സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പ്രധാനം

രോഗങ്ങളും പകർച്ച വ്യാധികളും മനുഷ്യനെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. എലി, പാറ്റ, കൊതുക്, ഈച്ച എന്നീ ജീവികൾ രോഗവാഹികളായി വർത്തിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. ശുചിത്വം ഇല്ലായ്മ ആണ് പല രോഗങ്ങളെയും നാം ക്ഷണിച്ചു വരുത്തുന്നതിന് പ്രധാന കാരണം. ശുചിത്വ നിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളും പരമ്പരാഗത രീതി കളെയും ആശ്രയിച്ചിരിക്കുന്നു.

             ജീവന്റെ നിലനിൽപ്പിനു ജലം ആവശ്യം ആണ്, എന്നാൽ മലിന ജലം രോഗവും മരണവും വരുത്തി വയ്ക്കും. കാമറൂണിലെ ഡൂവാല തുറമുഖത്തെ മെഡിക്കൽ ഡിപ്പാർട്മെന്റ് ന്റെ തലവൻ പറഞ്ഞ നിർദ്ദേശങ്ങൾ 
          1)സംശയം തോന്നിയാൽ കുടിവെള്ളം തിളപ്പിച്ച്‌ തന്നെ ഉപയോഗിക്കുക. 
          2)വീടിന് അകത്തും പുറത്തും ശുചിത്വം പാലിക്കാൻ കുടുംബത്തിലുള്ള എല്ലാ പേരും ശ്രദ്ധിക്കണം. 
            3)ഒഴുക്കില്ലാത്ത വെള്ളത്തിൽ കുളിക്കരുത് 
              4)വസ്ത്രങ്ങൾ എപ്പോഴും കഴുകി ഉപയോഗിക്കുന്നത് ത്വ ക്ക്  രോഗങ്ങളും മറ്റു പ്രേശ്നങ്ങളും തടയും.
വൈഗ വി എസ്
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം