സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വം

ശുചിത്വം നമ്മുടെ ജീവതത്തിൽ പ്രാധാന്യം ഉള്ള ഒന്നാണ് ശുചിത്വം ഇല്ലങ്കിൽ പല രോഗങ്ങളും വരും. ദിവസവും രണ്ടു നേരം പല്ലു തേക്കണം ,രണ്ടു നേരം കുളിക്കണം,. കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകണം. കൈകളുടെയും കാലുകളുടെയും നഖം വെട്ടണം.

ലോകം മുഴവൻ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന COVID -19 പ്രതിരോധിക്കുവാൻ വേണ്ടി നമ്മൾ ചില പ്രത്യേക ജീവിത രീതികൾ പാലിക്കേണ്ടത് ഇപ്പോൾ ആവശ്യമാണ്

വീടിനു വെളിയിൽ പോയിട്ട് വരുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് പരമാവധി ഇരുപതു സെക്കന്റ് എങ്കിലും നന്നായി കഴുകി വൃത്തിയാക്കണം. നന്നായി കഴുകിയ വസ്ത്രങ്ങൾ ധരിക്കണം.

പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പരുത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല കൊണ്ട് മറക്കണം. ഏതു സ്ഥലത്തും ആളുകളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം പാലിക്കണം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വീടുകളിലുണ്ടാകുന്ന പഴ വര്ഗങ്ങള് കഴിക്കുമ്പോൾ പക്ഷികളും മൃഗങ്ങളും കഴിച്ചതിന്റെ ബാക്കി കഴിക്കരുത്. പഴവര്ഗങ്ങളും പച്ചക്കറികളും കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ഈച്ച കയറാതെ ഭക്ഷണ സാധനങ്ങൾ മൂടി വെക്കേണം

Lakshmi Praveen Std  : VII