സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/എന്റെ ഗ്രാമം
പത്തംതിട്ട ജില്ലയിലെ നരിയാപുരം.നരിപുരം എന്നറിയപ്പെട്ടിരുന്ന നാടാണ് പിന്നീട് നരിയാപുരം എന്നായി മാറിയത്. നരിയാപുരത്തേയും സമീപ പ്രദേശങ്ങളിലേയും അനേകമനേകം ജനങ്ങളുടെ കണ്ണു തെളിയിച്ച സരസ്വതീ ക്ഷേത്രം.നമ്മുടെ വിദ്യാലയത്തിന് 64 വർഷം തികയുകയാണ്.അനേകം തലമുറകൾ ഈ അക്ഷരമുറ്റത്ത് പിച്ചവച്ചു . എത്രയോ പേർ വളർന്ന ജീവിതത്തിൻ്റെ വിവിധ തുറകളിൽ പ്രഗത്ഭരും പ്രശസ്തരുമായിത്തീർന്നു . ജാതി മത വർഗ്ഗവർണ്ണ വ്യത്യാസങ്ങളില്ലാതെ ഒരു ജനതയെ മുഴുവൻ അറിവിൻ്റെ നറു വെളിച്ചം പകർന്നു നൽകുവാൻ സാധിച്ച നമ്മുടെ വിദ്യാലയത്തെപ്പോലെയുള്ള ഗുരുകുലങ്ങൾ കേരളത്തിൽ വിരലിലെണ്ണാവുന്നവയാണ് .കേവലം നരിയാപുരത്തിൻെറ മാത്രമല്ല മദ്ധ്യതിരുവിതാംകൂറിൻ്റെ തന്നെ കെടാവിളക്കാണ് ഈ പുണ്യ വിദ്യാലയം.ഈ ഗ്രാമത്തിൻ്റെ ഐശ്വര്യത്തിൻ്റേയും ഇവിടുത്തെ നാനാജാതി മതസ്ഥരുടെ സഹോദര്യത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും ഉറവിടം ഈ സരസ്വതീ ക്ഷേത്രം തന്നെയായിരുന്നു . പുരാണവും ചരിത്രവും ഊടും പാവും പോലെ ഇഴുകിച്ചേർന്ന നരിയാപുരത്തിൻെറ ഗ്രാമചരിത്രത്തിൽ നരിയാപുരത്തിൻേറയും പരിസര പ്രദേശങ്ങളുടെയും ഇന്നത്തെ പുരോഗതിക്ക് നിദാനമായി തീർന്നിട്ടുള്ളത് സെൻറ് പോൾസ് ഹൈസ്ക്കൂൾ തന്നെയാണ്.