഷ് മോബ് 
  • ഹെഡ്മിസ്ട്രസ്,പ്രിൻസിപ്പൽ,പി ടി എ പ്രസിഡന്റ് ,പി ടി എ അംഗങ്ങൾ,ജനപ്രതിനിധികൾ,പ്രദേശവാസികൾ രക്ഷകർത്താക്കൾ,അദ്ധ്യാപകർ തുടങ്ങിയവർ ഒരുമിച്ചു യോഗം കൂടി സ്കൂളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ വിലയിരുത്തി.സമിതി രൂപികരിച്ചു.
  • ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ  ഭാഗമായി  സ്റ്റുഡന്റ്‌ പോലീസ് കേഡറ്റിലെ കുട്ടികൾ സ്കൂളിനടുത്തുള്ള പ്രദേശങ്ങളിൽ വച്ച് ഫ്ലാഷ് മോബ് നടത്തി.
  • രക്ഷാകർത്താക്കൾക്ക് വേണ്ടി പരിശീലനം ലഭിച്ച എൽ .പി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള അധ്യാപകർ ബോധവത്ക്കരണ ക്ലാസ്,സ്കിറ്റ് ,നാടകം,ഓട്ടൻതുള്ളൽ ,കവിതകൾ,കുട്ടികളുടെ സഹകരണത്തോടെ അവതരിപ്പിച്ചു.
  • ലിറ്റിൽ കൈറ്റ്സ് ഉള്ള കുട്ടികളുടെ നേതൃത്വത്തിൽ എക്സൈസ് വിഭാഗത്തിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'വിമുക്തി 'യുടെ വിഡിയോകൾ ക്ലാസ്സിൽ പ്രദർശിപ്പിച്ചു.കുട്ടികൾ അവരുടെ അഭിപ്രായങ്ങൾ പങ്ക്‌ വച്ചു .
  • മുഖ്യമന്ത്രിയുടെ സന്ദേശം ക്ലാസ് ഗ്രൂപുകളിൽ പങ്ക്‌ വച്ചു .
  • കുട്ടികൾക്ക് ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് എം എൽ എ ഐ ബി സതീഷ് സാറിന്റെ കീഴിൽ കാട്ടാൽ എടുകേർ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.വിമുക്തിയുടെ ഫോൺ നമ്പർ ,വാട്സാപ്പ് നമ്പറുകളും നൽകി.
  • സ്കൂൾ കോംബൗണ്ടിൽ ലഹരിവിരുദ്ധ ബോർഡുകൾ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ സ്‌ഥാപിക്കുവാൻ തീരുമാനിച്ചു.
"https://schoolwiki.in/index.php?title=SAY_NO_TO_DRUGS_CAMPAIGN_2022&oldid=1866988" എന്ന താളിൽനിന്ന് ശേഖരിച്ചത്