സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെക്കായി

ദൈവത്തിന്റെ സ്വന്തം നാടെന്നല്ലേ നമ്മുടെ ഈ കൊച്ചു കേരളം അറിയപ്പെടുന്നത്. അതെ പ്രകൃതി സൗഹാർദാ ജീവിതം നയിക്കുന്ന ഒരു ഗ്രാമീണ ജനത നമുക്ക് ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് സത്യം. പ്ലാവില കെട്ടി കഞ്ഞി കുടിച്ചും, ഇലയിൽ ചോറുണ്ടും, സ്ക്രബ്ബറിനു പകരം ചകിരി ഉപയോഗിച്ച് തേച്ചു കുളിച്ചും, സ്നേഹം മാത്രം പങ്കു വച്ചിരുന്ന ഒരു കാലം. പക്ഷെ ഇന്ന് ഈ കൊച്ചുകേരളം ഒരുദിവസം പുറന്തള്ളുന്നത് ഉദ്ദേശം പതിനായിരം ടൺ മാലിന്യം ആണ്. ഏതെങ്കിലും രീതിയിൽ സാംസ്‌കരിക്കപ്പെടുന്നത് പരമാവധി 5000 ടൺ മാത്രം ബാക്കി 5000 ടൺ മാലിന്യം കേരളത്തിൽ അങ്ങോളം ഇങ്ങോളം ചിതറി കിടക്കുന്നു.ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുള്ള തീകൊള്ളികളാണ് നാം കവറിൽ കെട്ടി ഇങ്ങനെ വലിച്ചു എറിയുന്നത്. കേരളം നേരിടുന്ന ഏറ്റവും ഗുരുതര പ്രതിസന്ധി മാലിന്യവും, പരിസരമലിനീകരണവും, ശുചിത്വം ഇല്ലായ്മയുമാണ് എന്ന് മാറി വരുന്ന സർക്കാരുകൾ ഏറ്റുപറഞ്ഞിട്ടും മാലിന്യസംസ്കരണതിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ട് ഇല്ല.

               വികേന്ദ്രികൃത മാലിന്യ സംസ്‍കരണം ആശാവഹമാണെങ്കിലും ഇതിന്റെ പ്രായോഗിക ഇപ്പോഴും ചോദ്യചിഹ്നം.
              വായുമലിനീകരണത്തിന്റെ കാര്യത്തിലും കേരളം ഒട്ടും പിന്നിൽ അല്ല. കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള  നഗരങ്ങളിൽ വായുമലിനീകരണം വർധിച്ചു വരുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. വാഹനങ്ങൾ, നിരത്തിലെ പൊടിപടലങ്ങൾ , മാലിന്യം കത്തിച്ചുളള മലിനീകരണം എന്നിവയാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണം. സംസ്കരണത്തിനുള്ള  മാർഗങ്ങൾ ഇല്ലാത്തത് മൂലം പ്ലാസ്റ്റിക് കത്തിക്കുന്നതും കേരളത്തിൽ വ്യാപകമാണ്. 
          പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങൾ അല്ല, എന്നാൽ അവയെ ഫലപ്രദമായി നേരിടാൻ കഴിയാതെ ഇരിക്കുമ്പോൾ ആണ് ദുരന്തം ആയി മാറുന്നത്. ഓരോ ദിവസം കഴിയുമ്പോഴും വനനാശവും, ജീവികളുടെ വംശനാശ ഭീഷണിയും ഉയർന്നുവരുന്നു. കേരളത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പശ്ചിമഘട്ടം നേരിടുന്ന പ്രധാന ഭീഷണികളിൽ ഒന്നാണ് ക്വാറികൾ. നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. 
         വ്യക്തിശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. നമ്മുടെ ശുചിത്വം ഇല്ലായ്മയാണ് പലരോഗങ്ങൾക്കും കാരണം. നാം ശുചിത്വം  പാലിക്കുന്നതിലൂടെ രോഗങ്ങളെ ചെറുത്ത്‌ നിൽക്കാൻ നമുക്ക് സാധിക്കും. 
           ഇന്ന് നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്ത്‌ ആണ് കോവിഡ് 19 എന്ന കൊറോണ വൈറസ്. പക്ഷേ നമ്മുടെ ഏറ്റവും മികച്ച ആരോഗ്യമേഖലയും, ഏറ്റവും മികച്ച ആരോഗ്യപ്രവർത്തകരും പ്രതിരോധത്തിന്റെ ഏറ്റവും മികച്ച മാതൃക കാഴ്ചവെച്ച  ദിവസങ്ങൾ ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 
             മാലിന്യമുക്ത, രോഗമുക്ത, സ്നേഹം നിറഞ്ഞ ഒരു നല്ല കേരളത്തിനായി നമുക്ക് ഒന്ന് ചേരാം.......
അമല തോമസ്
6 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം