2 ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

അറിവിൻ്റെ  നിറവ്

44552_1പുസ്തകശാല

.വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനവും വളർച്ചയുംനിലകൊള്ളുന്നതു പുസ്തകങ്ങളിലാണ് .പുസ്തകങ്ങൾ വെറും വിവരങ്ങളുടെ   കലവറകൾ മാത്രമല്ല.അവ ഗ്രന്ഥകാരൻ്റെ മനസ്സിൽ രൂപപ്പെടുന്ന അറിവാണ്.ഗ്രന്ഥാലയം ,വിദ്യാലയം,ദേവാലയം ഇവ മൂന്നും മനുഷ്യ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.ഈ അറിവ് പുസ്തക വായനയിലൂടെ സ്വായത്തമാക്കാം .ഞങ്ങളുടെ പുസ്തകശാലയിൽ കഥകൾ, കവിതകൾ ,പഴഞ്ചൊല്ലുകൾ,നോവലുകൾ ,ജീവ ചരിത്ര കുറിപ്പുകൾ ,പൊതു വിജ്ഞാനം തുടങ്ങി

വൈവിധ്യമാർന്ന പുസ്തകങ്ങളും ജേണലുകളും ഉണ്ട്. പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കലവറയായി അവ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കഥകളായും നോവലുകളായും ജീവചരിത്ര കുറിപ്പുകളായും 5000-ത്തിലധികം പുസ്തക ശേഖരം നമ്മുടെ ലൈബ്രറിയെ മികവുറ്റതാക്കുന്നു. പിരീഡുകൾ ക്രമപ്പെടുത്തി പുസ്തകങ്ങൾ വായിക്കുവാനുള്ള അവസരം കുട്ടികൾക്ക് കൊടുക്കുന്നു.വിശാലമായ വായനാ മുറി സ്കൂളിൻ്റെ  ഒരു പ്രത്യേകതയാണ്. അറിവിൻ്റെ  വാതിലാണ് വായന.പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്.അവർ നമ്മെ നല്ല നിലയിലേയ്ക്ക് നയിക്കും.വായന കൂടാതെ നേടുന്ന അറിവ് അപൂർണമാണ്.കുട്ടികൾക്ക് ഇഷ്ട്ടമുള്ള പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള അവസരം ഓരോ ക്‌ളാസ്സിനും പീരീഡ് ക്രമപ്പെടുത്തി സജ്ജീകരിച്ചിട്ടുണ്ട് .വീടൊരു വിദ്യാലയം എന്ന പദ്ധതിയുടെ  ഭാഗമായി വീടിനുള്ളിൽ തന്നെ വായനാ മുറി സജ്ജീകരിച്ചത് കുട്ടികളിൽ വായനാ ശീലം വർധിപ്പിക്കുന്നതിന്  ഇടയാക്കി.

"https://schoolwiki.in/index.php?title=2_ലൈബ്രറി&oldid=1516932" എന്ന താളിൽനിന്ന് ശേഖരിച്ചത്