സെന്റ് മേരീസ് എൽ പി എസ് മതിലകം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പ്രധാന പ്രവർത്തനങ്ങൾ 2022-2023'

  • കേരളപ്പിറവി .

നവംബർ 1 2022 അറുപത്തിയറാം കേരളപ്പിറവി ദിനം, ഐക്യ കേരളം രൂപം കൊണ്ടിട്ട് 66 വർഷം പിന്നിടുന്നു.  സംസ്ഥാനത്തെങ്ങും വിപുലമായ ആഘോഷ പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. പഞ്ചായത്ത് തലം  മുതൽ സംസ്ഥാനതലത്തിൽ വരെ കേരളപ്പിറവി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.

            സെൻമേരിസ് എൽപി സ്കൂൾ കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും വിവിധ പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ ഇന്നേ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി സ്റ്റർ.പാവന  ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ഒരു സന്ദേശം നൽകി. നാലാം ക്ലാസിലെ വേദിക ഭാഷാ പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ  ചൊല്ലിക്കൊടുത്തു. മൂന്നാം ക്ലാസിലെ കാതറിൻ റോസ് കേരളവും കേരളപ്പിറവിയും  എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രസംഗം അവതരിപ്പിച്ചു. കേരള പിറവി ഭാഷ ദിനാചരണത്തോടനുബന്ധിച്ച് ആര്യദേവ് കേരളത്തിന്റെ പ്ലക്കാർഡ് പിടിച്ച് കേരളത്തെയും അതിന്റെ ജില്ലകളെക്കുറിച്ചും   പറയുകയും, ഓരോ ദിവസവും  മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾ അസംബ്ലിയിൽ ജില്ലകളെ  പരിചയപ്പെടുത്തി. നാല് ബിയിലെ അമൻ മാധവ് കേരളത്തിന്റെ മഹാത്മ്യ ത്തെ കുറിച്ചുള്ള  " എന്റെ കേരളം" എന്ന കവിത ചൊല്ലി അവതരിപ്പിച്ചു. മനോഹരമായ കേരളീയ ഗാനവുമായി ഒപ്പം മൂന്ന് ബി ലെ  സാരംഗിയും നിന്നു. ഓരോ ദിവസവും കേരളീയ മഹിമ വിളിച്ചറിയിക്കുന്ന  നൃത്തനൃത്യങ്ങളും  കേരളീയ വേഷവിധാനങ്ങളും അണിനിരന്നു. മലയാള ഭാഷ ശ്രേഷ്ഠ ഭാഷ എന്ന വിഷയവുമായി ബന്ധപ്പെടുത്തി, മൂന്ന് നാല് ക്ലാസ്സുകാർക്കായി സാഹിത്യ രചനകൾ സംഘടിപ്പിച്ചതിന്റെ ഫലമായി 'കേരളീ''യമെന്ന ഭാഷാ മാഗസിൻ പ്രധാനാധ്യാപിക സിസ്റ്റർ പാവന പ്രകാശനം ചെയ്തു സ്കൂൾ ലീഡർ ആയ ഐഷ റാബിയക്ക് കൈമാറി. മലയാളഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് കേരളത്തിന്റെ മഹത്വം വിളിച്ചോതി കൊണ്ടും നവംബർ 1 മുതൽ നടത്തിയ വാരാചരണം എന്തുകൊണ്ടും സ്വാഗതാർഹമായിരുന്നു

  • നവംബർ 14 - ശിശുദിനം

നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി സ്കൂളിൽ വിവിധതരം പരിപാടികളാണ് ഒരുക്കിയിരുന്നത് രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികളിൽ ശിശുദിനാഘോഷത്തിന്റെ പ്രാധാന്യം ഉളവാക്കുന്ന ഒരു ശിശുദിന സന്ദേശം ഹെഡ്മിയുണ്ടായി. അതേത്തുടർന്ന് കുട്ടികളുടെ പ്രതിനിധി മൂന്ന്  ബിയിലെ ജുവാൻ ശിശുദിന പ്രസംഗം നടത്തി.കുട്ടികളിൽ ആകാംക്ഷയും അതോടൊപ്പം സന്തോഷവും ഉളവാക്കുന്ന മാജിക് ഷോ രണ്ട്  ബിയിലെ ഒലിവിയുടെ പിതാവായ ശ്രീ ബാബുലാൽ നടത്തിയത് ശിശുദിന പരിപാടികൾക്ക് മാറ്റുകൂട്ടി. തന്റെ സഹപാഠികളുടെ കാതിന് ഇമ്പവുമായി മധുരതരമായ ഒരു ഗാനവുമായി മൂന്ന് ബി യിലെ സാരംഗി തന്റെ സുഹൃത്തുക്കളെ സന്തോഷിപ്പിച്ചു. എല്ലാ കുട്ടികളും തന്നെ കരഘോഷത്തോടെ സാരംഗിയുടെ ഗാനം കേട്ടിരുന്നത്. സ്കൂളിൽ നടത്തിയ ബാല കലോത്സവത്തിൽ സമ്മാനം നേടിയ 2 സിലെ അദ്വൈകയുടെ മനോഹരമായ കഥ കൂട്ടുകാർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. തങ്ങളുടെ കുട്ടികൾക്കായി വേറിട്ട ഒരു കലാപരിപാടിയുമായി പാവ നാടകത്തിലൂടെ കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയെ പരിചയപ്പെടുത്തുവാൻ അധ്യാപകർ പ്രത്യക്ഷപ്പെട്ടത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. എല്ലാ പരിപാടികൾക്കും ശേഷം കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ചാച്ചാജിയുടെ തൊപ്പിയും റോസാപ്പൂവും അണിഞ്ഞുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ചാച്ചാജിയായി വേഷമണി വന്ന കുട്ടിചാച്ചാജിമാർ  നേതൃത്വം നൽകി. ഘോഷയാത്രയ്ക്ക് കുട്ടികൾ ജയ് വിളികളിലൂടെ തങ്ങളുടെ ചാച്ചാജിയുടെ ഓർമ്മ പുതുക്കി ശേഷം ക്ലാസുകളിലേക്ക് പോയവർ തങ്ങളുടെ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന പലഹാരങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറി പരസ്പരം കഴിച്ചത് കുട്ടികൾക്ക് പങ്കുവെക്കലിന്റെ ഒരു പുതിയ അനുഭവം നൽകുന്നതായിരുന്നു, തുടർന്ന് അധ്യാപകർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ശിശുദിന കാർഡും മധുരവും വിതരണം ചെയ്തു.കുട്ടികളുടെ ദിനമാണല്ലോ...... "ശിശുദിനം" അതുകൊണ്ടുതന്നെ അടച്ചിട്ട ക്ലാസ് മുറികളിൽ നിന്നും പുറത്തിറങ്ങി അവർക്ക് ആവേശം ഉണർത്തുന്ന വിവിധ കലാപരിപാടികൾ   അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി.അന്നേ ദിനം നടത്തിയ എല്ലാ പരിപാടികൾളും തന്നെ കൊറോണ കാലത്ത് നഷ്ടപ്പെട്ട തങ്ങളുടെ ഓരോ ശിശുദിനം ആഘോഷങ്ങളുടെയും നഷ്ടം നികത്തുന്നതായി തീർക്കാൻ ഞങ്ങൾ അധ്യാപകർക്ക് സാധിച്ചു.

  • റിപ്പബ്ലിക് ദിനം

ഇന്ത്യയുടെ 76 ആമത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശത്തോടുള്ള ആദരവും, സ്നേഹവും വളർത്തിയെടുക്കുവാനും, തങ്ങളുടെ രാജ്യത്തിനുവേണ്ടി സ്വാതന്ത്ര്യം നേടിത്തന്ന സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് ആഴത്തിൽ അറിയുന്നതിനുമായി,കുട്ടികൾ സ്വാതന്ത്ര്യസമര സേനാനികളായി വേഷമിട്ട് വരികയും, ദേശസ്നേഹം ഉണർത്തുന്ന ദേശഭക്തിഗാനങ്ങളും, ദേശീയത തുളുമ്പുന്ന നൃത്ത ചുവടുകളുമായി വേദികയും പാർട്ടിയും കുട്ടികളുടെ മുൻപിൽ അണിനിരന്നു. ഇതിലൂടെ കുട്ടികളിൽ രാജ്യസ്നേഹം വളർത്തിയെടുക്കുവാനും രാജ്യത്തെക്കുറിച്ച് അവബോധം വളർത്തിയെടുക്കുവാനും സാധിച്ചു

  • വിമുക്തി

ആധുനിക ലോകത്ത് യുവതലമുറയെ വിഴുങ്ങി കൊണ്ടിരിക്കുന്ന ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും, ഓരോ മക്കളെയും രക്ഷിച്ചെടുക്കാൻ വേണ്ട അവബോധം യുവതലമുറയ്ക്ക് നൽകുക എന്ന ഉദ്ദേശത്തോടെ ജനുവരി 17ന് സെന്റ്. മേരീസ് സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ പിടിഎയുടെ സഹകരണത്തോടെ ഒരു കൂട്ടം വിദ്യാർത്ഥികൾ മതിലകം സെന്ററിലും പള്ളി വളവിലും ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തുകയും ഇതുവഴി ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് എല്ലാവരിലും അവബോധം ഉളവാക്കുകയും പുനർചിന്തനത്തിന് വഴിതെളിക്കുകയും ചെയ്തു

  • ലഹരി വിരുദ്ധ ദീപം തെളിയിക്കൽ

ഈ വർഷത്തെ ദീപാവലിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി എല്ലാ കുട്ടികളും വീടുകളിൽ ദീപം തെളിയിക്കാൻ പറഞ്ഞു. ഓരോ ദീപങ്ങളും ലഹരിയെ തുരത്തി തിന്മയുടെ മേലെ നന്മ ചെയ്യിക്കുന്നതിന്റെ സൂചനയാണെന്നും, ഓരോ ദീപങ്ങളും നന്മയുടെ പ്രതീകമാണെന്ന് കുട്ടികൾക്ക് ബോധ്യം നൽകി. ഇപ്രകാരമുള്ള ദീപങ്ങൾ തെളിയിക്കുന്നതിലൂടെ തങ്ങൾ ഭാവി തലമുറയെ രക്ഷിക്കേണ്ടവരാണെന്നും തങ്ങൾ തെളിയിക്കുന്ന ദീപങ്ങൾ അതിന്റെ സൂചനയാണെന്നും കുട്ടികൾക്ക് ബോധ്യം നൽകുവാൻ ഈ ദീപം തെളിയിക്കലിലൂടെ സാധിച്ചു

  • ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം

ഗാന്ധിജയന്തി ദിനം കുട്ടികൾ മാതാപിതാക്കൾക്കൊപ്പം വീടും പരിസരവും വൃത്തിയാക്കി. കൂടാതെ വിദ്യാലയ അംഗണവും ഓരോ ഭാഗവും ഓരോ ക്ലാസുകാർക്കും ശുചീകരണ പ്രവർത്തനങ്ങൾക്കായി നൽകി. അസംബ്ലിയിൽ നാലാം ക്ലാസിലെ വിദ്യാർത്ഥിയായ ഐഷ റാബിയ ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രസംഗം, ഗാനവും,അവതരിപ്പച്ചു. ക്ലാസുകളിൽ കുട്ടികൾക്ക് ഗാന്ധിജിയുടെ ചിത്രരചന മത്സരവും, ഗാന്ധിയൻ സന്ദേശങ്ങൾ ശേഖരണ മത്സരവും സംഘടിപ്പിച്ചു, കൂടാതെ ഒന്നു മുതൽ നാലു വരെ  ക്ലാസുകൾക്ക് ഗാന്ധി ക്വിസ് നടത്തപ്പെട്ടു. കൂടാതെ അന്നേദിവസം കുട്ടികൾക്ക് ഗാന്ധിയൻ വേഷമിട്ട് വരുവാൻ അവസരവും നൽകി