ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ 20 വർഷങ്ങളായി സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനം സെന്റ് മേരിസ് സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. സ്പോർട്സ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് ഡോക്ടർ സിമി മറിയം ജോസ് ടീച്ചറാണ്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങളാണ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ സ്കൂളിൽ നടത്തപ്പെടുന്നത്.കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി കരാട്ടെ പരിശീലനം സ്ഥിരമായി നടന്നുവരുന്നു. അതുപോലെ കുട്ടികളുടെ ഫിറ്റ്നസ് ലക്ഷ്യമാക്കി ഒരു ഏറോബിക്സ് ടീം ഇവിടെ വർക്ക് ചെയ്യുന്നുണ്ട്.കരാട്ടെ കബഡി ബോൾ ബാഡ്മിന്റൺ കൊക്കോ എന്നീ ഇനങ്ങളിൽ ഇവിടെ പരിശീലനം നടക്കുന്നു. ദേശീയ കായികമേളയിൽ രണ്ട് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന മത്സരങ്ങളിൽ സ്നേഹാമറിയം, അമാനിക എച്ച് എന്നിവർ മികച്ച നേട്ടങ്ങൾ കൈവരിച്ചവരാണ്.

50 കുട്ടികൾ സ്പോർട്സ് ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു.