MIC അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചൂണ്ടൽ പഞ്ചായത്തിന്റെ മുസ്ലിം വിഭാത്തിലെ പിന്നൊക്കാവസ്ഥക്ക് പരിഹാരം കാണുവാനും അവരെ മുന്നൊട്ടു നയിക്കുവാനും വെണ്ടീ രൂപം കൊടുത്ത സംഘടനയാണു ‘’മുസ്ലിം വെൽഫയർ സൊസൈറ്റി.’‘ചൂണ്ടൽ പഞ്ചായത്തിന്റെ ഹ്രിദയഭാഗത്തായി കേച്ചേരിയിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുവനുള്ള ശ്രമം എഴുപതുകളിൽ സൊസൈറ്റി തുടർന്നുകൊണ്ടിരുന്നു. മുസ്ലിം ജനവിഭാഗങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രധാനമാർഗം പെൺകുട്ടികൾക്കു സെക്കണ്ടറി തലം വരെയെങ്കിലും വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്ന് സൊസൈറ്റി തീരുമാനിച്ചു. അതിനുള്ള സഹചര്യം വന്നുചേർന്നത് 1979 ൽ സി.എച്ച്.മുഹമ്മദ് കൊയ മുഖ്യമന്ത്രി ആയപ്പോഴാണ് .മുസ്ലിം വെൽഫയർ സൊസൈറ്റി സ്കൂളിനുവേണ്ട സ്ഥലം കണ്ടെത്തുകയും ഹൈസ്ക്കൂളിനായി അപേക്ഷിക്കുകയും ചെയ്തു. 1979 ജൂൺ മാസം 6-‍ാം തിയതി സൊസൈറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായ അഡ്വ.എ.വി.മുഹമ്മദ് സഹിബിന്റെ അദ്യക്ഷതയിൽ അന്നത്തെ കുന്നംകുളം എം.എൽ.എ കെ.പി.വിശ്വനാഥനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. കെ.പി.അരവിന്ദാക്ഷൻ,പി.മുഹമ്മദ് സഹിബ്,പി.എ. മക്കായി,ഡോ.എം.എം.ഹനീഫ, എം.കെ അവറുകുട്ടി ഹാജി,ഇ.വി.മൊയ്തിൻ മാസ്റ്റർ ,മണ്ണാറയിൽ ചിയാമു ഹാജി,എ.വി.ഏനുഹാജി, പി,എ.ഉമ്മർ, ആർ.എം.ജലീൽ, എ.ടി മൊയ്തുണ്ണി തുടങിയവർ സന്നിഹിതരായിരുന്നു. 2010 ജുലൈ 20 നു അൽ അമീൻ സ്കൂൾ സർക്കാർ , ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി.സയൻസ്,ഹ്യുമനിറ്റീസ്,കോമേഴ്സ്,വിഷയങ്ങളാണ് ഉളളത്.