സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/അസുഖങ്ങളില്ലാത്ത കുടുംബം

Schoolwiki സംരംഭത്തിൽ നിന്ന്
അസുഖങ്ങളില്ലാത്ത കുടുംബം      
പതിവുപോലെ അന്നു ഞാൻ നേരത്തെ    എണീറ്റു. ഹോ !ഇനി എന്തെല്ലാം പണിയെടുക്കണം മടിയാകുന്നു എനിക്ക്. അടിച്ചുവാരണം, പാത്രം കഴുകണം, ബാത്ത് റൂം വൃത്തിയാക്കണം .ഇതിനൊക്കെ എത്രനേരം വേണം  ഇതെല്ലാം ചെയ്തു തീർക്കാൻ ശ്ശെ! ഇതൊക്കെ ചെയ്‌തില്ലെകങ്കിലോ, അമ്മ ചീത്ത പറഞ്ഞു കണ്ണും ചെവിടും പൊട്ടിക്കും. അത് സഹിക്കാൻ പറ്റില്ല. എന്നാൽ പിന്നെ ചെയുക തന്നെ. ഇത്രയൊക്കെ ആണെങ്കിലും ഊണ് കഴിക്കുമ്പോഴോ, ചായ കുടിക്കുമ്പോഴോ കൈ കഴുകുന്ന ശീലം കുറവാണ്. വെറുതെ ഒന്ന് കൈ നനച്ചിട്ട് വരും അത്രതന്നെ. ഇതു കണ്ടുവന്ന അച്ഛൻ അതേപോലെതന്നെ ഓടിക്കും കൈ കഴുകാൻ പറഞ്ഞിട്ട്.കൈ സോപ്പിട്ടു കഴുകാതെ ഒരു രക്ഷയുമില്ല. അതുകൊണ്ട് ഞങ്ങളുടെ കുടുംബം അസുഖകളൊന്നുമില്ലാതെ മുന്നോട്ടു പോകുന്നു. നിങ്ങളും ഇതുപോലെ നിങ്ങളുടെ വീട്ടിൽ പ്രവർത്തിച്ചാൽ ശുചിത്വ കേരള സൃഷ്ടിയുടെ മുന്നോടി ആകാം.
അൻസ റ്റി എസ്‌
10 E സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം