Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരത്തിന്റെ ഫലം
ഒരിടത്ത് ഒരു കാട്ടിൽ കുറേ മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും ഉണ്ടായിരുന്നു.
വൃക്ഷങ്ങളിൽ മൂത്തയാളായിരുന്നു ഇലഞ്ഞി .
വൃക്ഷങ്ങളിൽ ഏറ്റവും ഇളയതാണ് മാവ്.
ഇവർ രണ്ടുപേരും അടുത്തടുത്തായിരുന്നു.
കാട്ടിലെ മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളിലെ ഫലങ്ങൾ ഭക്ഷിക്കുകയും
വിശ്രമിക്കുകയും കൂടുകൂട്ടുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം മാവ് ഇലഞ്ഞിയമ്മാവനോട് പരിഭവo പറഞ്ഞു.
"തനിക്ക് ഈ പക്ഷികളെയും മൃഗങ്ങളെയൊന്നും ഇഷ്ടമല്ല ,
തന്റെ ഫലങ്ങളെല്ലാം കഴിക്കുന്നു,
തന്നിൽ വിശ്രമം കൊള്ളുന്നു,
അതിനാൽ ഇവരെയെല്ലാം ഈ കാട്ടിൽ നിന്നും ഓടിക്കണം."
ഇതു കേട്ട ഇലഞ്ഞിയമ്മാവൻമവിനെ തടുത്തു കൊണ്ടു പറഞ്ഞു.
" ഇങ്ങനെയൊന്നും ചെയ്യുത്.
അവർ കാട്ടിലില്ലെങ്കിൽ മനുഷ്യന്മാർ നമ്മളെയൊക്കെ വെട്ടിനശിപ്പിക്കും".
ഇലഞ്ഞിയമ്മാവന്റെ വാക്കിന് ചെവി കൊടുക്കാതെ
മാവ് മൃഗങ്ങളെയും പക്ഷികളെയുമെല്ലാം കാട്ടിൽ നിന്നും ഓടിച്ചു.
ഇത് ഇലത്തിയമ്മാവനിൽ ആഴത്തിലുള്ള ദുഃഖമുണ്ടാക്കി.
അങ്ങനെയിരിക്കെ കുറച്ച് ദിവസങ്ങൾക്ക് ശേഷം കാട്ടിൽ
മൃഗങ്ങളില്ലാത്തതറിഞ്ഞ് കുറച്ച് മനുഷ്യർ
ആയുധങ്ങളുമായി മാവ് മുറിക്കാൻ എത്തി.
മനുഷ്യരെ കണ്ട മാവ് ഇലഞ്ഞിയമ്മാവനോട് കരഞ്ഞ് പറഞ്ഞു
" എന്നെ ഇപ്പോൾ അവർ വെട്ടും എന്നെ എങ്ങനെയെങ്കിലും രക്ഷിക്കമ്മാവാ..."
ഇതു കേട്ട ഇലഞ്ഞിയമ്മാവൻ പറഞ്ഞു.
" ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മൃഗങ്ങൾ കാട്ടിലില്ലെങ്കിൽ
മനുഷ്യർക്ക് കാട്ടിൽ കടക്കാനും നമ്മെ വെട്ടാനും ഒട്ടും പ്രയാസമില്ലെന്ന് .
നീ ചെയ്ത തെറ്റിന്റെ ഫലമാണ് ഇപ്പോൾ നാം അനുഭവിക്കാൻ പോവുന്നത്".
മാവിന് താൻ ചെയ്ത തെറ്റ് ബോധ്യപ്പെടുകയും അതിൽ ഖേദിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ
|