സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/കരുതലിന്റെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ മാലാഖമാർ

വളരെ പെട്ടെന്നാണ് എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ മാറിമറിഞ്ഞത്. എല്ലാം തൻറെ കൈവിരൽത്തുമ്പിൽ എന്ന് വിചാരിച്ചിരുന്ന ആളുകൾ ഈ വൈറസിൻറെ മുൻപിൽ പകച്ചു നിൽക്കുകയാണ് . ലോകത്തെ കിടുകിടാ വിറപ്പിച്ച സ്പാനിഷ് ഫ്ളു എന്ന മാരകമായ പകർച്ച വ്യാധിക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ മഹാമാരി വിതച്ച വിത്തുകൾ മൂലം നിശ്ചലമായ എത്രയെത്ര ജീവനുകൾ. നാനാ ദേശങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും രോഗവും മൂലം കഷ്ടപ്പെടുന്ന ജന ജീവിതങ്ങൾ.

ഇതൊന്നുമില്ലാതെ നമ്മളോരോരുത്തരും സുരക്ഷിതരായി നമ്മുടെ വീടുകളിൽ കഴിയുന്നു. ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ സേനാംഗങ്ങൾ എല്ലാവരുടെയും പരിശ്രമമാണ് നമ്മുടെ ഇപ്പോഴത്തെ സുരക്ഷ. ദിവസങ്ങളായി സ്വന്തം വീട്ടിൽ പോകാൻ സാധിക്കാത്തവർ ഉറ്റവരെയും ഉടയവരെയും കാണാൻ സാധിക്കുമോ എന്ന് പോലും അറിയാതെ അന്യനാടുകളിൽ നിസ്സഹായരായി കഴിയുന്ന പ്രവാസികളെ നമുക്ക് ഓർക്കാം

വിദ്യാർത്ഥികളായ നമ്മൾക്ക് ഈ lock down കാലം ഒരു പാഠമാണ്. നമ്മുടെ ഭരണാധികാരികളെയും നമ്മളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും നമുക്ക് നമിക്കാം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പിറക്കാൻ കഴിഞ്ഞ നമുക്ക് അഭിമാനിക്കാം. എന്തുകൊണ്ടെന്നാൽ മറ്റുള്ള രാജ്യങ്ങളെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം നമുക്ക് നൽകുന്ന കരുതലാണ് 'COVID 19'എന്ന മഹാമാരിയെ ചെറുത്തുനിൽക്കാൻ നമുക്ക് ധൈര്യം പകരുന്നത് . ഈ ലോകത്ത് നിന്ന് തന്നെ 'COVID19'നെതിരെ ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് ഇതിനെ ഉന്മൂലനം ചെയ്യാം.

ജോമി ജെയിംസ്
8 എ സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
എറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം