സെന്റ് തോമസ് എൽപിഎസ് എരുമേലി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കനകപ്പലം സിഎംസ് എൽപി സ്കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ കെ സി ചെറിയാൻ 1928 ൽ ഹെഡ്മാസ്റ്ററായി ചാർജ്‌ എടുത്തു .പ്രൈമറി സ്‌കൂളായി ആരംഭിച്ച ഈ സ്കൂൾ 1939 ത്തിൽ മിഡിൽ സ്‌കൂളായി ഉയർത്തപ്പെട്ടു.ഒരു ഹൈസ്കൂൾ ആയി ഈ സ്ഥാപനം ഉയർത്താനായി ചങ്ങനാശേരി രുപതാ ഏറ്റടുത്തു.1949 ൽ കോർപറേറ്റ് മാനേജുമെന്റിൽ നിന്ന് ഇതു ഒരു ഹൈ സ്കൂൾ ആക്കി ഉയർത്തി.ഈ കാലഘട്ടത്തിൽ സ്ഥലപരിമിതിയും ഭരണസൗകര്യവും പരിഗണിച്ചു എൽപി വിഭാഗം ക്ലാരിസ്റ്റു കോൺഗ്രിഗേഷന് വിട്ടു കൊടുത്തു .അവരുടെ മേൽ നോട്ടത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങൾ ഉയർന്നു വന്നു.1961 ൽ എൽപി വിഭാഗം വേർതിരിച്ചതോടെ ശ്രീ പി എം കുര്യൻ പ്രൈമറി സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു.